ഒരല്പസമയം കഴിഞ്ഞു സാകിർ തിരിച്ചെത്തി തായേ അവളെ നോക്കിയെങ്കിൽം കാണാത്തതിനാൽ പതിയെ മുകളിലേക്കു കയറി അവിടെ അവൻ കണ്ട കാഴ്ച അവനെ അത്ഭുതപെടുത്തി ചാരുകസേരയിൽ ചാഞ്ഞിരുന്നു ഉറങ്ങുകയായിരുന്നു ഫസ്ന അവളുടെ മാറിൽ പുസ്തകം ഉണ്ട് അത് വീണുകിടക്കുന്നു അത്ഭുതം അതല്ല അവളുടെ മടിയിൽ കിടന്നുറങ്ങുകയാണ് ben അവളുടെ ഒരു കൈ അവന്റെ മേലേയാണ് അവനതു വിശ്വസിക്കാൻ ആയില്ലേ ബെൻ അങ്ങനെ ആരോടും ഇണങ്ങാറില്ല എപ്പോഴും തന്നോടൊപ്പമാണ് ഉണ്ടാവുക അപ്പുവേട്ടനെ പോലും അവൻ അടുപ്പിക്കില്ല ഇതിപ്പോ ഇവനെ എന്തുമാജിക് ആണ് കാട്ടിയതു പടച്ചോനെ അവനെകണ്ടപ്പോൾ ബെൻ ഒന്ന് തല ഉയർത്തി നോക്കി എന്നിട്ട് പതിയെ അവിടെ തന്നെ കിടന്നു ഇവനിതെന്തുപറ്റി ഇതെന്തൊരു മായാജാലം സാധാരണ അവൻ തന്റെ അടുത്ത് വരേണ്ട സമയം കഴിഞ്ഞു അങ്ങനെ ഓർത്തുനിൽക്കുമ്പോഴാണ് ഫസ്ന പതിയെ കണ്ണുതുറക്കുന്നതു തന്റെ മടിയിൽ ബെൻ ഉണ്ടെന്ന് ബോധവതി ആയതുകൊണ്ട് തന്നെ അവൾ അവനെ ഒരു കൈ കൊണ്ട് താങ്ങി പതുക്കെ എഴുന്നേൽക്കുമ്പോഴാണ് സാക്കിറിനെ കാണുന്നത് അവൾ പെട്ടെന്ന് എണീറ്റു ഡ്രസ്സ് ഒക്കെ സെരിയാക്കി സാകിർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവനോടൊപ്പം ചെന്ന് ഭക്ഷണം കഴിച്ചു അതിനിടയിൽ അവൻ അവളോട് പറഞ്ഞു
കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്നു പെണ്ണുവീട്ടിൽ രണ്ടുദിവസം നിൽക്കാൻ പോകണമെന്ന് തന്റെ ഉപ്പ പറഞ്ഞിരുന്നു
അവൾ ഒന്നുമൂളി എന്നിട്ട് മനസ്സിൽ ഓർത്തു ഓഹ് ഇനി അവിടെ കൂടി പോയി എന്താണാവോ കാണിക്കാൻ ഉള്ളത് അല്ലെകിൽ തന്നെ അവിടത്തെ ഒരുമുറി ഇവിടുതത്തിന്റ നാലിലൊന്നു വരും അവിടെ ഒരു അരമണിക്കൂർ നിന്നാൽ ഇയാൾ ഇറങ്ങി ഓടും നട്ടാണ് രണ്ടുദിവസം
പക്ഷെ നാളെമുതൽ ഒരാഴ്ച താൻ അവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടി വരും എനിക്ക് ഒഴിച്ചുകൂടാൻ ആവാത്ത ബിസിനസ് ട്രിപ്പ് ഉണ്ട് ലണ്ടനിൽ ആണ് അപ്പൊ ഞാൻ വരുന്ന വരെ താൻ ഒന്നു തന്റെ വീട്ടിൽ നിൽക്കു ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ലല്ലോ അതുകൊണ്ടാണ് ഞാൻ തിരിച്ചുവന്നിട്ട് രണ്ടുദിവസം നിന്നിട്ടുവരാം
മം അവൾ പിന്നേം മൂളി
ഭക്ഷണം കഴിഞ്ഞു എണീക്കുമ്പോൾ അവൻ ചോദിച്ചു
തനിക്കു വരാൻ ആഗ്രഹം ഉണ്ടോ എന്റെ കൂടെ
ഏഈ അവൾ ഒന്നുഞെട്ടി
അതുപിന്നെ ഇല്ല എനിക്ക് വിമാനം പേടിയാ അവൾക്കു അപ്പോൾ അതാണ് വായിൽ വന്നത്
അതിനു താൻ ഇതിനുമുൻപ് ഫ്ലൈറ്റിൽ കയറിയിട്ടുണ്ടോ
ഇല്ല എനിക്ക് അത് കാണുമ്പോൾ തന്നെ പേടിയാ ഞാൻ ഇല്ല
പേടിയാണെകിൽ വരണ്ട പിന്നൊരിക്കൽ ആവാം
അവൻ താൻ കയിച്ച പ്ലേറ്റുമായി അടുക്കയിലേക്കുപോയി
പിറ്റേന്ന് രാവിലെയും ഫസ്ന എഴുന്നേൽക്കുന്നത് 10മണിക്ക് ശേഷമാണ് ഭക്ഷണം അന്നും അവൻ തയ്യാറാക്കി
ഭക്ഷണം കഴിഞ്ഞു നമുക്കിറങ്ങണം ട്ടോ അവൻ അവളോട് പറഞ്ഞു
മം അവൾ ഒന്നുമൂളി
പിന്നെ തനിക്ക് ആവശ്യമുള്ള ഡ്രസ്സ് ഒക്കെ അവിടെ ഒരു ട്രോളി ഉണ്ട് അതിൽ പാക്ക് ചെയ്തു എടുത്തോളൂ
വീട്ടിൽ എന്റെ പഴയ ഡ്രസ്സ് ഒക്കെ ഉണ്ട്