ഞാൻ ഇവരുടെ ഈ സംസാരം കേട്ട് അതിശയിച്ചു നിൽകയായിരുന്നു. ചേട്ടന് ഡോക്ടറെ പരിചയം ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
ഡോക്ടർ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന് ആലോചിച്ചു നിൽക്കുകയാ അവൾ.
നീ അപ്പൊ ഇവളോട് എന്നെ കുറിച്ചൊന്നും പറഞ്ഞില്ലേ. മോളെ ഞങ്ങൾ കളിക്കൂട്കാരാ. ആറാം ക്‌ളാസ് മുതൽ പ്രീഡിഗ്രി വരെ ഞങ്ങൾ ഒന്നിച്ചാ പഠിച്ചത്. എന്റെ വീട്ടിലും ഹോസ്പിറ്റലിലും ഒക്കെ ഇവന് പൂർണ സ്വന്തന്ത്ര്യമാ. എന്റെ അമ്മക്ക് ഇവൻ സ്വന്തം മോനാ. അമ്മ വന്നിട്ടുണ്ടായിരുന്നു ഇന്നലെ കല്യാണത്തിന്. ഹോ സോറി മോള് വന്നിട്ട് ഇരിക്കാൻ പോലും പറഞ്ഞില്ല. മോള് വാ ഇവിടെ ഇരിക്ക്.
ഡോക്ടർ എന്നെ ടാബിലിന് മുന്നിലുള്ള കസേരയിൽ ഇരുത്തി.
ഓഹ് അപ്പൊ ഞാൻ ഇരിക്കേണ്ടെ
നീ വേണമെങ്കിൽ ഇരിക്കടാ.
ചേട്ടനും എന്നോടൊപ്പമുള്ള കസേരയിൽ ഇരുന്നു. ഡോക്ടർ അവരുടെ കസേരയിലും.
മോളെ നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ കല്യാണത്തിന് വരാത്തതിന്റെ ദേഷ്യമാണോ
ഏയ് അങ്ങനെ ഒന്നുമില്ല ഡോക്ടർ.
ഡോക്ടറോ മോളെന്നെ രമ്യാ എന്ന് വിളിച്ചാൽ മതി അത് ബുദ്ധിമുട്ടാണേൽ ചേച്ചി എന്ന് വിളിച്ചോ.ഇല്ലേൽ ഇവൻ വിളിക്കുന്നത് പോലെ തെറി വിളിച്ചോ. എനിക്ക് പ്രശ്നമില്ല. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മക്ക് ഇവൻ മോനെ പോലെയാ അപ്പൊ നീ എനിക്ക് നാത്തൂൻ അല്ലെ. മോള്ക്കു ചേച്ചിയായോ കൂട്ടുകാരിയായിട്ടോ എങ്ങനെ വേണേലും എന്നെ കാണാം കേട്ടോ..
ഉം
ആ അപ്പൊ എന്തെ മോളെ കുറച്ചു കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് തീരുമാനിച്ചേ. എന്താ ഇവന്റെ തീരുമാനമാണോ.
ഇല്ല അത് …ചേച്ചി..