നീ ഇനി തിരികെ പോകരുത്…സുനീർ മറ്റെന്നാൾ പോകും….നിനക്ക് മറ്റെന്നാൾ എമർജൻസി പാസ്‌പോർട്ടിന് അപ്പ്ളൈ ചെയ്യാം…..അത് കഴിഞ്ഞാൽ ഇവാൻ വിസയെടുക്കും…അതിനായി നീയും നയ്മയും കൂടി മറ്റെന്നാൾ ആലപ്പുഴയ്ക്ക് പോയ്‌കൊള്ളൂ….നമുക്കിന്നു തന്നെ അപ്പോയ്ന്റ്മെന്റ് എടുക്കാം…..അവളുടെ മുഖത്തെ സന്തോഷം ഞാൻ വായിച്ചറിഞ്ഞു….ഇനി പുതുമാരനും പെണ്ണും കൂടി എവിടോട്ടെങ്കിലും പോയി ഇരുന്നാട്ടെ…ഞങ്ങൾ അങ്ങ് വരാം…..ഞാൻ നയ്മയെ ഒന്ന് നോക്കി…..അവളുടെ കയ്യിൽ പിടിച്ചു ഏങ്ങലടിച്ചു കരയുന്ന ഷബീർ……നൈമ തണുത്ത് പോലെ……കുറെ നേരം കറങ്ങി നടന്നിട്ട്…..ഞങ്ങൾ വീണ്ടും ഒത്തുകൂടി….പഴയ സന്തോഷം വന്നതുപോലെ…….അടുത്ത പദ്ധതിയാവിഷ്കരിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി…..
“അല്ല പർച്ചേസിന് പോയവരുടെ കയ്യിൽ സാധനമൊന്നുമില്ലേ…..ചേട്ടത്തിയുടെ വക ചോദ്യം…..
“ഉദ്ദേശിച്ച സാധനം കിട്ടിയില്ല ചേട്ടത്തി…പകരം നല്ലൊരു കൊളൊപ്പിച്ചുകൊണ്ടാണ് വരുന്നത്…..
“അതെന്താണാവോ?
“ഷബീർ ഇല്ലേ…..ഞാൻ ഒന്നുമറിയാത്ത പോലെ തിരക്കി….
“ഓ…അവരും നിങ്ങള് പോയ പിറകിനു ഇറങ്ങി…പിന്നെ അതുകഴിഞ്ഞപ്പോൾഇവിടുത്തെ ആണ്തരി ആക്ടീവായിൽ പായുന്നതും കണ്ടു…….ആ പിന്നെ അനിയാ എനിക്ക് ഡ്രസ്സ് എടുത്തുകൊണ്ടു വരണം…ഇക്കായ്ക്ക് ഡ്രൈവ് ചെയ്യാൻ വയ്യ…..അനിയൻ എന്നെ ഒന്ന് കൊണ്ടുപോകുമോ…..
“അയ്യോ ചേട്ടത്തി…നാളത്തേക്കുള്ള പോത്തിന് കാശ് കൊടുക്കാൻ പോകണം……
“അനിയാ എനിക്കിടാൻ തുണിയില്ല…..എന്നെ ഒന്ന് കൊണ്ട് പോ അനിയാ….അപ്പോഴേക്കും ഷബീറിന്റെ വാഗൻ ആർ വന്നു…..
“നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം ചേട്ടത്തി……ആലിയ അകത്തേക്ക് പോയി…അതിനു പിറകിലായി സുനീറും വന്നു……
“അമ്മായി…..അമ്മായി…ഞാൻ നീട്ടിവിളിച്ചു….നാടകത്തിനുള്ള ആദ്യ ബെല്ലുപോലെ……എന്നിട്ടു എല്ലാവരെയും നോക്കി…റംല അമ്മായി വന്നപ്പോൾ നൈമ അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി……
“എന്താ ബാരി…തേനൂറുന്ന സ്വരം…..
“അതെ ഒരു വലിയ കോളത്തിട്ടുണ്ട്…..അതൊന്നു സംസാരിക്കാനാണ് വന്നത്…..സുനീരെ……സുനീർ…..
സുനീർ വന്നു….ഫാറൂഖിക്ക…..ഫാറൂക്കിക്കാ…ഫാറൂഖിക്കയും വന്നു…..വാ നമുക്കകത്തൊട്ടിരിക്കാം……ഞങ്ങൾ അകത്തു കയറി ഇരുന്നു…….