അന്നു പറഞ്ഞല്ലോ തന്നെ റഫീഖ് ചതിച്ചപ്പോൾ ഉപ്പ ഇല്ലായിരുന്നു എങ്കിൽ താൻ തകർന്നുപോയേനെ എന്ന് എന്നിട്ടും ഈ കൂട്ടുകാരിയുടെ വാക്കുകേട്ട് താൻ ആ പാവത്തിനെ അവിശ്വസിച്ചല്ലോ ഇതൊക്കെ അറിഞ്ഞാൽ ആ പാവം ചങ്കുപൊട്ടി മരിക്കു
ഓഹ് താൻ വലിയ വാജകം അടിച്ചൊന്നും ഇവളുടെ മനസ്സുമാറ്റാൻ നോക്കണ്ട ഇവളെ തനിക്കു കിട്ടണേ പോകുന്നില്ല
എടൊ തന്നോട് ഞാൻ അവസാനം ആയിട്ട് ചൊടിക്കുന്നു എന്നെ വിവാഹം കഴിക്കാൻ തനിക്കു താല്പര്യം ഉണ്ടോ ഇല്ലയോ
അത് അതുപിന്നെ ഫസ്ന നിന്നുപരുങ്ങി
ഓന്റെ മുഖത്തുനോക്കി പറ ഫസ്ന പറ്റില്ല ന്നു
ഫസ്ന തലഉയർത്തിനോക്കി ആ കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി ആ കണ്ണുകളിൽ എന്തോ ഒര്കര്ഷണം അവൾ പിന്നെയും കണ്ടു അന്നു സംഭവിച്ച അതെ യന്ത്രികത അവളിൽ വീണ്ടും ഉടലെടുത്തു
എനിക്ക് സമ്മതമാണ് അവളുടെ മനസ്സ് അവളെക്കൊണ്ട് പറയിപ്പിച്ചു
കദീജ ഞെട്ടലോടെ അവളെ നോക്കി
കേട്ടോടെ തന്റെ ചങ്ങായി പറഞ്ഞത് ഇനി അവളെ ഞാൻ തന്നെ കെട്ടും തന്നെക്കൊണ്ട് പറ്റുന്നത് താൻ chey സാകിർ അതും പറഞ്ഞു നടന്നു നീങ്ങി
കദീജ ഫസ്‌നയെ കുലുക്കി വിളിച്ചു അവൾ സ്വബോധത്തിലേക്കു തിരിഞ്ഞു വന്നു
നി എന്തുപണിയ കാട്ടിയെ നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ ഇതിപ്പോ ഞാൻ കുത്തിത്തിരുപ്പു ഉണ്ടാക്കി എന്നപോലെ ആയില്ലേ കാര്യങ്ങൾ
അതുപിന്നെ ആ കണ്ണുകൾ കണ്ടപ്പോ എനിക്കെന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത്
മം അപ്പോൾ പെണ്ണിനെ അവനെ ഇഷ്ടപ്പെട്ടു ന്നാ അനക്കി അതു ന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ
അത് അന്നു നി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ ശെരിക്കും പേടിച്ചുപോയി
അതല്ലെടി ഞാൻ അന്നുപറഞ്ഞ പോലെയുള്ള ആളല്ല ഇതെന്ന് ഇപ്പോയൊരി തോന്നൽ സംസാരിക്കാൻ തുടങ്ങിയപ്പോ അങ്ങനെ തോന്നുന്നില്ല എന്തായാലും പടച്ചോൻ അന്നേ കാക്കട്ടെ നല്ലൊരു ജീവിത കിട്ടട്ടെ അനക്ക്
അപ്പൊ പിന്നെ നീ എന്തിനാ പുള്ളിയോട് ദേഷ്യപെട്ടെ
അതുപിന്നെ നിനക്ക് ഇഷ്ടമല്ല എന്ന് കരുതിയാണ് പക്ഷെ നിന്റെ ഉപ്പയെപറ്റി പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും വിഷമം ആയി പാവം ആരും ഇല്ലാതെ വളർന്നതല്ലേ അപ്പൊ ബന്ധങ്ങളുടെ ഒക്കെ വില മനസ്സിലായികാണും ന്നാലും ഇതൊക്കെ ഒരു അഭിനയമാണോ എന്നും എനിക്ക് സംശയം ഉണ്ട്
നീ ഇങ്ങനെ രണ്ടും പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ
ഇല്ലെടി ഞാൻ വെറുതെ പറഞ്ഞതാ അങ്ങനെ ഒന്നും ആയിരിക്കില്ല ഇനി എന്തായാലും നമുക്ക് നോക്കാം
പിന്നെ എല്ലാ പെട്ടെന്നായിരുന്നു നിശ്ചയം കല്യാണം എല്ലാ 1മാസം കൊണ്ടു എല്ലാം കഴിഞ്ഞു
ഈ ഒരുമാസത്തിനിടയിൽ അവർക്കു ഒരുപാടൊന്നും സംസാരിക്കാൻ പറ്റിയില്ല സാകിർ തന്റെ കല്യാണം പ്രമാണിച്ചു ബിസിനസ് ട്രിപ്പുകൾ ഒക്കെ തീർക്കുന്ന തിരക്കിൽ ആയതുകൊണ്ട് അതികം സംസാരിക്കാൻ പറ്റിയില്ല ആ അകൽച്ച അവൻ ഒരു മുരടനാണോ എന്നൊരു ചിന്ത ഫസ്‌നയിൽ ഉണ്ടാക്കി
കല്യാണം വലിയൊരു ഹാളിൽ വച്ചു ആര്ഭാടമായിത്തന്നെ നടന്നു സമൂഹത്തിലെ ഒട്ടേറെ വിശിഷ്‌ടാഥികൾ രാഷ്ട്രീയ നേതാക്കൾ തുടങ്ങി എല്ലാരും കാണാൻ കൊതിച്ചിരുന്ന സിനിമ താരങ്ങൾ വരെ കല്യാണത്തിന് വന്നു എല്ലാരും ഹകീമിന്റെ കുടുംബത്തിന് കൈവന്ന ഭാഗ്യത്തെ അസൂയയോടെ നോക്കി വിശിഷ്ടാതിഥികളെ അത്ഭുതത്തോടെയും മറ്റുള്ളവരുടെമുന്നിൽ സന്തോഷവതിയായി അഭിനയിക്കുമ്പോഴും അവളുടെയുള്ളിൽ ഇന്നലെ കദീജ പറഞ്ഞ വാക്കുകൾ നീറിപുകയുകയാണ് കദീജ പണ്ടേ അങ്ങനാണ് ആദ്യം പറഞ്ഞതല്ല പിന്നെ പറയുക അപ്പാടെ മാറ്റി പറയും അങ്ങനെ ഒന്നുതന്നെയാണ് ഇന്നലെ സംഭവിച്ചതും