വണ്ടി ബാംഗ്ലൂർ ലക്ഷ്യമാക്കി പാഞ്ഞു പിറ്റേന്ന് വൈകീടാണു അവൻ ബാംഗ്ലൂർ എത്തിച്ചേർന്നത് വണ്ടി നിർത്തിയതും അവൻ ഓടി അവളുടെ അടുത്തേക്ക് ആ ഖബറിന്റെ അരികിൽ ഇരുന്നു ഒരുപാട് കരഞ്ഞു ഉപ്പയുടെയും ഉമ്മയുടെയും കബർ സന്ദർശിച്ചപ്പോൾ സന്തോഷം ലഭിച്ചിടത്തു ഇവിടെ അവൻ കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടിക്കരഞ്ഞു എത്രനേരം അവിടെ അങ്ങനെ ഇരുന്നെന്നു അവനുതന്നെ അറിയില്ല അവൻ പതുക്കെ എഴുന്നേറ്റിരുന്നു അവണ്ടിക്കടുത്തേക്കു പതുക്കെ നടന്നു ഹെൽമെറ്റ് തലയിൽ വച്ചു വണ്ടിയിൽ കയറി അതു സ്റ്റാർട്ട് ചെയ്തു അതിവേഗത്തിൽ വണ്ടിപായിച്ചു ഇനി ബോംബെ എത്തിയ ശേഷം മാത്രം വണ്ടി നിർത്തുകയുള്ളു എന്നവൻ മനസ്സിൽ ഉറപ്പിച്ചു വണ്ടി ബോംബെ ലക്ഷ്യമാക്കി പറന്നുപോയി പരമാവധി വേഗത്തിൽ തന്നെ പക്ഷെ അതൊക്കെ വെറും തോന്നലുകൾ മാത്രമായി ശേഷിച്ചു കാരണം അത്രയും ദൂരം നിർത്താതെ ഓടിക്കാൻ ഒരിക്കലും സാധിക്കില്ല അവൻ പലപ്പോഴായി വണ്ടി നിർത്തി ഭക്ഷണം ചായ എന്നിവ കുടിച്ചുകൊണ്ട് വീണ്ടും യാത്ര തുടന്ന് പരമാവധി വേഗത്തിൽ പാഞ്ഞിട്ടും 20മണിക്കൂറിലേറെ എടുത്തു അവൻ ബോംബെ എത്താൻ ബോംബെ എത്തിയതും ആദ്യം ചെയ്തത് അവിടുത്തെ ഒരു നോർമൽ ലോഡ്ഗിൽ മുറിയെടുക്കുകയായിരുന്നു മുറിയെടുത്തുകഴിഞ്ഞു കുളിച്ചു കഴിഞ്ഞവൻ രണ്ടു ഉറക്കഗുളികകൾ കഴിച്ചു ഉറങ്ങാൻ കിടന്നു ഉറക്കത്തിനിടയിൽ രണ്ടുതവണ ഞെട്ടിയുണർന്നെങ്കിലും അവൻ പെട്ടെന്ന് തന്നെ വീണ്ടും ഉറക്കത്തിലേക്കു വീണു
പിറ്റേന്ന് രാവിലെ സുബഹി ബാങ്ക് കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നന്നായി ഉറങ്ങിയത് കൊണ്ടു തന്നെ അവന്റെ ക്ഷീണം പകുതിയും മാറിയിരുന്നു ഇന്നലെ വീണപ്പോൾ ശരീരം ഇളകിയതുകൊണ്ടാവും കയ്യിലും കാലിലും നല്ല വേതന അവൻ കാലൊന്നു കുടഞ്ഞു സ്ഥിരമായി ജിമ്മിൽ പോകാറുള്ളതാണ് പക്ഷെ ഇവിടിപ്പോൾ അതിനുള്ള സൗകര്യം ഇല്ലല്ലോ അവൻ പെട്ടെന്ന് ബാത്‌റൂമിൽ കയറി പല്ലുതേച്ചു മുഖവും കഴുകി പുറത്തു വന്നു നേരെ പള്ളിയിലേക്ക് പോയി ലോഡ്ഗിന്റെ തൊട്ടടുത്തുതന്നെയാണ് പള്ളി ഉള്ളത് അതൊരു മുസ്ലിം ഏരിയ ആണെന്ന് അവനു ഇന്നലെ വന്നപ്പോൾ തന്നെ മനസ്സിലാലായിരുന്നു വന്നിറങ്ങിയപ്പോ തന്നെ അവൻ അതുകണ്ടതാണ് പിന്നെ എല്ലായിടത്തും കബാബ് മട്ടൺ എന്നിവ വിൽക്കുന്ന കടകളും കണ്ടതോടെ അവനുറപ്പിച്ചു പള്ളിയിൽ നിന്നും ഇറങ്ങിയ അവൻ തൊട്ടടുത്ത ചായകടയിൽ പോയി ഒരു ചായ വാങ്ങി കുടിച്ചുകൊണ്ട് ഒരൽപ്പം അവിടെ ഇരുന്നു ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല വൈകീട്ടോടെയേ തട്ടുകടകൾ പോലത്തെ ചെറിയ കടകൾ തുറക്കുകയുള്ളു അപ്പോൾ ഇവിടൊക്കെ ആളുകളെ കൊണ്ട് നിറയും അതുകൊണ്ട് അതുവരെ ചെയ്യാൻ വല്ല പണിയും കിട്ടുമോ എന്ന് നോക്കണം ആവിശ്യത്തിന് പണം കയ്യിൽ കരുതിയിടയുണ്ടെകിലും വൈകിട്ട് വരെ വെറുതെ ഇരിക്കുക എന്നുപറഞ്ഞാൽ വെറുത്തുപോകും എന്നവന് തന്നെ അറിയാം അതുകൊണ്ട് ജോലി അത്യാവശ്യം ആണ് അവൻ അവുടുള്ള കടകളിൽ എല്ലാ അന്വേഷിച്ചു നടന്നു പക്ഷെ നിരാശയായിരുന്നു ഫലം അവൻ അങ്ങനെ തിരിച്ചു ലോഡ്ഗിണ് മുന്നിലെ നിരത്തിയിട്ട ബെഞ്ചിൽ പോയിരുന്നു എതിർവശത്തുള്ള കടയിൽ ഒരു വൃദ്ധൻ എന്തോ പ്രതേകതരം മധുരപലഹാരം ഉണ്ടാകുന്ന തിരക്കിലാണ് മാവുപോലെ ഉരുക്കിയ പഞ്ചസാര കലർന്നിട്ടിയുള്ള അതു വലിച്ചു നീട്ടി വീണ്ടും ഓടിക്കുകയാണ് വളരെ പാടുപെട്ടാണ് അയാൾ അതു ചെയ്തു കൊണ്ടിരിക്കുന്നത് അവിടെ ഉള്ള എന്തൊത്തരം സ്നാക്സ് ആണ് അവൻ അടുത്തുപോയി അദ്ദേഹതോട് സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ജോലിക്കിടയിൽ തടസ്സപ്പെടുത്തിയ നീരസത്തിൽ അയാൾ അവനോട് ഒന്ന് കയർത്തു അതോടെ പിന്നെ അവൻ അവിടെ നിന്നില്ല നേരെ പിന്നെ അവൻ മുറിയിലേക്കുപോയി പോകുന്നിടയിൽ അടുത്ത കടയിൽ നിന്നും ഒന്നുരണ്ടു പുസ്തകങ്ങൾ വാങ്ങിയ അവൻ മുറിയിൽ പോയി അതൊക്കെ അങ്ങനെ വായിച്ചിരുന്നു ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ ഇറങ്ങി വന്നു പള്ളിയിൽ പോയി ഭക്ഷണം കഴിഞ്ഞു അതുപോലെ മുറിയിൽ പോയി