ഞാൻ തുടങ്ങി…..” അതെ ഒരു പതിനേഴു സെന്റ് സ്ഥലവും കടമുറിയും കൊടുക്കാനായി ഇട്ടിട്ടുണ്ട്….പുന്നപ്ര ജംക്ഷനിൽ…ഒരു കോടി ഇരുപതു ലക്ഷം രൂപയെ ചോദിക്കുന്നത്……നമുക്ക് ഒരു കോടിക്കകത്തു നിർത്താം….നമ്മൾ നാല് പേര് വിചാരിച്ചാൽ ഇരുപത്തിയഞ്ചു വച്ചിട്ട് അത് വാങ്ങി അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞുകൂടേ…എന്റെ ഒരഭിപ്രായമാണ്……ഫാറൂഖിക്കയുടെ ഷെയർ ഞാനിടാം…ബിസിനസ്സ് ലാഭം വരുമ്പോൾ എനിക്കൊരാവശ്യം വരുമ്പോഴോ തിരികെ തന്നാൽ മതി…..ഫാറൂഖിക്ക നോ പറയും മുമ്പ് നടക്കാത്ത ആ സംഭവത്തിനെ ഞാൻ ആളിക്കത്തിച്ചു…….സുനീർ പറഞ്ഞു അത് വേണ്ട ബാരി അളിയാ….മുപ്പത്തിയേഴര ഞാനും….മുപ്പത്തിയേഴര അളിയനും ഇട്ടോ…..ഫർറൂക്കളിയൻ ഞാൻ അത് കടമായിട്ടല്ല കൊടുക്കുന്നത്…പിന്നെ അളിയന്റെ പൈസ അളിയൻ കടമായിട്ടു കൂട്ടിക്കോ……ഷബീർ അളിയൻ എന്ത് പറയുന്നു?
“ഇപ്പോഴത്തെ സാഹചര്യത്തിൽ……
“എന്ത് സാഹചര്യം അളിയാ……സുനൈനയുടെ സ്വർണ്ണം സൊസൈറ്റിയിൽ ലോക്കറിൽ ഇരിപ്പില്ലേ…..അതങ്ങോട്ടെടുക്കാം…..എന്താ സുനി ഇത്താ……
“ഒരു നല്ല കാര്യത്തിനല്ലേ….എനിക്ക് ബുദ്ധിമുട്ടില്ല……..സുനൈന പറഞ്ഞു…..
റംല വിളറി വെളുത്തു……ഷബീർ തനിക്കു പണം തന്നു സഹായിച്ചത് സുനൈനയുടെ സ്വർണം പണയം വച്ചാണ്……ഇങ്ങനെ ഒരു ചതി……വരുമെന്ന് പ്രതീക്ഷിച്ചില്ല…..
അതൊന്നും ശരിയാവില്ല……അവളുടെ വാപ്പ കഷ്ടപ്പെട്ട മുതലാണ്……റംല ചാടിക്കയറി പറഞ്ഞു….
“അത് നശിപ്പിക്കുവല്ലല്ലോ ഉമ്മാ…..ഞങ്ങളുടെ ഒരാവശ്യത്തിന് ഞങ്ങൾക്ക് താനാണ് സ്വർണ്ണം എടുക്കുന്നു…….അത്ര തന്നെ…സുനൈന പറഞ്ഞു…..
അതൊന്നും വേണ്ടാ…..
“അത് ഉമ്മ മാത്രം തീരുമാനിച്ചാൽ പോരല്ലോ…എനിക്ക് അങ്ങളായുണ്ട്…ഭർത്താവുണ്ട്……ചേട്ടന്മാരുണ്ട്…..അവരും കൂടി പറഞ്ഞതല്ലേ……
“ഉമ്മയോട് തർക്കുത്തരം പറയാതേടീ……..ആലിയ ചാടിക്കയറി പറഞ്ഞു….
“വാപ്പയുടെ മാത്രം വിയർപ്പല്ല…എന്റെയും കൂടിയുണ്ട്…അതുകൊണ്ട് എന്റെ തീരുമാനം ഇതാണ്…ആ സ്വർണ്ണം എടുത്തു വിൽക്കുകയോ….പണയപ്പെടുത്തുകയോ ചെയ്യുക…..സുനീർ പറഞ്ഞു…..ഒരാണിന്റെ സ്വരത്തിൽ…….അളിയൻ എന്താ ഒന്നും മിണ്ടാത്തത്…..ഷബീറിനെ നോക്കി ചോദിച്ചു…..എല്ലാവരുടെയും നാടകവും കഥാപാത്രങ്ങളും അവർക്കുചിതമായ രീതിയിൽ നടമാടി…..ഉമ്മയെ കൊണ്ട് പറയിക്കുക അതാണവരുടെ ലക്‌ഷ്യം….ആ പണം എന്തിനെടുത്തു എന്നുള്ളത്…..
“ഞാൻ അതൊരാവശ്യത്തിനു എടുത്തു മരിച്ചു…ഷബീർ പറഞ്ഞു…..
“ഞാനറിയാതെ എന്താവശ്യമാ ഇക്കയ്ക്കുള്ളത്……സുനൈന ചോദിച്ചു…..
“അത്…..അത്….അവൻ റംലയെ നോക്കി…..