പക്ഷെ അവളെ സന്തോഷിപ്പിച്ചത് മറ്റൊന്നാണ് സദസ്സിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ വരുന്ന അയാളിലെക്ക് മാറിയിരിക്കുന്നു റഫീഖിന്റെ മുഖത്തു അതിന്റെ ഒരു നീരസം ഉണ്ട് താനും അപ്പോൾ വന്ന ആളോട് അവൾക്കു അൽപ്പം ഇഷ്ടം തോന്നി തുടങ്ങി
കദീജ കയ്യിൽ മാന്തുന്നത് അറിഞ്ഞപ്പോഴാണ് അവൾ തിരിഞ്ഞു നോക്കുന്നത്
എന്താടി നീ ന്റെ കൈ മാന്തി പോളിക്കോ
അങ്ങോട്ട് നോക്കെടി സാകിർ ഹുസൈൻ
ഫസ്ന തലയുയർത്തി നോക്കി അവൾ കണ്ടു റഫീഖിന്റെ ഉപ്പയോടൊപ്പം ചിരിച്ചു സംസാരിച്ചുകൊണ്ട് വരുന്ന സുന്ദരനായ ചെറുപ്പക്കാരൻ സ്യുട്ട് ആണ് ധരിച്ചിരിക്കുന്നത് ടൈ കിട്ടാത്തത് കൊണ്ടു ഷിർട്ടിന്റെ കോളർ ഉയർന്നു നിൽക്കുന്നു ഫിറ്റ് ബോഡി ആയതിനാൽ ആ സ്യുട്ട് നന്നായി ചേര്ന്നുമുണ്ട് അയാൾക്ക് എല്ലാവരോടും ചരിച്ചുകൊണ്ടാണ് നടന്നു വരുന്നത്
നോക്കിയെടി എന്നാ ഗ്ലാമർ ആണ് ഫോട്ടോയിൽ കാണുന്ന പോലെത്തന്നെ ഉണ്ട്
കദീജ പറഞ്ഞു
നിനക്ക് അയാളെ അറിയോ
പിന്നെ ഹുസൈൻ ഗ്രൂപ്പ് ഓണരെ ആർക്കാ അറിയാതെ അപ്പോൾ റഫീഖിന് അവിടെയാണ് പണി ല്ലേ
അവർ സംസാരികുമ്പോയേക്കും സാകിർ അവരുടെ അടുത്തെത്തിയിരുന്നു സാക്കിറിനെക്കാളും വേഗത്തിൽ അവൻ ഉപയോഗിച്ച സ്പ്രേ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞു കയറുന്നയിടയയിൽ അടുത്ത് നിന്ന ഫസ്‌നയെ സാകിർ ഒരുനിമിഷം നോക്കി എന്നിട്ടു പുഞ്ചിരിച്ചു തിരിച്ചു ചിരിക്കേണ്ടെന്നു കരുതിയെങ്കിലും അവൾ യാന്ത്രികമായി ചിരിച്ചുപോയി എന്തോ അയാളുടെ നോട്ടം അവളുടെ മനസ്സിൽ അത്രകണ്ട് പതിഞ്ഞുപോയപോലെ
തിരിച്ചു ഇറങ്ങുമ്പോഴും സാകിർ അവളെ നോക്കി ഇത്തവണ അവൾ ആദ്യം പുഞ്ചിരിച്ചു അവൻ തിരിച്ചു പുഞ്ചിരിച്ചു നടന്നു നീങ്ങി
പിന്നെ എല്ലാം യന്ത്രികമായിരുന്നു അവൾ സ്റ്റേജിൽ പോയി ഗിഫ്റ്റ് കൊടുത്തു മടങ്ങി പോയി അവന്റെ നോട്ടവും പുഞ്ചിരിയും അവളിൽ അത്രയും ആയത്തിൽ പതിച്ചു അതിന്റെ കാര്യമൊന്നും അവൾക്കറിയില്ല എന്തോ ഒരാകര്ഷണം
തിരിച്ചു പോകുമ്പോൾ കദീജ സാകിർ ഹുസൈനെ പറ്റിത്തന്നെ ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത് പക്ഷെ ഫസ്ന മറ്റേതോ ലോകത്താണ് വീട്ടിൽ എത്തിയപ്പോ കദീജ തട്ടിവിളിച്ചപ്പോൾ ആണ് അവൾ സ്വബോധം വീണ്ടെടുത്തത് അവൾ വീട്ടിലേക് കയറിപ്പോയി
തിരിച്ചു ഓഫീസിലേക്ക് പോകുകയാണ് സാകിറും ജാസ്മിനും സാകിർ ആണ് വണ്ടി ഓടിക്കുന്നത്
നല്ല കുട്ടി ല്ലേ സാകിർ പറഞ്ഞു
ആ റഫീഖിന് ചേരും ജാസ്മിൻ പറഞ്ഞു
നാളെ സാറിനു ഒഴിവുണ്ടാകുമോ എന്തോ
എന്തിനാണ് മാഡം
ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു
ആർക്ക്
വേറെ ആർക്കാ നിനക്ക് തന്നെ നിന്റെ കാര്യം set ആയിട്ട് വേണം എനിക്കൊന്നു കല്യാണം കഴിക്കാൻ
ന്നാലും അന്റെ ഉപ്പാക്ക് എന്താ ന്നോട് ഇത്രയും ദേഷ്യം
അതു ദേഷ്യം അല്ലേടാ മാണ്ട മോളെ കാര്യം ആലോചിച്ചുള്ള ആധിയാണ് അതു ഇപ്പോൾ പറഞ്ഞ നിനക്ക് മനസിലാവൂല
ഓഹ് ആയിക്കോട്ടെ മാഡം
പറഞ്ഞു പറഞ്ഞു പെട്ടെന്നവർ ഓഫീസിൽ എത്തി
പിറ്റേന്ന് രാവിലെ 10മണിക്ക് ഒരു കടയുടെ മുന്നിൽ വെയിറ്റ് ചെയ്യാന് സാകിർ, ജാസ്മിൻ
അപ്പുവേട്ടനും