രതി ശലഭങ്ങൾ 28 [Sagar Kottappuram]

Posted by

“ഇത് പോരാ..എണ്ണ അടിക്കാനുള്ളതാ ..അമ്പതു കൂടെ താ “

അവൻ ഒരു ദയയുമില്ലാതെ ചോദിച്ചു വാങ്ങി. കൊടുക്കാതിരിക്കാൻ പറ്റുമോ.നമുക്കും ഒരുപാടു ഉപകാരങ്ങൾ ചെയ്തിട്ടുള്ളവനാ !

“ഇതൊക്കെ ഓര്മ ഉണ്ടായിക്കോട്ടെ ..”

ഞാൻ പറഞ്ഞുകൊണ്ട് കാശു നീട്ടി..

“ഒന്നും മറക്കില്ല രാമാ…നീ പേടിക്കണ്ട “

അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് കാശും വാങ്ങി പ്രിൻസിപ്പലിനെ കാണായി പോയി. അല്പം കഴിഞ്ഞു തിരിച്ചു വന്നു .

“അളിയാ..അപ്പൊ എല്ലാം ഓക്കേ ..വിശേഷം ഒകെ നാളെ പറയാം “

അതും പറഞ്ഞു എന്നെ നോക്കി ഒരു വഷളൻ ചിരി പാസ്സാക്കി അവൻ പാർക്കിംഗ് സൈഡിലേക്ക് ഓടി . അവന്റെ ബൈക്കും എടുത്തു നീങ്ങി . ഞാനത് നോക്കി നിന്നപ്പോഴേക്കും തിരികെ കേറാനുള്ള ബെൽ മുഴങ്ങി.

അവനും കൂടി പോയതോടെ ആകെ ചടച്ചു.മഞ്ജുവും ഇല്ല .ഉച്ചക്ക് ശേഷം ക്‌ളാസ് കട്ട് ചെയ്യാമെന്ന് കരുതി . പക്ഷെ എങ്ങോട്ടു പോകുമെന്നതാണ് ചോദ്യം. മഞ്ജുസിന്റെ വീട്ടിലോട്ടു പോകണം എന്നുണ്ടെങ്കി ബസ് ഒക്കെ പിടിച്ചു പോണം. അതും രണ്ടു ബസ് മാറി കേറണം .

എന്തായാലും ക്‌ളാസ്സിനു കേറുന്നില്ലെന്നു തന്നെ തീരുമാനിച്ചു. ഉച്ചക്ക് ഭക്ഷണം കഴിച്ചു ഞാൻ നേരെ ബാഗും എടുത്തു ഇറങ്ങി . കോളേജിന് അടുത്തുള്ള പാർക്കിലേക്കാണ് നടത്തം . അവിടെ ചെന്നിരുന്നുകൊണ്ട് ബാഗിൽ ഒളിപ്പിച്ചു വെച്ച ഫോൺ എടുത്തു .

മഞ്ജുവിനെ വിളിക്കാം എന്നോർത്ത് കൊണ്ട് ഞാൻ നമ്പർ എടുത്തു ഡയല് ചെയ്തു . ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു ഫോൺ എടുത്തത് .

“ഹലോ..”

ഫോൺ എടുത്തിട്ടും മഞ്ജു ഒന്നും മിണ്ടാതെ നിക്കുന്നത് കൊണ്ട് ഞാൻ രണ്ടു മൂന്നു വട്ടം ഹലോ..ഹാലോ എന്നവർത്തിച്ചു !

“ആ…പറ …എന്താ “

മഞ്ജു ചോദിച്ചു .

“എവിടെയാ ഉള്ളെ ?”

ഞാൻ ചോദിച്ചു.

“ഞാൻ വീട്ടിൽ തന്നെയാ ..അല്ല നീ ഇന്ന് ക്‌ളാസ്സിനു കേറിയില്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *