നാദിയ [അഹമ്മദ്]

Posted by

എടി ആ സാകിർ ഹുസൈൻ ഇല്ലെ അവൻ എന്നെ പെണ്ണുകാണൻ വന്നു
ന്നട്ട് കദീജ ഒരു ഞെട്ടലോടെ ചോദിച്ചു
നട്ടെന്താ കണ്ടുപോയി
നീ ന്നട്ട് അന്റെ ഉപ്പാന്റെ അടുത്ത് എന്തു പറഞ്ഞു
ഉപ്പാക്ക് ഇഷ്ടമാണേൽ നടത്തിക്കോളാൻ പറഞ്ഞു
പടച്ചോനെ അന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞേ അനക്ക് ഇത്രയും വിവരം ഇല്ല
എന്താ എന്താ വല്ല പ്രശനവും ഉണ്ടോ
എടി മോയന്തേ അവനു ചുരുങ്ങിയത് ഒരു 2000കോടിയുടെ ആസ്തി ഉണ്ട് നട്ടും അവൻ എന്തിനാ മ്മളെപോലെ സാധാരണകാരുടെ അടുത്ത് വന്നു പെണ്ണ് ചോദിക്കുന്നത് അതില്ത്തന്നെ ഒരു കള്ളത്തരം ഇല്ലെ നീ ഒന്നു ആലോചിച്ചു നോക്ക് എടി അയാൾക്ക്‌ വേണ്ടത് ഒരു അടിമയെ ആണ് ന്റെ ഇത്താത്താനെ കാണാൻ വന്നല്ലോ അപ്പോൾ തന്നെ ഇത്താത്ത വേണ്ടെന്നു പറഞ്ഞു ഇവരൊക്കെ ഭാര്യമാരുടെ ഇഷ്ടം ഒരു വിലയും കല്പിക്കൂല മോളെ അതിനുവേണ്ടി ആണ് നമ്മളെപോലുള്ളവരെ വിവാഹം കഴിക്കുന്നത് തന്നെ
എടി അങ്ങനെ പറയാൻ പറ്റോ അയാൾക്ക്‌ ആരുമില്ല അപ്പോൾ പണം ആവിശ്യത്തിന് അയാള് ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോൾ അതുകൊണ്ടായിക്കൂടെ
ഓക്കേ അങ്ങനെ തന്നെ വച്ചോ അയാൾ ആ കല്യാണത്തിന് വന്നത് കണ്ടോ ഇന്നു പെണ്ണുകാണൻ വന്നത്കണ്ടോ കോട്ടും കോപ്പും വലിച്ചുകെട്ടി അതുകണ്ടാൽ തന്നെ അറിയൂലെ അയാൾ ഒരു ഫോർമൽ ആണെന്ന് ഒരു ബോറൻ ആയിരിക്കും ഇങ്ങനെ ഉള്ളോരെക്കോ hi, hello, by ഒക്കെ പ്രശ്നം ആണ് മോളെ നിനക്ക് എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു നിന്റെ പുസ്തകം പബ്ലിഷ് ചെയ്യണം നല്ല കവിയത്രി ആവണം എന്നൊക്കെ ഇയാളെപ്പോലെ ഒരാളെ കെട്ടിയാൽ നിന്റെ ആഗ്രഹങ്ങൾക്കൊക്കെ പുല്ലുവില ആയിരിക്കും ഇതൊക്കെ കൊണ്ടാണ് ഇത്താത്ത ആദ്യം തന്നെ ഇത് വേണ്ടെന്നു പറഞ്ഞത്
ഇനി ഇപ്പൊ എന്തു ചെയ്യും ഉപ്പ നാളെ അവിടെപ്പോയി അന്വേഷണം നടത്താനിരിക്കെ
നീ ഇഷ്ടപ്പെട്ടില്ല എന്നൊന്നും പറയാൻ പോകണ്ട നിന്റെ ഉപ്പ പോയി കണ്ടാൽ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു പോരും അതൊക്കെ മനസ്സിലാക്കാൻ ഉള്ള വിവരമൊക്കെ നിന്റെ ഉപ്പാക്ക് ഉണ്ട് എന്തായാലും നിന്റെ ഉപ്പ പോയി വന്നിട്ട് ഇതിനെപറ്റി ചിന്തിക്കാം
എന്തായാലും നീ പഠിത്തം നിർത്തിയത് നന്നായി
അതെന്ത
അല്ലെ ഇനി ഇപ്പൊ അയാളെ കെട്ടിയാൽ പിന്നെ പഠിക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ കൂടി പറ്റില്ല അപ്പോൾ ആദ്യമേ അതു നിർത്തിയാൽ നല്ലതല്ലേ
നീ ഒന്ന് മിണ്ടാതെ നിന്നെ പടച്ചോനെ ഉപ്പയോട് ഇഷ്ടപ്പെട്ടില്ല എന്ന് ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു ഇതിപ്പോ ഇനി എന്താ ചെയ്യാ
നീ ഇങ്ങനെ ടെൻഷൻ ആവല്ലേ നാളെ ഉപ്പ പോയി വന്നിട്ടുള്ള കാര്യമല്ലേ നമുക്കു നോക്കാം
അന്നുമുഴുവനും പിറ്റേന്ന് ഉപ്പ വരുന്നവരെയും ഫസ്ന ടെൻഷൻ അടിച്ചു നടന്നു
പിറ്റേന്ന് വൈകിട്ട് ആണ് ഉപ്പ വന്നത് ഉപ്പ വന്നപാടെ തന്നെ ഫസ്ന അവിടൊക്കെ തിരിഞ്ഞു കളിച്ചു നടന്നു ഉപ്പാക്ക് ചായ കൊടുത്തികൊണ്ടു ഉമ്മ ചോദിച്ചു പോയ കാര്യം എന്തായി മ്മ്ക് പറ്റോ
നല്ല പയ്യനാണ് എന്നാണ് മൊത്തത്തിൽ ഉള്ള അഭിപ്രായം ഞാൻ പോയപ്പോൾ ഒന് എന്തോ വലിയ മീറ്റിംഗിൽ ആണ് പക്ഷെ അതൊക്കെ ഇട്ടെറിഞ്ഞു പെട്ടെന്ന് വന്നു ന്നെ സ്വീകരിച്ചു നല്ലോണം സംസാരിച്ചു വല്യ ഓഫീസ് വീട് ഒക്കെ ആണ് ഈ ബന്ധം മ്മളെ ഭാഗ്യം തന്നെ ആണ് പക്ഷെ ഒന് ബന്ധുക്കൾ ആരും ഇല്ല പിന്നെ ആ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസം ഇതൊക്കെ കേൾക്കുമ്പോൾ ഒരു പേടി അമ്മായിയമ്മ എത്ര മോശക്കാരി ആയാലും അങ്ങനെ ഒരാളുള്ളത് നല്ലതായിരുന്നു ഇതിപ്പോ

Leave a Reply

Your email address will not be published. Required fields are marked *