അതൊക്കെ പഴയതു അല്ലേ ഇതൊക്കെ ഇങ്ങനെ വാങ്ങിവച്ചിട്ടു കാര്യമൊന്നുമില്ല താൻ ആവശ്യം ഉള്ളതൊക്കെ പാക്ക് ചെയ്‌തെടുത്തോ
പിന്നെ അവൾ എതിർത്തൊന്നും പറഞ്ഞില്ലേ ട്രോളി എടുത്തു അതിൽ വസ്ത്രങ്ങൾ ഒക്കെ അടുക്കിവച്ചു ഒരുതരത്തിൽ ഇത് നല്ലതാണ് ഇതൊക്കെ വിലകൂടിയവ ആണ് ഇതൊക്കെ കാണുമ്പോൾ അവർ കരുതിക്കോട്ടെ ഞാൻ ഭയങ്കര ഭാഗ്യവതി ആണെന്ന്
അവർ രണ്ടുപേരും ഒരുങ്ങി ഇറങ്ങി
വണ്ടിയിൽ കയറി വീട്ടിലേക് പുറപ്പെട്ടു ഒരൽപ്പം ദൂരം ഉണ്ട് വീട്ടിലേക് കുറച്ചു ഡ്രൈവിംങിന് ശേഷം അവർ വീടെത്തി സാകിർ അവളെ ഇറക്കി തിരിച്ചുപോകും എന്നുകരുതി ഫസ്ന വീട്ടിൽ വരുന്ന കാര്യം ഒന്നും വിളിച്ചു പറഞ്ഞിരുന്നില്ല പോകുന്ന വഴിയിൽ ഒരു വലിയ ടെക്സ്റ്റ്‌ടൈൽസ് മുന്നിൽ വണ്ടി നിർത്തി ഇറങ്ങുന്നേരം അവൻ അവളെ വിളിച്ചെങ്കിലും അവൾ ഇറങ്ങാതെ ഇരുന്നു 1മണിക്കൂറോളം എടുത്താണ് സാകിർ തിരിച്ചു വന്നത് കയ്യിൽ ഒരുപാട് കവരും ഉണ്ടായിരുന്നു എല്ലാം വണ്ടിയുടെ ഡിക്കിയിൽ കയറ്റിവച്ചശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ഒരു ബാങ്ക് കാർഡ് ഫസ്‌നയുടെ നേരെ നീട്ടി
2482 അവൻ ഫസ്‌നയോട് പറഞ്ഞു
ഏഈ ഫസ്ന മനസ്സിലാവാത്തപോലെ ചോദിച്ചു
കാർഡിന്റെ നമ്പർ ആണ് ഞാൻ പോയാൽ വല്ല ആവശ്യവും വന്നാൽ ഉപയോഗിക്കാം
എനിക്ക് അങ്ങനെ പ്രതെയ്കിച്ചു ആവശ്യം ഒന്നും ഉണ്ടാവാറില്ല പിന്നെ അവിടെ ഉപ്പ ഉണ്ടല്ലോ
ആയിക്കോട്ടെ ഇത് ആ ബാഗിൽ വച്ചോളു ആവശ്യം ഇല്ലെങ്കിൽ ഉപയോഗിക്കണ്ട
ഉപയോഗിക്കാൻ അല്ലെകിൽ പിന്നെ ബാഗിൽ വയ്‌ക്കേണ്ട ആവശ്യം ഇല്ലല്ലോ
പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല അവളുടെ ബാഗ് പിടിച്ചു വാങ്ങി അതിന്റെ ഉള്ളിൽ നിന്നും പേഴ്സ് എടുത്തു അതിൽ ബാങ്ക് കാർഡ് വച്ചു അത് അവളുടെ കയ്യിൽ തിരിച്ചു കൊടുത്തു
വണ്ടി വീടിന്റെ മുന്നിൽ നിർത്തിയപ്പോൾ അവൾ ട്രോള്ളിയും ബാഗും എടുത്തു ഇറങ്ങി നടന്നു അവൻ ഇറങ്ങാൻ നിൽക്കില്ലെന്നു കരുതിയാണ് അവൾ ഒറ്റയ്ക്ക് ഇറങ്ങി നടന്നത് ഒരുവണ്ടി മുന്നിൽ വന്നുനിന്നത് കണ്ടാണ് റസീല പുറത്തേക്കു വന്നുനോക്കിയത് കണ്ട കാഴ്ച അവർക്കു ഒരു ഭയം നൽകി കല്യാണം കഴിഞ്ഞു പോയ മകൾ പെട്ടിയുമായി വരുന്നു
ഹകീകാ ഒന്നിങ്ങോട് വാരീ അവർ ഉള്ളിലെ ഭയം മറച്ചുവെക്കാതെ വിളിച്ചു പക്ഷെ ഫസ്‌നയുടെ പിന്നിലായി കയ്യിൽ കവറുകളുമേന്തി നടന്നുവരുന്ന സാക്കിറിനെ കണ്ടപ്പോൾ അവർക്കു ഒരാശ്വാസം ആയതു അവർ പെട്ടെന്ന് മുന്നോട്ടു നടന്നു ഫസ്‌നയുടെ അടുത്തേക്ക് നടന്നു
എന്താമോളെ ഇത് മോനെയും കൂട്ടി ഒരുമിച്ചു വേണ്ടെ വരാൻ മോനെ ഇങ്ങനെ ഒറ്റയ്ക്ക് നടത്താൻ പാടുണ്ടോ
ഉമ്മ പറഞ്ഞപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കുന്നത് കൈകളിൽ കവരുമായി സാകിർ നടന്നുവരുന്നത് അവൾ അപ്പോഴാണ് കണ്ടത് അവളെ ഇറക്കി അവൻ അപ്പോൾ തന്നെ പോകും എന്നാണ് അവൾ കരുതിയത് പിന്നെ ഇവിടെ താമസിക്കും എന്നൊക്ക പറഞ്ഞെങ്കിലും അവനു തന്റെ വീടും പരിസരവും ഇഷ്ടപ്പെടില്ല എന്നാണ് അവൾ കരുതിയത് അതുകൊണ്ടാണ് കയറിയിട്ട് പോകാൻ അവൾ ക്ഷണിക്കാത്തതും
അപ്പോയെക്കും ഉപ്പാക്ക് സലാം പറഞ്ഞു സാകിർ വീട്ടിലേക് കയറിയിരുന്നു
നീ എന്താ മോളെ ഇങ്ങള് വരുന്നത് വിളിച്ചു പറയാഞ്ഞത് മോളെ റസീല ചോദിച്ചു
അതിനു മൂപ്പർക്ക് ഇന്നുതന്നെ ലോണ്ടനിലേക്കു പോണം പിന്നെ ഒരാഴ്ച കഴിഞ്ഞു വാറുള്ളു ന്നെ ഇറക്കാൻ വേണ്ടിയാണ് ഇപ്പൊ വന്നത് തന്നെ ഉള്ളിൽ കയറും എന്ന് ഞാൻ കരുതിയില്ല അതാണ് പിന്നെ വിളിച്ചു പറയാത്തത്
ഉള്ളിൽ കയറുമ്പോൾ തന്നെ റസീല കണ്ടത് സാകിർ കൊണ്ടുവച്ച കവറുകൾ ആണ്