നാദിയ [അഹമ്മദ്]

Posted by

വീണ്ടും സാക്കിറിനെ പുറത്തിരുത്തി മണവാട്ടിയെ ഒരുക്കാൻ ഉള്ളിൽ കയറി അവളുടെ വസ്ത്രങ്ങൾ മാറി വീണ്ടും പുതിയ സാരീ ഉടുപ്പിച്ചു സുന്ദരിയാക്കിയാണ് ജാസ്മിൻ പുറത്തുവന്നതഗ്
അകത്തു തന്റെ മണവാട്ടി ഉണ്ട് അപ്പൊ പുതിയാപ്പിള പൊയ്കോലി എന്നുപറഞ്ഞു തിരിഞ്ഞു ലിഫ്റ്റിന് അടുത്തേക്ക് നടന്ന അവളെ സാകിർ വിളിച്ചു
ജാസ്മിൻ
അവൾ കേൾക്കാത്ത മട്ടിൽ മുന്നോട്ടു നടന്നു
Dooo ജാസ്മിൻ അവൻ ഒരൽപ്പം കടുപ്പത്തിൽ വിളിച്ചു അവൾ നിന്നെകിലും തിരിഞ്ഞില്ല
എടൊ താൻ ഒന്നിങ്ങുവന്നെ
ജാസ്മിൻ തിരിഞ്ഞു നടക്കുമ്പിൾ നിറഞ്ഞ കണ്ണുകൾ മറക്കാൻ അവളോരു പായശ്രമം നടത്തി അവന്റെ മുന്നിൽ അവളെ ഇരുത്തി അവൻ തുടർന്ന്
ജാസ്മിൻ തന്നോട് ഇതിനൊക്കെ ഞാൻ എങ്ങനാടോ നന്ദി പറയാ ഈ ലോകത്തു ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് തന്നെ തന്നെ കൂടുകൂട്ടാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ട താൻ താനെന്നോട് ഒന്ന് ക്ഷമിക്കേടോ
ഏയ്യ് സാകിർ എന്താടാ പൊട്ടാ നമുക്കിടയിൽ എന്നുമുതലാണ് ഈ ഫോര്മാലിറ്റി ഒക്കെ വന്നത് താൻ അതുവിടടോ ഞാൻ
ന്നാലും ജാസ്മിൻ ഞാൻ
ദേ പൊട്ടാ ഞാൻ ഇനി ശെരിക്കും എന്തെങ്കിലും ഒക്കെ പറയും ട്ടോ അവിടെ അന്റെ കെട്ട്യോൾ കാത്തിരിക്കാനും നീ വേഗം പോവാൻ നോക്ക് ഞാനും പോട്ടെ മോൻ ഇനി ഒരാഴ്ച ലീവ് അല്ലെ അപ്പൊ നിക്ക് നാളെ മുതൽ ഒരുപാട് പണി ഉണ്ടാവും അപ്പൊ ഹാപ്പി മാരീഡ് ലൈഫ്
ജാസ്മിൻ നടന്നു നീങ്ങി
അവൻ ഓർത്തു തന്റെ ജീവിതം എപ്പോഴും ഇങ്ങനെ ആണ് സ്നേഹിക്കുന്നവർ എല്ലാരും പെട്ടെന്ന് മാഞ്ഞുപോകും തൻമാത്രം ഇങ്ങനെ ബാക്കിയാകും ആദ്യം ഉപ്പയും ഉമ്മയും പോയി പിന്നെ നാദിയ ഇപ്പൊ ജാസ്മിനും പകരം വന്നതോ താൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരുപാട് പണവും എല്ലാം നശിക്കട്ടെ എന്നുകരുതി ആണ് തകർന്നടിഞ്ഞ പല സ്ഥാബനങ്ങളും ഏറ്റെടുത്തു നടത്തിയത് പക്ഷെ അതൊക്കെ വന്വിജയത്തിലാവും പണം ഒഴുകിവന്ന ഇനി ഒരുത്തി അകത്തിരിക്കുന്നു ഇനി അവൾ എന്നാണാവോ എന്നെ വിട്ടുപോകുന്നത്
അവൻ പതിയെ എണീറ്റു അകത്തേക്ക് നടന്നു ഉള്ളിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു ഫസ്ന അവനെകണ്ടപ്പൊ എണീറ്റു
താൻ ഇരുന്നോ എണീറ്റു നിന്നുള്ള ബഹുമാനം ഒക്കെ ഔട്ടോഫ് ഫാഷൻ അല്ലെ
അവൻ ചിരിച്ചെങ്കിലും ഫസ്ന തിരിച്ചു ചിരിച്ചില്ല മനസ്സ് ചിരിക്കണമെന്നു പറയുന്നുണ്ടെകിലും കദീജയുടെ വാക്കുകൾ ഓർത്തപ്പോൾ തിരിച്ചു ചിരിക്കാൻ തോന്നിയില്ല പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല കവിളിലെ പേശികൾ വലിഞ്ഞു മുറുകുകയാണ് അവൾ ഒരുവിധം ആ ചിരി അടക്കിപിടിച്ചു പക്ഷെ അപ്പോയെക്കും എന്തൊക്കെയോ ഭാവങ്ങൾ അവളുടെ മുഖത്തു മിന്നിമറഞ്ഞിരിന്നു
എന്താടോ എന്തുപറ്റി അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടുകൊണ്ട് സാകിർ ചോദിച്ചു
ഏയ്യ് ഒന്നുമില്ല എന്തോ തലവേദന പോലെ അവൾ ചെറിയ ഒരു കളവുപറഞ്ഞു
തലവേദനയോ പനി ഉണ്ടോ എന്നുപറഞ്ഞു അവന്റെ കൈ അവളുടെ തലയിലേക്ക് നീട്ടിയതും അവൾ തല വെട്ടിച്ചു കളഞ്ഞ
എന്താടോ പേടിച്ചു പോയോ അവളുടെ പെരുമാറ്റം കണ്ട അവൻ പറഞ്ഞു
എനിക്കു എനിക്കൊരല്പം സമയം വേണം അവൾ വിക്കികൊണ്ട് പറഞ്ഞു
എന്തിനു
നിങ്ങളുടെ ഭാര്യയായി ജീവിച്ചുതുടങ്ങാൻ ഒരൽപ്പം സമയം വേണമെന്ന്
താൻ ഇപ്പൊ എന്റെ ഭാര്യ അല്ലെ ഇനി അങ്ങു ജീവിച്ചു തുടങ്ങിയ പോരെ
പോരാ റഫീഖിന്റെ ഓർമ്മകൾ അത് ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട് അതുമരാക്കാൻ എനിക്കൊരലപ്പ്മ സമയം വേണം

Leave a Reply

Your email address will not be published. Required fields are marked *