സ്ക്രീനില്‍ ഇന്ദുവിന്റെ മുഖം തെളിഞ്ഞു.
“ഹായ് ഇന്ദു..”
“ഹായ് ഡോണ”
“ഇന്ദു..നിന്നോട് എങ്ങനെ നന്ദി അറിയിക്കണം എന്നെനിക്ക് അറിയില്ല..എങ്കിലും സകലരെയും സാക്ഷി നിര്‍ത്തി ഒറ്റ വാക്കില്‍ ഒരു കുഞ്ഞു നന്ദി ഞാന്‍ നിനക്ക് നല്‍കുന്നു. ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പ്രേക്ഷകരോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ പറയാന്‍ തുടങ്ങിയാല്‍ എന്റെ കണ്ണുകള്‍ നിറയും..എനിക്ക് സംസാരിക്കാന്‍ സാധിക്കാതെ പോകും..അതുകൊണ്ട് നീ എനിക്ക് വേണ്ടി അവരോടു സംസാരിക്കണം. ഇതൊരു അപേക്ഷയാണ്..”
“തീര്‍ച്ചയായും ഡോണ. കൊച്ചി നഗരം കൈയിലിട്ടു അമ്മാനമാടിക്കൊണ്ടിരുന്ന, ഒരു സമാന്തര ഭരണം തന്നെ നടത്തിക്കൊണ്ടിരുന്ന ഡെവിള്‍സ് എന്ന മൂവര്‍ സംഘത്തെ വ്യക്തമായ തെളിവോടെ നിയമത്തിന്റെ കൈകളില്‍ എത്തിച്ചത് ഒരു വന്‍ നേട്ടം ആണ് എങ്കിലും, നിന്നിലെ മാധ്യമ പ്രവര്‍ത്തകയുടെ ജീവിതത്തിലെ ഏറ്റവും വലിയ നാലാമത്തെ നേട്ടം മാത്രമാണ് അതെന്നേ ഞാന്‍ പറയൂ. ജനങ്ങള്‍ക്ക് അത് ഒന്നാമത്തെയോ രണ്ടാമത്തെയോ നേട്ടമായി തോന്നിയേക്കാം..പക്ഷെ എനിക്കറിയാം, അതല്ല നിന്റെ യഥാര്‍ത്ഥ നേട്ടം എന്ന്”
ഇന്ദു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ അറിയില്ല എന്ന മട്ടില്‍ തോളുകള്‍ ഇളക്കി.
“നീ പറയുന്നോ..അതോ ഞാന്‍ പറയണോ” ഇന്ദു കുസൃതി ചിരിയോടെ ചോദിച്ചു.
ഡോണ കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ടപ്പോള്‍ ഇന്ദു നേരെ ക്യാമറയിലേക്ക് നോക്കി.
“ആ ചിന്ത തന്നെ ഡോണ എന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയെ ദുര്‍ബ്ബലയാക്കി മാറ്റുന്നത് നിങ്ങള്‍ കണ്ടു..അതെ അവള്‍ക്ക് ആ ചിന്തകള്‍ തന്നെ അവളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. അതുകൊണ്ടാണ് ഒരു പോലീസുകാരിയായ എന്നെ അവള്‍ സഹായത്തിനു വിളിച്ചത്. പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇടറുന്ന കണ്ഠത്തോടെ അല്ലാതെ പറയാന്‍ പറ്റില്ല എന്ന കാരണത്താല്‍..”
“ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ദു പറയാന്‍ പോകുന്നത് നമുക്ക് കേള്‍ക്കാം..” ഡോണയുടെ മുഖം ടിവിയില്‍ തെളിഞ്ഞു.
ദിവ്യ സാകൂതം ടിവിയില്‍ തന്നെ നോക്കിയിരിക്കുകയാണ് എന്ന് മനസിലാക്കിയ വാസു അവളെ കസേരയില്‍ ഇരുത്തിയ ശേഷം ചെന്ന് ബാക്കി ഉണ്ടായിരുന്ന സ്പിരിറ്റ് ലേശം കുടിച്ചു. പിന്നെ അവള്‍ക്കൊരു പാവാട എടുത്തുകൊണ്ട് വന്ന് അവന്‍ തന്നെ അവളെ ധരിപ്പിച്ചു.
“ഞാന്‍ പറിച്ചു കളഞ്ഞത് ഞാന്‍ തന്നെ ഇട്ടു തന്നു..കേട്ടല്ലോ”
ദിവ്യ പക്ഷെ അവനോട് മറുപടി പറയാതെ ഇരുന്നതെയുള്ളൂ. അവള്‍ക്ക് നടക്കുന്നതൊന്നും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
“ഹായ്..വെല്‍ക്കം ബാക്ക്..ഇന്ദു..പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്..” ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി.