രതി ശലഭങ്ങൾ 30 [Sagar Kottappuram]

Posted by

“പേടി ഒന്നുമില്ല..പക്ഷെ ഇതെന്തിനുള്ള ഏർപ്പാട് ആണെന്ന മനസിലാകാത്തത് “

ഞാൻ അവളെ സംശയത്തോടെ നോക്കി.

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. മഞ്ജുവിന്റെ വാടക വീട്ടിലേക്കുള്ള വഴിയിലൂടെ ആണ് വണ്ടി നീങ്ങുന്നതെന്ന് എനിക്ക് മനസിലായി . ടൗണിൽ നിന്നും ഡീവിയേഷൻ എടുത്തത് അങ്ങോട്ടേക്കാണ് !

“വീട്ടിലേക്കാണോ ?”

ഞാൻ പതിയെ തിരക്കി…

“മ്മ്…അവിടെന്നു ചില സാധനം എടുക്കാൻ ഉണ്ട് “

മഞ്ജു ഗൗരവം വിടാതെ പറഞ്ഞു.

ഞാൻ ഒന്നും മനസിലാകാത്ത പോലെ മൂളി.

സരിത ഒന്നും ഈ സമയം വിളിക്കല്ലേ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു . പതിനഞ്ചു മിനുട്ടിനുള്ളിൽ ഞങ്ങൾ അവളുടെ വാടക വീട്ടിലെത്തി . മുറ്റത്തേക്ക് കരിയിലയും മണ്ണും പറത്തികൊണ്ട് കാർ സഡൻ ബ്രെക് ഇട്ടു നിന്നു.

“ഇറങ്ങേടാ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി, ബാഗും കയ്യിലെടുത്ത് ആണ് ഇറങ്ങിയത് . ഞാനും പിന്നാലെ ഇറങ്ങി. എന്നെ ശ്രദ്ധിക്കാതെ മഞ്ജു ബാഗിൽ നിന്നും വീടിന്റെ കീ എടുത്തു മുൻവശത്തെ വാതിൽ തുറന്നു.

പിന്നെ തിരിഞ്ഞു എന്നെ നോക്കി .

“അകത്തേക്ക് വാ “

അവൾ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്തോ പന്തികേട് മണക്കുന്ന പോലെ എനിക്ക് തോന്നാതിരുന്നില്ല. ഞാൻ അകത്തേക്ക് കയറിയതും മഞ്ജു പൊടുന്നനെ വാതിൽ അടച്ചു കുറ്റി ഇട്ടു . ഞാനവളെ അത്ഭുതത്തോടെ നോക്കി . കുറ്റി ഇട്ടു വാതിലിൽ ചാരി നിന്നു അവൾ മാറിൽ കൈപിണച്ചു കെട്ടി അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി…ബാഗ് അടുത്തുകിടന്ന കസേരയിലേക്കിട്ടു .

“നിനക്കു എന്നെ ഇഷ്ടം ആണല്ലേ ?”

മഞ്ജു ചിരിയോടെ തിരക്കി..

ഞാൻ തലയാട്ടി..അത് സത്യം ആണല്ലോ. എന്താ ഇത്ര ചോദിക്കാൻ എന്ന ഭാവം ആയിരുന്നു എന്റേത് !

“മ്മ്..ശരിക്കും ഇഷ്ടാണോ …?”

മഞ്ജു വീണ്ടും തിരക്കി.

“മ്മ്…എന്താ ?”

Leave a Reply

Your email address will not be published. Required fields are marked *