“ഈ ടിവിക്കാര്‍ക്ക് ഇടയ്ക്കിടെ ഉള്ള ഈ ഇടവേള പരിപാടി മോശമാണ് അല്ലെ..” ഇന്ദു ചിരിച്ചുകൊണ്ട് പ്രേക്ഷകരെ നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ അറിയാതെ ഒരു പുഞ്ചിരി ദിവ്യയുടെ ചുണ്ടുകളില്‍ വിരിഞ്ഞു.
“ഓകെ..ഡോണ എന്ന മാധ്യമ പ്രവര്‍ത്തക സ്വന്തം ജീവിതം അപകടപ്പെടുത്തി തനിച്ച് ഇറങ്ങി നടത്തിയ ഈ പോരാട്ടത്തില്‍ അവള്‍ അര്‍ഹിക്കുന്ന വിജയം നേടിയപ്പോള്‍, അതില്‍ ധാരാളം നേട്ടങ്ങള്‍ അവള്‍ക്കുണ്ടായി. മുംതാസ് എന്ന തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണത്തിനുത്തരവാദികള്‍ ആയിരുന്ന ഡെവിള്‍സിനെ മറ്റു പല ക്രിമിനല്‍ കുറ്റങ്ങളുടെയും പേരില്‍ നിയമത്തിന്റെ കൈകളില്‍ എത്തിച്ച ആ വിജയം, എന്റെ കണ്ണില്‍ ഡോണയുടെ ഈ ഉദ്യമത്തിലെ നാലാം നേട്ടം ആണ്. അവളുടെ മൂന്നാം നേട്ടം, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പോലീസ് തേടിക്കൊണ്ടിരുന്ന കൊടും ക്രിമിനല്‍ ആയ ഹരീന്ദര്‍ ദ്വിവേദിയെ ഇതുമായി ബന്ധപ്പെട്ട് പിടികൂടാന്‍ സാധിച്ചതാണ്. ഇത് രണ്ടും സമൂഹത്തിനു ഡോണ നല്‍കിയ വളരെ വലിയ രണ്ടു സമ്മാനങ്ങള്‍ ആണ് എന്ന് നമുക്ക് പറയാന്‍ പറ്റും. പക്ഷെ അവള്‍ നേടിയ ഒന്നും രണ്ടും, അല്ലെങ്കില്‍ രണ്ടും ഒന്നും നേട്ടങ്ങള്‍ ഏതാണ്ട് തത്തുല്യമാണ്..അല്ലെ ഡോണ?”
ഡോണ തലയാട്ടി.
“ഈ രണ്ടു നേട്ടങ്ങളും അവളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ ആണ് എങ്കിലും അതും സമൂഹത്തിനു വേണ്ടി അവളിലൂടെ സംഭവിച്ച നേട്ടങ്ങള്‍ ആയി കാണാനും സാധിക്കുന്നവ ആണ്. അതില്‍ രണ്ടാമത്തേത്, ദ്വിവേദി എന്ന കൊടും ക്രിമിനലിനെ തനിച്ചു പോയി പിടികൂടിയ കേരളാ പോലീസിലെ ഏറ്റവും ധീരനായ പൌലോസ് എന്ന ഉദ്യോഗസ്ഥന്‍ ഇവളുടെ പ്രതിശ്രുത വരന്‍ ആണ് എന്നുള്ള സത്യമാണ്”
ഡോണ പുഞ്ചിരിച്ചുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നത് ദിവ്യ കണ്ടു.
“എന്നാല്‍ ഇവളുടെ ഏറ്റവും വലിയ നേട്ടം, പക്ഷെ അതുമല്ല. അത് ഇതാണ്”
ടിവിയില്‍ ഒരു ബുള്ളറ്റിന്റെ മുകളില്‍ കൊച്ചിയിലൂടെ പാഞ്ഞു പോകുന്ന വാസുവിന്റെ വീഡിയോ വന്ന ശേഷം സഫിയയെ കൈകളില്‍ എടുത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അവന്റെ ഒരു ചിത്രം തെളിഞ്ഞു. ഒപ്പം അവന്റെ തന്നെ മറ്റു ചില ചിത്രങ്ങളും.
“നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഇദ്ദേഹത്തെ പരിചയം കാണും. ഇദ്ദേഹമാണ് വാസു.. ഡെവിള്‍സിനെതിരെ പോരാട്ടത്തിന് ഇറങ്ങിയ ഡോണയുടെ ജീവന്‍ കാക്കാന്‍ വേണ്ടി അവളുടെ പപ്പ കുറെ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന ധൈര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമായ യുവാവ്..”
ദിവ്യ അവിശ്വസനീയതയോടെ കസേരയുടെ അഗ്രത്തേക്ക് നീങ്ങിയിരുന്നു.
“തെരുവിന്റെ സന്തതിയായി ഒരുപക്ഷെ ലോകം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ ആയി മാറാന്‍ സാധ്യത ഉണ്ടായിരുന്ന വാസു എന്ന ഒരു കൊച്ചു പയ്യനെ സ്വന്തം മകനായി എടുത്തു വളര്‍ത്തി വലുതാക്കി, അവനില്‍ നന്മ സന്നിവേശിപ്പിച്ച് തന്റേടിയും സത്സ്വഭാവിയും