“ഇന്നാടാ തോക്ക്..കമോണ്‍..” മുകളില്‍ നിന്നും മാലിക്ക് ഉറക്കെ വിളിച്ചു പറഞ്ഞു.
മാലിക്ക് റിവോള്‍വര്‍ സ്റ്റാന്‍ലിയുടെ കൈയിലേക്ക് എറിഞ്ഞു കൊടുത്തു. പക്ഷെ അത് അവന്റെ കൈയില്‍ കിട്ടുന്നതിനും മുന്‍പ് ഒരു മരക്കഷണം അതില്‍ വന്നു പതിഞ്ഞു. മരക്കഷണത്തിന് പിന്നാലെ അക്ബര്‍ ഉള്ളിലെത്തി. തോക്ക് തെറിച്ചു വീണ സ്ഥലത്തേക്ക് അക്ബര്‍ കുതിച്ചപ്പോള്‍ വാസു സ്റ്റാന്‍ലിയെ ശക്തമായി ചവിട്ടി വീഴ്ത്തി. നിലത്തു വീണ അവന്റെ കൈയില്‍ വാസുവിന്റെ കാല്‍ അമര്‍ന്നു.
“അക്ബര്‍ ഇക്കാ….അവനെ ഒന്ന് പെരുമാറ്…”
താഴേക്ക് ഓടിയടുത്ത മാലിക്കിനെ കാണിച്ച് വാസു പറഞ്ഞു.
“ഏറ്റു വാസു..എന്റെ കഴുത്തിനു വെട്ടിയത് ഏതു പന്നിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ അവനെ ഞാന്‍ കൊന്നേനെ..”
അക്ബര്‍ തോക്ക് പോക്കറ്റില്‍ തിരുകിയ ശേഷം മാലിക്കിന്റെ നേരെ പാഞ്ഞു ചെന്നു. വാസുവിന്റെ താഡനം ഏറ്റ് അവശനായിരുന്ന അവനെ അക്ബര്‍ എടുത്തിട്ടു പെരുമാറി. സ്റ്റാന്‍ലിയെ അവന്റെ തന്നെ ഷര്‍ട്ട് വലിച്ചുകീറി കൈകള്‍ കൂട്ടിക്കെട്ടി ഇട്ട ശേഷം വാസു നിവര്‍ന്നു.
“ഇക്കാ..രണ്ടിനെയും നോക്കിക്കോ..ഞാന്‍ ഇതാ എത്തി..”
വാസു ഓടിച്ചെന്ന് മാലിക്ക് പ്രവര്‍ത്തിപ്പിച്ചിരുന്ന രണ്ടു ക്യാമറകളും എടുത്ത് നോക്കി. അപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു ക്യാമറയില്‍ ആക്രമണം മൊത്തം പകര്‍ന്നിരുന്നു. വാസു മറ്റേ ക്യാമറ നോക്കി. ഡോണയുടെ വസ്ത്രം അര്‍ജ്ജുന്‍ നീക്കുന്നത് കണ്ടപ്പോള്‍ അവന്റെ മുഖത്തേക്ക് കോപം ഇരച്ചു കയറി. വീഡിയോ ഉടന്‍തന്നെ മായിച്ചു കളഞ്ഞ ശേഷം അവന്‍ ബോധത്തിലേക്ക് മെല്ലെ തിരികെയെത്തിയ അര്‍ജ്ജുനെ പകയോടെ നോക്കി.
“നിന്റെ ഈ വൃത്തികെട്ട വിരലുകള്‍ കൊണ്ട്..എന്റെ ഡോണയെ നീ അശുദ്ധമാക്കി…നിന്റെ ഈ വൃത്തികെട്ട ചുണ്ടുകള്‍ കൊണ്ട് നീ അവളെ മലിനപ്പെടുത്തി….ഇനി നീ അത് ഒരു പെണ്ണിനോടും ചെയ്യില്ല…”
ഒരു കടുവയെപ്പോലെ മുരണ്ടുകൊണ്ട് വാസു അര്‍ജ്ജുന്റെ നേരെ അടുത്തു. ഭയചകിതനായ അര്‍ജ്ജുന്‍ ഭീതിയോടെ എഴുന്നേറ്റ് മെല്ലെ പിന്നിലേക്ക് നീങ്ങി. ഒരു കുതിപ്പിന് അവന്റെ അരികില്‍ എത്തിയ വാസു അവന്റെ വലതു കൈ സ്വന്തം കൈപ്പിടിയില്‍ ആക്കി, അവന്റെ വിരലുകളില്‍ പിടുത്തമിട്ടു.
“നിന്റെ ഈ വിരലുകള്‍..ഇനി നിനക്ക് വേണ്ട..”
അസ്ഥികള്‍ ഒടിയുന്ന ശബ്ദം മുറിയില്‍ മുഴങ്ങി.