“ദി ടോക്കിയുമെന്റ്സ് ആർ റെഡി…ദേ നീഡ് യുവർ സിഗ്നേച്ചർ …..ആൻഡ് ട്രാൻസ്ഫർ ദിസ് എമൗണ്ട് ഇൻ ദെയ്ർ അക്കൗണ്ട് ….
“ഒകെ….ഖത്തണി എല്ലാ ടോക്കിയുമെന്റ്സിലും സെയിൻ ചെയ്തു……നെക്സ്റ്റ് വീക്ക് വീ വിൽ ട്രാൻസ്ഫർ ദി എമൗണ്ട്….ഓൺസ് സുനീർ ഈസ് ഹിയർ…..
“വൈ സുനീർ…..നോ നീഡ്…വീ ക്യാൻ …..
“ഊം…ഖത്താണി ഒന്ന് മൂളി…….നെക്സ്റ്റ് വീക്ക് ….ആഫ്റ്റർ ട്രാൻസ്ഫർ ദി എമൗണ്ട്…ഐ വിൽ അറേഞ്ച് വിസ ഫോർ ബോത്ത് ഓഫ് യു….യു വിൽ ബി ഇൻ ഖത്തർ ആൻഡ് ദുബായി….ഓ.കെ….
“ഓ കെ സാബ്…..നവാസിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു…….
*************************************************************************************
“അനിയനിതെവിടെ ആയിരുന്നു…..വെളിയിലേക്കു ഇറങ്ങി വന്ന ആലിയ ചേട്ടത്തി എന്നെയും ഷബീറിനെയും മാറി മാറി നോക്കി ചോദിച്ചു….
“ഞാൻ ആ സൂരജിന്റെ വീട്ടിൽ വരെ പോയതാ….നൈമ എന്തെ?
“ആ…അകത്തെങ്ങാനും കാണും…..ഒട്ടും സുഖിക്കാത്ത രീതിയിലാണ് ആലിയ ചേട്ടത്തി പറഞ്ഞത്…..
“ആ പിന്നെ അനിയാ…..നാളെ മുതൽ നാല് ദിവസത്തേക്ക് നമ്മുടെ ഫാരി മോൾക്ക് അവധിയാണെന്നും പറഞ്ഞു വിളിച്ചു….ആ ആര്യയും നാട്ടിൽ പോകുന്നു എന്ന് പറഞ്ഞു……നമ്മടെ മോളും വരട്ടെ എന്ന് ചോദിക്കുന്നു?
“നമ്മടെ മോളോ……ഇവരിതെന്തുദ്ദേശിച്ചാ…..പടച്ചോനെ…..ഞാൻ മനസ്സിൽ ചോദിച്ചു പോയി…..അവൾ വരുന്നെങ്കിൽ വരട്ടെ…..ഒറ്റക്ക് വരാൻ അറിയുമോ?
“ആര്യയും അവളും കൂടി ബസിനു വരാമെന്ന പറഞ്ഞത്……ഏതോ കലവറ ട്രാവൽസിന്റെ വണ്ടിയിൽ ആര്യ ടിക്കറ്റ് ബുക്ക് ചെയ്തെന്നു പറയണത് കേട്ട്…..അവളും ബുക്ക് ചെയ്യട്ടെ എന്ന് ചോദിച്ചു….
“ചെയ്യട്ടെ …ഒറ്റക്കിതെല്ലാം പഠിക്കണ്ടേ,,,,ഞാൻ മുഖം കൊടുക്കാതെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി…..എന്റെ മനസ്സിൽ ഷബീറിന്റെ വാചകങ്ങൾ ആയിരുന്നു…..ഞാൻ നേരെ സുനീറിന്റെ മുറി വാതിൽക്കൽ ചെന്ന് തട്ടി……
“അവൻ കതകു തുറന്നു…..”ആ ബാരി ഇക്കായോ……നസീറയുടെ വീട്ടുകാരും അവളും പോയി ഇല്ലേ ഇക്ക…..
“ഊം..വീട്ടുകാര് പോയി…നസീറയെ ഇവിടെ നിർത്തി…..അവൻ വല്ലാത്ത ഭാവത്തിൽ മുഖം കൊട്ടി ഒന്ന് ചിരിച്ചു…..
“ഇക്ക…ഞാൻ നാളെ മൂന്ന് കഴിഞ്ഞിട്ട് മറ്റെന്നാൾ വെളുപ്പിനത്തെ ഫ്‌ളൈറ്റിന് തിരിക്കാം എന്ന് കരുത്തുകയാ….ഇവിടെ ഒരു സ്വസ്ഥതയും കിട്ടാനില്ല……
“ഊം…നിന്റെ ഇഷ്ടം…..സുനീർ……പിന്നെ ഞാൻ ചില കാര്യങ്ങൾ പറയാനാണ് വന്നത്…..നീ കഥകടച്ചേ…..അവൻ കതകടച്ചു……