അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ പറഞ്ഞത് ഏറെക്കുറെ മനസ്സിലാക്കിയ ഞാൻ അവരുടെ ചിരിയിൽ പങ്കു ചേർന്നു. അയാൾ സംസാരം തുടർന്നപ്പോൾ അവൾ ബിലാസിനിയുടെ പിന്നിലേക്ക് ചേർന്നു നിന്നു. അയാൾ കേരളത്തിലേക്കുള്ള അവരുടെ വരവിന്റെ കാരണവും അയാളുടെ അവസ്ഥയും എന്നെ പറഞ്ഞു കേൾപ്പിച്ചു. അവരുടെ അച്ഛൻ വഴി കിട്ടാനുള്ള കുറച്ചു സ്വത്ത് കുടുംബ വഴക്ക് മൂലം കേസിൽ ആണെന്നും, അതെല്ലാം ശെരിയായാൽ തിരിച്ചു പോകനാണ് ഉദ്ദേശമെന്നും പറഞ്ഞു. അര മണിക്കൂർ അയാളുമായി സംസാരിച്ചിരുന്നിട്ട്, ഭക്ഷണം കഴിച്ചിട്ട് പോകാനുള്ള അവരുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു ഞാൻ പോകാനിറങ്ങി. ഇറങ്ങും മുൻപ് ഞാൻ ബിലാസിനിയുടെ പിന്നിൽ നിൽക്കുന്ന കാജലിനടുത്തേക്ക് നീങ്ങി. ഞാനടുത്തു വരുന്നത് കണ്ടിട്ട് അവൾ തന്റെ മുഖം അമ്മയുടെ ചുമലിൽ ഒളിപ്പിച്ചു.
“മേ കുച് ഗൽത്തി കിയാ ഹേ തോ സോറി.”
എങ്ങിനെയോ പറഞ്ഞൊപ്പിച്ചെങ്കിലും അവളെന്നെ നോക്കിയില്ല. അവളുടെ അമ്മയും ബാപ്പുവും അത് കണ്ട് ചിരിച്ചു. നിഷ്കളങ്കരായ ആളുകൾ. ഞാൻ വിചാരിച്ചു.
വീടിനടുത്ത് പുതിയ താമസക്കാർ വന്നിട്ട് ഞാനറിഞ്ഞില്ല. അതിന് കാരണവുമുണ്ട്. ഞാൻ രാവിലെ എണീക്കും മുൻപ് അവളുടെ ബാപ്പുവും അമ്മയും ജോലിക്കിറങ്ങും. കാജൽ പായലിനെയും നോക്കി വീട്ടിലിരിക്കും. എന്നാലും അവളത്ര സൈലന്റ് ടൈപ്പ് ആണെന്ന് എനിക്ക് തോന്നിയില്ല. ആയിരുന്നെങ്കിൽ ഈ കുറഞ്ഞ കാലയളവിൽ നാട്ടിലെ ഇത്തിരിപ്പോന്ന കുറുമ്പന്മാരുമായി അവൾ ചങ്ങാത്തം കൂടില്ലായിരുന്നല്ലോ? അന്ന് ഞാനവളെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് കിടന്നത്. അവൾക്കെന്നോട് ദേഷ്യം കാണുമോ? അതായിരിക്കുമോ അവൾ എനിക്ക് മുഖം തരാതിരുന്നത്?
രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് ഒരു ദിവസം ഉച്ച തിരിഞ്ഞ് വയനശാലയിലേക്ക് പോകാനിറങ്ങിയ ഞാൻ പുറത്തു പട്ടികളുടെ കുര കേട്ട് ഗേറ്റ് വഴിയൊന്ന് എത്തി നോക്കി. അപ്പോൾ കാണുന്നത് കാജൽ ഗേറ്റിനടുത്തേക്ക് ഓടിക്കിതച്ചു വരുന്നതാണ്. പിന്നാലെ രണ്ട് പട്ടികളുമുണ്ട്. ഞാൻ ഗേറ്റ് തുറന്ന് അവളെ പിടിച്ച് ഉള്ളിലാക്കി ഗേറ്റടച്ചു തഴുതിട്ടു. ഗേറ്റിന് വെളിയിൽ നിന്ന് കുരക്കുന്ന പട്ടികളെ നോക്കി കല്ലെടുക്കാൻ എന്ന ഭാവത്തിൽ ഞാൻ കുനിഞ്ഞതും പട്ടികൾ തിരിഞ്ഞോടി. ഞാൻ കാജലിനെ നോക്കുമ്പോൾ അവൾ അണച്ചു കൊണ്ട് കരയാൻ മുട്ടി നിൽക്കുവാണ്. പട്ടികൾ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഞാനവളോട് പുറത്തേക്ക് കൂടെ വരാൻ ആംഗ്യം കാട്ടി. എന്നാലവൾ മടിച്ചു നിന്നു. ഞാൻ ഗേറ്റ് തുറന്ന് റോഡിനിരുവശവും നോക്കി അവളുടെ കയ്യിൽ പിടിച്ചു പുറത്തിറക്കി. അവളെ തിരിച്ചവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കാനായിരുന്നു ഉദ്ദേശം. അവളുടെ വീട് ലക്ഷ്യമാക്കി നടന്ന എന്റെ പിന്നിൽ അവളൊരു പൂച്ചക്കുട്ടിയെപ്പോലെ നടന്നു. അവളുടെ കാലടികളുടെ ശബ്ദം പോലും കേൾക്കുന്നുണ്ടായിരുന്നില്ല. അവളെ അവളുടെ വീട്ടുമുറ്റത്തു കൊണ്ടു ചെന്നാക്കി ഒന്ന് ചിരിച്ചു കാട്ടി തിരികെ പോകാനൊരുങ്ങിയ എന്നെയവൾ പിന്നിൽ നിന്നും വിളിച്ചു.
“ചെട്ടാ…”
ഞാൻ തിരിഞ്ഞു നോക്കി. അവളെന്റെ മുഖത്തു നോക്കിയടുത്തേക്ക് വന്നു. എന്റെ കയ്യകലത്തിനുള്ളിൽ വന്നു നിന്ന അവളുടെ കോലം കണ്ടെനിക്ക് ചിരി വന്നു. ടീ ഷർട്ടും പാവാടയും തന്നെ വേഷം. ഇന്ന വേഷം മാത്രമേ പിടിക്കൂ എന്ന് നിർബന്ധമുള്ള ചില ആളുകളുണ്ടല്ലോ? ഇവളും അത്തരത്തിലുള്ള ഒരുവളയിരിക്കും എന്ന് ഞാൻ കരുതി. സെക്‌സ് അപ്പീൽ എന്ന വാക്ക് അന്ന്യം നിന്ന ഒന്നാണ് അവളുടെ കാര്യത്തിൽ.