നാദിയ [അഹമ്മദ്]

Posted by

ആ ഇരുനില ബംഗ്ളാവിന്റെ രണ്ടാമത്തെ നിലയിലെ പുഴയോട് മുഖം ചേർത്തുനിൽക്കുന്ന ആ കിടപ്പുമുറിയിലേക്ക് ചെല്ലണം 8ളം മുറികളുള്ള ആ ആഡംബര ബംഗ്ലാവിലെ എല്ലാമുറികളും ആഡംബരപൂരിതമാണെങ്കിലും പുഴയോട് ചേർന്ന ബാൽക്കണിയും ചില്ലുജനാലകളാൽ തീർത്ത മതിലുകളുമാണ് ആ മുറിയെ മാറ്റിയുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നത്
അവിടെ ആ ശീതികരിച്ച മുറിയുടെ തണുപ്പിലും വിയർപ്പ് അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു ആ വിയർപ്പുതുള്ളികളുടെ കാരണം അവന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ആണ് അതൊരു സ്വപ്നമായി 20വർഷത്തിലേറെയായി അവനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു അതിന്റെ ആയം മനസ്സിലാക്കണമെങ്കിൽ ആ സ്വപ്നത്തിലേക്ക് നമ്മളും കടന്നുചെല്ലണം അവന്റെ ജീവിതത്തിലെ ആ നശിച്ച ദിവസത്തിലേക്ക് സാകിർ ഹുസൈൻ എന്നവൻ ജീവിതത്തിൽ ഒന്നുമില്ലാത്തവനായി ആരുമില്ലാത്തവനായി മാറിയ ആ ദിവസത്തിന്റെ ഓർമകളിലേക്ക്
**സമയം 6മണിയോടടുക്കുന്നു ഇരുട്ട് വഴികളെ അല്പാല്പം വിഴുങ്ങിതുടങ്ങിയിരിക്കുന്നു
ഇരുട്ടുവീണുതുടങ്ങിയ ആ വഴികളിൽ വെളിച്ചം പായിച്ചുകൊണ്ട് ഒഴുകി നീങ്ങിക്കൊണ്ടിരിക്കുകയാണ് ആ വെളുത്ത ബെൻസ് കാർ വളരെ പതുക്കെയാണ് അതു നീങ്ങിക്കൊണ്ടിരിക്കുന്നത് കാറിന്റെ നിയന്ത്രണം മുഴുവൻ അപ്പുവേട്ടൻ എന്ന തഴക്കം വന്ന സാരഥിയുടെ കയ്യിൽ അതിസുരക്ഷിതം വളരെ സൂഷ്മതയോടെയാണ് അപ്പുവേട്ടൻ കാർ പായിക്കുന്നത് പിൻസീറ്റിൽ ഹുസൈൻ സാഹിബാണ് കോഴിക്കോട് അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഹുസൈൻ സാഹിബ്‌ കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരികളിൽ ഒരാൾ കാഴ്ചയിൽ തന്നെ ആഢ്യത്വം വ്യക്തമാണ് എപ്പോഴും മുണ്ട്‌ഷർട്ടുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം വിലയേറിയവ തന്നെ ആണ് അതും അദ്ദേഹത്തോട് ചേർന്നു തോളിൽ ചാഞ്ഞുകൊണ്ട് പ്രിയതമ ആയിഷയും ഉണ്ട് ആയിഷയുടെ മടിയിലായി 6വയസ്സുകാരൻ സാകിർ ഹുസൈനും ഉണ്ട് അതിസുന്ദരിയാണ് ആയിഷ സ്നേഹവും സഹജീവികളോട് കാരുണ്യവും ആയിഷയുടെ തനതു ശൈലിയാണ് ആയിഷയ്ക്കും ഹുസൈൻ സാഹിബിനും ഈ ലോകത്തു സ്വന്തമെന്നു പറയാൻ സാകിർ ഹുസൈൻ മാത്രമേ ഉള്ളു ഒരേ പള്ളിക്കമ്മിറ്റി നടത്തുന്ന വ്യത്യസ്ത അനാഥാലയങ്ങളിൽ വളന്നവർ പ്രായപൂർത്തി എത്തുന്നതോടെ അവർ ഇരുവരെയും ഒന്നുചേർത്തുവിട്ടു അതിനു ശേഷം ഇന്നുവരെ അവർ ഒരുമിച്ചാണ് ദൈവസഹായം ഒന്നുകൊണ്ടുമാത്രം ഹുസൈൻ സാഹിബിന്റെ ബിസിനസ്‌ പെട്ടെന്ന് വളന്നുവന്നു കോഴിക്കോട് അറിയപ്പെടുന്ന വ്യാപാരിയുമായി അദ്ദേഹം വളരുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *