ഇവൾക്ക് നിങ്ങളോട് ഒന്ന് സംസാകണമെന്നു അതുകൊണ്ട് ഞാൻ കൂടെ വന്നതാ അപ്പൊ നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ടിരിക്കാം
സാകിർ വരുമ്പോൾ തന്നെ അവർ മൊബൈൽ കണക്ട് ചെയ്തിരുന്നു അതുകൊണ്ട് ഇവിടെ സംസാരിക്കുന്നത് കൃത്യമായി കദീജ അറിയും കദീജ സാക്കിറിനുപിന്നിലായി ഫസ്നയ്ക്കു കാണാവുന്നപോലെ ഇരുന്നു ഫസ്‌നയുടെ പ്ലാൻ മനസിലായ സാകിർ തന്റെ കൂളിംഗ് ഗ്ലാസ് ഫസ്‌നയെ കാണത്തക്ക രീതിയിൽ തിരിച്ചു ടേബിളിൽ വച്ചു
തനിക്കെന്താ എന്നോട് സംസാരിക്കാൻ ഉള്ളത് സാകിർ ചോദിച്ചു
അതു… അതുപിന്നെ
താൻ പേടിക്കണ്ട എന്താണെങ്കിലും ചോദിച്ചോളൂ
അല്ല നിങ്ങൾ വല്യ പണക്കാരൻ അല്ലെ അപ്പോൾ നിങ്ങളെ പോലെ ഉള്ളവരുമായി ഒരു കല്യാണം ആലോചിച്ചാൽപോരെ എന്തിനാ ഞങ്ങളെപ്പോലെ ഉള്ളവരുമായിട്ടിന് ഒരു ബന്ധം
നാടകത്തിൽ ഡയലോഗ് പറയുന്നപോലെ ഫസ്ന ചോദിക്കുന്നത് കേട്ടപ്പോ സാക്കിറിനു ചിരി ആണ് വന്നതെങ്കിളും അവൻ അതു പിടിച്ചു നിർത്തി
സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഉള്ള ഒരിടത്തുനിന്നും പെണ്ണ് കിട്ടിയില്ല കൊറേ സ്ഥലത്തു പോയി ചോദിച്ചു എനിക്ക് ആരും ഇല്ലാത്തതു കൊണ്ടു ആരും പെണ്ണുതരൻ തയ്യാറല്ല പിന്നെ ഞാൻ ഒരു രണ്ടാംകെട്ടുകാരന്കൂടി ആയതോണ്ട് ആർക്കും താല്പര്യമില്ല
ഫസ്ന ആകെ കുടുങ്ങി പ്രതീക്ഷിച്ച ഉത്തരമല്ല കിട്ടിയത് അതുകൊണ്ട് പഠിച്ചുവന്ന ചോദ്യം ചോദിക്കാൻ പറ്റില്ല വേറെ ചോദ്യം ചോദിക്കാം എന്നുവച്ചാൽ ഒന്നും മനസ്സിലേക്ക് വരുന്നുമില്ല
ഇനി എന്താ തനിക്കു അറിയാൻ ഉള്ളത്
അതു അത്…..
എന്താടോ എന്തൊക്കെയോ ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട്
ഫസ്ന കൂടുതൽ കൂടുതൽ വിയർക്കാൻ തുടങ്ങി കദീജ പിന്നിൽ നിന്നും കണ്ണും കയ്യും കാണിക്കുന്നത് സാകിർ കണ്ടു
ഒന്നെണീറ്റു വരോ എന്റെ കൂടെ സാകിർ ഫസ്‌നയോടു ചോദിച്ചു
ഏഹ്ഹ് എന്താ
അല്ല ഒന്ന് കൂടെ വരുമോ എന്ന്
ഫസ്ന എഴുന്നേറ്റു സാകിർ അവളെയും കൂട്ടി ഖദീജയുടെ അടുത്ത് പോയിരുന്നു എന്നിട്ടുകദീജയോടായി പറഞ്ഞു
ഇവൾക്ക് താൻ പഠിപ്പിച്ചതൊക്കെ മറന്നുപോയെന്നു തോന്നുന്നു ഇനി താൻ ചോദിച്ചു വെറുതെ എന്തിനാ ഈ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നതു
കദീജ ആകെ ചൂളിപ്പോയി
എന്താ ചോദിക്കുന്നില്ല അതാവുമ്പോൾ ഉത്തരം നേരിട്ടുകേൾക്കാം ഫോനിന്റെ സഹായമില്ലാതെ
എടൊ താൻ തന്റെ ഇഷ്ടത്തിന് ജീവിക്കു അല്ലതെ മറ്റുള്ളവരുടെ വാക്കുകേട്ട് ജീവിക്കാതെ സാകിർ ഒരൽപ്പം ഗൗരവം നിറച്ചു ഫസ്‌നയോട് പറഞ്ഞു
അതുകേട്ട കദീജ പറഞ്ഞു
നിങ്ങൾ വലിയ ആളൊന്നും ആവണ്ട നിങ്ങൾ ഓരോന്ന് വാഗ്ദാനം ചെയ്തു ഇവളുടെ ഉപ്പയെ പറ്റിച്ചിട്ടുണ്ടാവും അതൊന്നു ഞങളുടെ അടുത്ത് നടക്കില്ല
എടൊ ഞാൻ എന്തെങ്കിലും കൊടുക്കാം എന്നുപറയുമ്പോൾ ഒന്നും ആലോചിക്കാതെ നിന്ന എനിക്ക് പിടിച്ചു തരുന്ന ഒരുത്തണയാണോ തന്റെ ഉപ്പയെ താൻ കണ്ടിട്ടിയുള്ളത് അങ്ങനെയാണോ ഇത്രയും കാലം ആ മനുഷ്യൻ തന്നെ മനസ്സിലാക്കിയിട്ടുള്ളത് താൻ