അളിയൻ ആള് പുലിയാ 10 [ജി.കെ]

Posted by

“ആഹ്…സൂരജ്…ഒരാഴ്ചക്കകം നമ്മുടെ കുറെ സാധനങ്ങൾ ദുബായിയിൽ എത്തും….സൂരജിനെ അങ്ങോട്ട് മാറ്റുവാനുള്ള തീരുമാനം ഞാൻ ഖത്തണി സാബുമായി സംസാരിച്ചു…അപ്പോൾ അടുത്തയാഴ്ച ദുബായിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ….

സൂരജ് സുനീറിനെനോക്കി….

“മിസ്റ്റർ നവാസ്….അതെങ്ങനെ ശരിയാകും….ഇതെന്റെ സ്റ്റാഫ്….എനിക്കൊരു റോളുമില്ലാത്തിടത് എന്റെ സ്റ്റാഫ്‌നെ വിട്ടു തരാൻ ബുദ്ധിമുട്ടുണ്ട്……സുനീർ അല്പം കടുപ്പിച്ചു പറഞ്ഞു…

“അത് ഖത്തണി സാബുമായി ഞാൻ സംസാരിച്ചു…..സുനീർ….

“ഖത്തണിയല്ല എന്റെ സ്റ്റാഫിന്റെ കാര്യം തീരുമാനിക്കേണ്ടത്…..ഞാനാണ്…സുനീർ ദേഷ്യത്തോടെ ഇറങ്ങി ഖത്തണിയുടെ മുറിയിലേക്ക് ചെന്ന്….

“സാബ്…നിങ്ങൾ ഇപ്പോൾ ഒരു കാര്യങ്ങളും ഡിസ്കസ് ചെയ്യാതെ അങ്ങ് തീരുമാനമെടുക്കുകയാണോ?

“എന്താ സുനീർ…കൂൾ…..ഇരിക്ക്…..

“വേണ്ടാ…എന്നോടാലോചിക്കാതെ സാബ് എങ്ങനെയാ എന്റെ സ്റ്റാഫിനെ മറ്റൊരിടത്തേക്ക് അയക്കുന്നത്…..അത് പറ്റില്ല….

“എന്താ വിഷയം…..

“സൂരജ് എന്റെ സ്റ്റാഫാണ്…എങ്ങനെ നവാസിനോടൊപ്പം വിടാൻ പറ്റും…പ്രത്യേകിച്ച് എനിക്ക് യാതൊരു ബെനെഫിറ്റും ഇല്ലാത്തിടത്…..

ഓ.കെ…ഓ.കെ….നവാസ്….നവാസ്…..ഖത്താണി വിളിച്ചു….

നവാസ് അകത്തേക്ക് വന്നു….

നവാസ് തുടക്കത്തിൽ തന്നെ ഒരു കോണ്ട്രാവേഴ്സിയുടെ ആവശ്യം വേണ്ടാ…..നവാസ് ദുബായിയിലെ കാര്യങ്ങൾക്കായി സ്റ്റാഫിസിനെ റിക്രൂട്ട് ചെയ്തുകൊള്ളൂ….ഇവിടെ നിന്നും ഒരു സ്റ്റാഫിനെയും റിസോഴ്‌സും എടുക്കാൻ പറ്റില്ല….നവാസ് ആകെ വല്ലാത്ത അവസ്ഥയിലായി….

“ഒകെ സാബ്….

“ആ പിന്നെ നമ്മൾ ഒരു ടീമാണ്…അത് കൊണ്ട് എല്ലാ കാര്യങ്ങളും നമ്മൾ ഇവിടെ നിന്ന് കൺട്രോൾ ചെയ്യും….ഖത്താണി എന്തോ ആലോചിച്ചത് പോലെ പറഞ്ഞു….

“സുനീർ ഒന്നും മിണ്ടാതെ ഇറങ്ങി…..ശ്യാമിന്റെ റൂമിൽ ചെന്ന്…പുതിയ എഗ്രിമെന്റ് സൂരജിനായി തയാറാക്കാൻ ആവശ്യപ്പെട്ടു…..

Leave a Reply

Your email address will not be published. Required fields are marked *