“ഞാൻ ഇന്നലെ രാത്രിയിൽ…..പിന്നെ എന്തുണ്ട് നവാസ് വിശേഷം….
“ഓ….എന്ത് വിശേഷമാ….ഞാൻ പറഞ്ഞതാ സാബിനോട് സുനീരും കൂടി വന്നിട്ട് കട നോക്കാൻ പോകാം എന്ന്….പക്ഷെ ഇദ്ദേഹത്തിന് വെപ്രാളം…അതുകൊണ്ടു അതങ്ങെഴുതിച്ചു…..സുനീറിനു രണ്ടും കൂടി ഓടിച്ചു കൊണ്ടുപോകാനും പറ്റില്ലല്ലോ…..അതുകൊണ്ട് അവിടെ ഞാനും ഖത്തണി സാബും കൂടി ഷെയർ ഇട്ടങ്ങു തുടങ്ങാം എന്ന് കരുതി…..മലയാളത്തിലാണ് നവാസ് പറഞ്ഞത്…..
“ഈ അവസരത്തിൽ തനിക്ക് ആത്മസംയമനമാണ് വേണ്ടത് എന്ന് സുനീർ മനസ്സിലാക്കി…..
“ഓ…നോ പ്രോബ്ലം….അല്ലെങ്കിൽ തന്നെ നവാസുമായി ബിസിനസ്സിനിറങ്ങാൻ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു……പിന്നെ നവാസായിട്ടു ഇതവസാനിപ്പിച്ച സ്ഥിതിക്ക് നന്നായി…..
“ബോത്ത് ഓഫ് യു ആർ ടാല്കിങ്….ചർ പാർ ചർ പാർ…ഐ ആം ഹിയർ ഗെയ്‌സ്……ഖത്താണി ചിരിച്ചു കൊണ്ട് പറഞ്ഞു……
“ഇഫ് യു ഡോണ്ട് മൈൻഡ് ക്യാൻ യു വൈറ്റ് ഫോർ ഹിം ഔട്ട് സൈഡ്…വളരെ ശാന്തതയോടെ പക്വതയോടെ സുനീർ നവാസിനെ നോക്കി പറഞ്ഞപ്പോൾ ഖത്തണിപോലും ഞെട്ടിപ്പോയി…..
“വൈ….സുനീർ…..ഹീ ഈസ് അവർ പാർട്ടണർ…..
“നോ…സാബ്…ഹീ ഈസ് യുവർ പാർട്ടണർ…..നോട് അവർ…..സൊ ഹീ മസ്റ്റ് ബി ഔട് സൈഡ്….വൻ വീ ആർ ഡിസ്‌കസ്സിങ് സം കോണ്ഫിഡന്റിൽ…..(ഇനി വായനക്കാരുടെ സൗകര്യത്തിനു മലയാളത്തിലേക്ക്) സുന്നീർ പറഞ്ഞു…നവാസ് സുനീറിനെ നോക്കി ഒരു കിളി പോയ ചിരിച്ചിരിച്ചു കൊണ്ട് പുറത്തിറങ്ങാൻ നേരം…..
“സോറി നവാസ്……ഞാൻ ഇരുപതാം വയസ്സിൽ ഇവിടെ വന്നു ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തെങ്കിൽ എന്റെ രൂപത്തിൽ നിങ്ങള് നോക്കണ്ടാ.,,,,,അത്രയ്ക്ക് തല തിരിഞ്ഞ കളി നിങ്ങളെക്കാളും കളിച്ചിട്ടാണ് ഇത്രയുമെത്തിയത്…..അത് കൊണ്ട് നവാസ്…..ഒരു കാര്യം പറയാം……മരുഭൂമിയിലോട്ട് പാണ്ടി ലോറിയിൽ മണ്ണടിച്ചു കളിക്കരുത്…..നഷ്ടം നിനക്ക് തന്നാകും….അപ്പം പുറത്തോട്ട് നിലക്ക്…..
“ആ ഖത്തണി സാബ് ,,,,സോറി…..പറഞ്ഞോ…..സുനീർ ഖത്താണിയെ നോക്കി പറഞ്ഞു…..
“എല്ലാം കഴിഞ്ഞോ…..നിന്റെ അബ്ബാ എനിക്ക് വേണ്ടപെട്ടവനാണ്……അവൻ ഉണ്ടാക്കി തന്ന വഴിയാണിത്…..അത് നീ വന്നു വളർത്തി……ഖത്താണി പറഞ്ഞു…..ദുബായിയിൽ ആ എഗ്രിമെന്റ് അങ്ങ് നടത്തി…..അപ്പോൾ നവാസിന് ഒരു നിർബന്ധം…..അവിടെ മുപ്പതു ശതമാനം ഷെയർ അവനിട്ടോളം….ബാക്കിഎഴുപതു ഞാൻ ഇടാൻ എന്ന്….ഞാനങ്ങു സമ്മതിച്ചു…പിന്നെ സുനീറിനു ഇതും അതും കൂടി കൊണ്ട് നടക്കാൻ പറ്റില്ലല്ലോ….
“ആ….അത് ശരിയാ…..അത് നന്നായി…..ഖത്തണി സാബ്…..