അങ്ങനെ ആരും ഇല്ലാത്തോണ്ട് അല്ലെ മ്മളെ മോളെ വേണംന്നു ഒന് തോന്നിയത് ഉമ്മ ന്യായികരിച്ചു
ന്നട്ട് ഉപ്പ എന്താ മോളെ ചെയ്യണ്ടേ
ഉപ്പ ഉത്തരം ഫസ്നയ്ക്കു വിട്ടു
അല്ല ഉപ്പ നിക്ക് പഠിക്കാൻ പോണം നിക്ക് ഇപ്പൊ 18വയസ്സല്ലേ ആയിട്ടുള്ളു ഇപ്പൊത്തന്നെ ഇതൊക്കെ വേണോ
പഠിക്കാൻ പോവാൻ ഒന് കുഴപ്പൊന്നുമില്ല എന്ന് ഇന്നുസംസാരിച്ചപ്പോ പറഞ്ഞു
അല്ലെങ്കിലും ഇനി ഇപ്പൊ പഠിക്കാൻ പോണ്ട കാര്യം ഒന്നുല്ല ഇങ്ങള് ആ കുഞ്ജയിനെ വിളിച്ചു പറഞ്ഞോളി മ്മ്ക് സമ്മതനെന്നു
ഉമ്മപറഞ്ഞതുകേട്ടു ഫസ്ന വാദിയമുഖത്തോടെ അവളുടെ മുറിയിലേക്ക് പോയി
തന്റെ ഡയറി എടുത്തു മറിച്ചുനോക്കി എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു പഠിപ്പ് ജോലി എഴുത്തുകാരി ആവുന്നതും സ്വപ്‌നങ്ങൾ മാത്രമാവുന്നു എല്ലാം ഇവിടെ കഴിഞ്ഞു ഇനി ജീവിതം തന്നെ അയാളുടെ അടിമയായി കഴിയേണ്ടിവരും
മോളെ എന്നുള്ള ഉപ്പയുടെ വിളികേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്
മോൾക്ക് വിഷമാവണ്ട അവൻ നല്ല പയ്യനാ ഉപ്പാക്ക് ഇഷ്ട്ടായി പിന്നെ മോൾടെ ഭാഗ്യായിരിക്കും അവൻ അതു ഇപ്പോ ഉപ്പാക്ക് മനസ്സിലായിട്ടുണ്ട് അതു കുറച്ചു കഴിയുമ്പോൾ മോൾക്കും മനസ്സിലാവും
അന്നു കദീജ കോളേജിൽ നിന്നും വരുന്നവരെ വെയിറ്റ് ചെയ്തിരിക്കുകയാണ് ഫസ്ന അവളുടെ ഗേറ്റിൽ തന്നെ നിന്നു ഏന്തി പുറത്തേക്കു നോക്കികൊണ്ടിരിക്കാന് അവൾ കണ്ടു ദൂരെനിന്നു കദീജ വരുന്നത് കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി ഓടി ഖദീജയുടെ അടുത്തിയപ്പോയേക്കും കിതച്ചിട്ടു അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു
എന്താടി എന്താ എന്തുപറ്റി അവളുടെ വെപ്രാളം കണ്ടു കദീജ ചോദിച്ചു
ശ്വാസം ഒന്ന് നേരെവീണപ്പോൾ അവൾ പറഞ്ഞു തുടങ്ങി
കഴിഞെടി എല്ലാം കഴിഞ്ഞു ഉപ്പ പോയി ഉറപ്പിച്ചു വന്നു
കദീജ ഒന്ന് ഞെട്ടി എങ്കിലും അവളെ സമദനിപ്പിച്ചു നീ വാ നമുക്കൊന്ന് ആലോചിക്കാം വീടിന്റെ മുന്നിൽ എത്തിയപ്പോൾ കദീജ പറഞ്ഞു നീ വീട്ടിൽ പോയിക്കോ ഞാൻ എന്തെങ്കിലും വഴി ആലോചിക്കട്ടെ ഫസ്ന അവളുടെ വീട്ടിലേക് നടന്നു ഉപ്പ പറയുന്നത് വിശ്വസിക്കണോ അതൊ ഖദീജയെ വിശ്വസിക്കണോ എന്നായിരുന്നു അവളുടെ പ്രധാന പ്രശ്നം
കുറച്ചു കഴിഞ്ഞു കദീജ വീട്ടിലേക്ക് വന്നു ഫസ്നയെയും കൂടി അവളുടെ മുറിയിൽ പോയി കദീജ തുടർന്ന്
എടി ഞാൻ ആലോചിച്ചിട്ട് അവൻ നിന്റെ ഉപ്പയെ ഓരോന്നുപറഞ്ഞു പറ്റിച്ചുകാണും നിന്റെ ഉപ്പ ഒരു പാവം ആയതോണ്ട് അവനു പണി എളുപ്പവുമായി
ഇനി ഇപ്പൊ എന്താടി ചെയ്യാ ഞാൻ പറഞ്ഞാൽ ഉപ്പ കേൾക്കും പക്ഷെ ഉമ്മ ഇത് നടത്തിയ പോലെയാ പെരുമാറുന്നത്
അതൊക്കെ നമുക്ക് സെരിയാക്കാം ആദ്യം നമുക്കു അയാളെ ഒന്നുപോയി കാണണം
അള്ളോ നമ്മൾ രണ്ടാളുമോ അതുവേണോ
വേണം എങ്കിലേ നിന്റെ ഉപ്പയെ എന്തുപറഞ്ഞു പറ്റിച്ചു എന്ന് നമുക്കു അറിയാൻ പറ്റൂ ഞാൻ കുറച്ചു ചോദ്യങ്ങൾ ഒക്കെ റെഡി ആകിയിട്ടിട്ടുണ്ട് നീ നാളെ കാണുമ്പോൾ അതൊക്കെ ചോദിച്ചു നോക്കിയാൽ മാത്രം മതി പിന്നെ നമ്മുടെ മുന്നിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ പറ്റൂല വാലും ചുരുട്ടി ഓടും അത്രയേ ഉള്ളു