നാദിയ [അഹമ്മദ്]

Posted by

അവൾ ഉപ്പാനെ കെട്ടിപിടിച്ചു ഇതുകണ്ട് വന്ന ഉമ്മാക്ക് ഒരു ഉമ്മയും കൊടുത്തു അവൾ ഉള്ളിലേക്ക് ഓടിപോയി
കണ്ടോടി അവൾ തിരിച്ചു വന്നു മ്മള് കൂടെയുണ്ടെന്ന് തോന്നിയ മക്കൾ പിന്നെ ഒന്നും ചെയൂല അവർ തെറ്റ് ചെയ്യും അതുതിരുത്താനും കൂടെ നിർത്താനും നമ്മൾ തയ്യാറാവണം
ഫസ്ന മുറിയിൽ തന്റെ ഡയറി എടുത്തു എഴുതുകയാണ് അവളുടെ ഭാവനയിൽ വരുന്ന കവിതകൾ അവൾ അതിലാണ് കുറിച്ചിടാറു അതൊക്കെ പബ്ലിഷ് ചെയുന്നത് അവൾക്കു വലിയ ആഗ്രഹമാണ് റഫീഖിനും ഇതിൽ വലിയ താല്പര്യം ആയിരുന്നു അവനെ ഇഷ്ടപ്പെടാൻ അതും ഒരു കാരണമാണ് അവൾ അപ്പോൾ തോന്നിയ ചില വരികൾ അതിൽ കുത്തിക്കുറിച്ചുവച്ചു എന്നിട്ട് അവ മടക്കി വച്ചു മറക്കാം എന്ന് പറയാൻ എളുപ്പമാണ് പക്ഷെ അതു ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് തന്നെ ആണ് അവനെങ്ങനെ തന്നെ മറക്കാൻ കഴിഞ്ഞു എന്തായാലും അതു കഴിഞ്ഞു പക്ഷെ ആ വേദന ഇപ്പോഴും മനസ്സിനെ കുത്തി നോവിക്കുന്നു
പിറ്റേന്ന് രാവിലെ തന്നെ ഫസ്ന കദീജയെയും കൂട്ടി ഇറങ്ങി ചെറുപ്പം മുതലേ ഉള്ള കൂട്ടാണ് കദീജ അവളാണ് അവളുടെ വീട്ടിൽ ഇളയത് തൊട്ടുമൂത്തത് ഫാത്തിമ 21വയസ്സ് ഇപ്പോൾ വിവാഹാലോചനകൾ നടക്കുന്നു പിന്നെ ഉള്ളത് രണ്ടു അനിയത്തിമാർക്കും ഏട്ടൻ റഷീദ്
അവർ നേരെ പോയത് ടൗണിൽ ഉള്ള ഒരു വാച്ച് കടയിലേക്കാണ് അവിടെ പോയി വിലകൂടിയ ഒരു വാച്ച് സെലക്ട്‌ ചെയ്തു ഗിഫ്റ്റ് പാക്ക് ചെയ്യാൻ പറഞ്ഞു
നിനക്ക് എന്തിനാടി ഇത്രയും വിലയുള്ള വാച്ച് കദീജ സംശയം മറച്ചുവച്ചില്ല
എനിക്കല്ല അവന്റെ പെണ്ണിന് കൊടുക്കാനാ അവളുടെ കയ്യിൽ അവന്റെ മുന്നിൽ വച്ചു ഇന്നു ഞാൻ കെട്ടികൊടുക്കും അപ്പോൾ അവന്റെ മനസ്സ് നീറുന്നതു എനിക്ക് കാണണം ഞാൻ മാത്രം വേദനിക്കുന്നതിൽ അര്ഥമില്ലല്ലോ
കദീജ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൾ ഉറപ്പിച്ചാൽ അതു അങ്ങനെ നടത്തു എന്നവൾക്കും അറിയാം
അങ്ങനെ അവർ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു വാതിൽ കടന്നു ഉള്ളിൽ കയറിയപ്പോ തന്നെ അവൾ കണ്ടു സ്റ്റേജിൽ ശർവാനിയുമണിഞ്ഞു ചിരിച്ചു നിൽക്കുന്ന റഫീഖിനെ അവനോട് ചേർന്നു അവന്റെ ബീവിയും ഒറ്റനോട്ടത്തിൽ ആ പെണ്ണിനെ അവളൊന്നളന്നു തന്നെക്കാൾ സുന്ദരി തന്നെ കാഴ്ചയിൽ തന്നെ അതറിയാം പിന്നെ സാമ്പത്തികമായി ഒരുപാട് ഉയർന്നവർ തന്നെ അവളുടെ ആഭരണങ്ങളും വസ്ത്രങ്ങളും ബന്ധുമിത്രധികളുടെ ആഢ്യത്തവും വിളിച്ചോതുന്നു
ഓരോരുത്തരായി ചെക്കനേയും പെണ്ണിനേയും കയറി കണ്ടു ആശംസകൾ നേരുന്നു അതോടൊപ്പം ഗിഫ്റ്റുകൾ നൽകുകയും ചെയുന്നു അതിനായി ചെറിയ ഒരു ക്യൂ തന്നെ രൂപപ്പെട്ടിട്ടുണ്ട് അവരും ആ ക്യൂയിൽ കയറിനിന്നു അവനെ ഒന്ന് കാണുക ഗിഫ്റ്റ് കൊടുക്കുക പോകുക അത്രയും ആണ് അവരുടെ പ്ലാൻ മുന്നിലുള്ളവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു ഫസ്നയുടെ ധൈര്യം അതിനോടനുസ്സരിച്ചു കുറഞ്ഞു കുറഞ്ഞു വരികയാണ് അടുക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു തൊട്ടുമുന്നിൽ നിന്നിരുന്ന അവസാനത്തെ ആളും കൊഴിഞ്ഞുപോയി ഇനി അവരുടെ ഊഴമാണ് പെട്ടെന്നാണ് ചെക്കന്റെ കുടുംബക്കാരിൽ ആരോ അവരെ തടഞ്ഞു
ഒന്ന് നിൽക്കണം ഒരു വിശിഷ്ടാതിഥി വരുന്നുണ്ട് അദ്ദേഹം കണ്ടു പോകുന്നവരെ ഒന്ന് ക്ഷമികണം
ഉള്ളിലേ നീരസം മറച്ചുവച്ചുകൊണ്ട് അവർ ചിരിച്ചുകൊണ്ട് തന്നെ സമ്മതിച്ചു
ആരാ വരുന്നത് കദീജ ചോതിച്ചു
റഫീഖിന്റെ കമ്പനിയുടെ മുതലാളി ആണ്
ഓഹ് അപ്പോൾ വല്ല കിളവനും ആയിരിക്കും കദീജ ഫസ്‌നയുടെ കാതിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *