“കുഞ്ഞേ എന്നെ ഇനിയും ഇങ്ങനെ കളിയാക്കരുത്…ഒരു ബുദ്ധിമോശം സംഭവിച്ചതാ…..മുതലാളി ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു…..ആ സ്നേഹം കുഞ്ഞിൽ നിന്നും പ്രതീക്ഷിച്ചു…..അത്ര തന്നെ….ആ ബാരി സാർ ഒരു ഹൃദയമുള്ളവനാ…..അത് കൊണ്ടാണല്ലോ ഞാൻ എന്തെക്കെ കാണിച്ചിട്ടും ഇന്നിവിടെ നിൽക്കണത്…..അത് പോകട്ടെ വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നോ?കുഞ്ഞിനെ ഒരു മിന്നായം പോലെ മരിപ്പിന്റെ അന്ന് ശരണ്യ കണ്ടു എന്ന് പറഞ്ഞു..പക്ഷെ അവൾക്കു വെറുപ്പാണ് കുഞ്ഞിനോട്….ഇവിടെ നടന്നതെല്ലാം ഞാൻ പറഞ്ഞു കൊടുത്തു…..
“അത് മാറിക്കൊള്ളും സൂരജേട്ടാ….ഇന്നലെ ഫോണിൽ കൂടി എന്നോട് എന്തോ പറയുവാൻ തുനിഞ്ഞല്ലോ…അതെന്താ…..
“കുഞ്ഞു എന്റെ ശമ്പളത്തിൽ നിന്നും ഒരു മൂന്നരപവന്റെ കാശ് പിടിക്കണം….മനസ്സില്ലാത്ത ഒരു മുതലും എനിക്ക് വേണ്ടാ….അതിനു പ്രതിഫലമായി നാല്പതിനായിരം രൂപ വീട്ടിൽ കിട്ടിയിട്ടുണ്ട്…അതെന്റെ കുഞ്ഞുങ്ങൾക്ക് ദഹിക്കില്ല…ഞാൻ കഷ്ടപ്പെടുന്ന പണം മതി എന്റെ മക്കൾക്ക്….
“അത് പോകട്ടെ സൂരജേട്ടാ…..അത് ഞാൻ നിങ്ങള്ക്ക് തന്നതാണെന്നു കരുതിയാൽ മതി….
“അത് കുഞ്ഞേ….ആ പുതിയ സാർ….ആള് ശരിയല്ല…..കുഞ്ഞിനെ ചതിക്കാൻ വലിയ മുതലാളിപോലുമറിയാതെ അയാളെ വശത്താക്കിയിരിക്കുകയാ…..
“എത്രത്തോളം പോകും സൂരജേട്ടാ…..പഠിപ്പു കുറവാണെങ്കിലും പിടിച്ചു നില്ക്കാൻ എനിക്കറിയാം….അവനാവുന്നത് പോലെ കളിക്കട്ടെ…നിങ്ങൾ അതൊന്നും ഓർത്തു വെജാറാവണ്ട…..ആ പിന്നെ ഇന്ന് മുതൽ പുതിയ ഒരുത്തരവാദിത്വവും ആയിരം റിയാലും കൂട്ടിത്തരുവാൻ പോകുകയാ…ഒപ്പം ആ സെയിൽസ് മാൻ മാരുടെ കൂടെയുള്ള താമസം അങ്ങോട്ട് മാറ്റിക്കോ….ഒരാഴ്ചക്കകം നമ്മുടെ സൂപ്പർവൈസർ സുധീഷ് താമസിക്കുന്ന കോമ്പൗണ്ടിലേക്കു മാറാനുള്ള ഏർപ്പാടും ചെയ്തു തരാം…..ഇന്ന് മുതൽ സെയിൽസ് സൂപ്പർവൈസർ പോസ്റ്റിലേക്ക് മാറിക്കോ…..ഞാൻ വേണ്ട ഏർപ്പാട് ചെയ്യാം….പണിയല്പം കൂടുതലാണ് …രാവിലത്തെത്തും വൈകിട്ടതുമായ ക്ലിയറൻസ് എടുക്കണം…പിന്നെ ഒരു നാല് സെയിൽസ്മാൻ മാരുടെ ഉത്തരവാദിത്വവും…..
“കുഞ്ഞേ…..സൂരജ് സുനീറിന്റെ കയ്യില്പിടിച്ചു ഉമ്മ വച്ച്…..
“വേണ്ടാ…വേണ്ടാത്തതൊന്നും എന്നെ കൊണ്ട് തോന്നിപ്പിക്കണ്ടാ….സുനീർ ചിരിച്ചുകൊണ്ട് പറഞ്ഞു…നവാസ് അപ്പോൾ അങ്ങോട്ട് വന്നു…രണ്ടു പേരും കൈ വിട്ടു…..
“ആഹ്…എന്താണ് ഇയാളുടെ പേര്…..
“സൂരജ്…..