സുനീർ അജിലാലിനോട് തിരക്കി…”ഇതാർക്കാ അജി…പുതിയൊരു ക്യാബിൻ…..
“ആ വലിയ സാബിന് ആരോ ഒരു സെക്രട്ടറി വരുന്നുണ്ടെന്നു….വലിയ സാബിന്റെ കാര്യങ്ങൾ നോക്കാനാണ് സുനീർ സാബ്….
“കഷ്ടം….സുനീർ പറഞ്ഞിട്ട് തന്റെ മുറിക്കകത്തേക്ക് കയറി…..പിറകെ ശ്യാമേട്ടൻ എത്തി…..
“നാട്ടിൽ എല്ലാം കഴിഞ്ഞോ സുനി സാബ്…..
“ആഹ്…..എല്ലാം….കഴിഞ്ഞു….നമ്മളൊക്കെ എന്താ…..ഇല്ലേ ശ്യാമേട്ടാ…..
“കണ്ടോളാൻസസ്…..”സാബ്….ഒരു ഡോക്യുമെന്റിൽ ഒന്ന് സൈൻ ചെയ്യണം…..
എന്താണ് ശ്യാമേട്ടാ…..
“അറിയില്ല…..വലിയ സാബ് ആരെയോ പ്രൈവറ് സെക്രട്ടറിയായി അപ്പോയ്ന്റ് ചെയ്തു……ഒരു സുബീന നവാസ്….പുള്ളി സൈൻ ചെയ്തു….സാബിന്റെ സൈൻ കൂടി വേണം…..
“ഇപ്പോൾ ഇങ്ങനെയൊരു അപ്പോയിന്റ്‌മെന്റിന് ആവശ്യമെന്താ?……എത്രയാ സാലറി വച്ചിരിക്കുന്നത്?
“സെവെൻ തൗസൻഡ് പ്ലസ് ടിക്കറ്റ് ….ഇയർലി….
“സെവെൻ തൗസൻഡോ?…സുനീർ ചോദിച്ചു…..
“എസ്…സാബ്….
“ശ്യാമേട്ടൻ ഇവിടെ എത്ര കൊല്ലമായി…..
“സാബിന്റെ ഉപ്പയുടെ കാലം തൊട്ടേ…..
“എത്രയാ ശമ്പളം…..
“നാലായിരം…..റിയാൽ…..
“ഇത്രയും പണി ചെയ്യുന്ന നിങ്ങൾക്ക് നാലായിരം…..ഇവിടെ നമുക്കൊരാവശ്യവുമില്ലാത്ത സാധനത്തിനു എന്തിനാ….അത് ഖത്താണി സാബിന്റെ ഷെയറിൽ നിന്നും കൊടുക്കട്ടെ…അല്ലാതെ ജൂവലറിയുടെ അക്കൗണ്ടിൽ നിന്നും സാലറി ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല……സുനീർ പറഞ്ഞു…ലെറ്റ് ഹിം കം ആൻഡ് ഡിസ്കസ്….ഒകെ ശ്യാമേട്ടാ……
ശരി സുനീർ സാബ്…ശ്യാമേട്ടൻ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഖത്തണി വന്നു ഒപ്പം നവാസും ഉണ്ടായിരുന്നു….സുനീറിനെ കണ്ടുകൊണ്ട് അവർ രണ്ടു പേരും അങ്ങോട്ട് വന്നു…..
“സുനീർ എപ്പോളെത്തി…നവാസ് തിരക്കി….