“മിസ് അല്ല..ഞാനാ “
ഞാൻ പതിയെ പറഞ്ഞു..
“നീയോ..അല്ല…നീ സരിത മിസ്സിനെ കാണാൻ പോയില്ലേ …ഇതിപ്പോ മഞ്ജു മിസ് ആണല്ലോ..”
അവൻ സംശയത്തോടെ തിരക്കി..
“നിന്റെ മറ്റവളെ എനിക്ക് വേണ്ട …അവളവിടെ കാണും..നീ ചെന്നൊരു കമ്പനി കൊടുക്ക്…എനിക്കെന്റെ മഞ്ജുസ് തന്നെ മതി “
ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….
പിന്നെ അവൻ എന്തേലും ഇങ്ങോട്ട് പറയും മുൻപേ ഫോൺ വെച്ചു. ഞാൻ പ്രതീക്ഷയോടെ മഞ്ജുവിനെ നോക്കി..അവളും ഞാനും മാത്രം തമ്മിൽ തമ്മിൽ നോക്കി നിന്നു ..ഞങ്ങളിൽ പ്രണയം നിറഞ്ഞു കവിഞ്ഞൊഴുകാനായി തുടിക്കുക ആയിരുന്നു ..അതെ ഞാൻ കാത്തിരുന്ന നിമിഷം വന്നെത്താൻ പോകുന്നു !
ഞാൻ ഫോൺ മഞ്ജുവിന് നീട്ടി…അവളതു കൈനീട്ടി വാങ്ങി.
“ഇന്നും നാളെയും സാറിനു വേറെ പരിപാടി ഒന്നുമില്ലലോ ?”
മഞ്ജു ഫോൺ വാങ്ങിക്കൊണ്ട് ചോദിച്ചു.
“ഇല്ല ..എന്തേയ് ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .
“നമുക്കൊരു ലോങ്ങ് ഡ്രൈവ് പോയാലോ “
മഞ്ജു ഒരു ചിരിയോടെ തിരക്കി…ആ ചിരിയിൽ എല്ലാം ഉണ്ട് !