ഞാൻ ഇക്കാര്യം അവനോടു ചെന്ന് പറഞ്ഞു എന്നെ വിവാഹം കഴിച്ചു എന്നെ മാനകേടിൽ നിന്ന് രക്ഷിക്കണം എന്ന് ഞാൻ അവനോടു കാലുപിടിച്ചു പറഞ്ഞു പക്ഷെ അവൻ അത് പുച്ഛിച്ചു തള്ളി. ഒടുവിൽ അവന്റെ നാവിൽ നിന്ന് തന്നെ വീണു അവൻ ആ കേക്കിലും വൈനിലും മയക്കുമരുന്നു കലർത്തിയിരുന്നു എന്നും സംഭവിച്ചതെല്ലാം അവൻ മനഃപൂർവം ചെയ്തതാണെന്ന്, എന്റെ അഹങ്കാരം മാറ്റാൻ. കൂടെ ഒരു ഉപദേശവും വേണമെങ്കിൽ പോയി അബോർട്ട് ചെയ്യാൻ.
എന്നെ സഹായിക്കാൻ ആരും ഉണ്ടായില്ല അവസാനം പേടിച്ചിട്ടാണേലും ഞാൻ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. എനിക്കൊരു കൈ അബദ്ധം പറ്റിയതാണ് എന്ന് മാത്രമേ പറഞ്ഞുള്ളു. അവൻ ചതിച്ചതൊന്നും പറഞ്ഞില്ല. അച്ഛൻ ആകെ തളർന്നു പോയി. അച്ഛൻ അവനോടു സംസാരിച്ചു നോക്കാം എന്ന് പറഞ്ഞു അവനെ കാണാൻ പോയി. പക്ഷെ എന്റെ അച്ഛനെ അവനും അവന്റെ കൂട്ടുകാരും ചേർന്ന് അപമാനിച്ചു വിട്ടു.അങ്ങനെ ഞാൻ അവസാനം ഇവിടെ എത്തി . ഇതാണ് യഥാർത്ഥത്തിൽ നടന്നത്. ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നല്ലാതെ അതിനു സുഖമാണോ വേദന ആണോ ഒന്നും എനിക്കറിയില്ല.
ഞാൻ അവൾ പറഞ്ഞതെല്ലാം ഒരു ഞെട്ടലോടെ കേട്ട് നിന്നു. സിനിമയിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എന്ന് ഞാൻ വിചാരിച്ചിരുന്നവ എന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടി അനുഭവിച്ചിട്ടിരിക്കുന്നു.
മോളെ ആരാ ആ നായിന്റെ മോൻ നീ എന്നോട് പറ അവനു നിന്നോട് ചെയ്തതിനുള്ള കൂലി ഞാൻ കൊടുക്കാം ചേച്ചി പറഞ്ഞു.
അവനു അതിനുള്ള കൂലി എപ്പോഴേ ലഭിച്ചു എന്ന് പറഞ്ഞവൾ ബാഗിൽ നിന്ന് ഒരു പത്രത്താൾ ഞങ്ങൾക്ക് നേരെ നീട്ടി ചേച്ചി ആ പത്രം നിവർത്തി നോക്കി. അതിലെ ഒരു വാർത്ത ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന
യുവാവ് അജ്ഞാത വാഹനം തട്ടി മരിച്ച നിലയിൽ കൂടെ ഒരു ഫോട്ടോയും .
ഇവനാണോ അവൻ
ഉം
അവൻ പോയത് നന്നായി ഇല്ലേൽ ഞാൻ അവനെ അവൻ ചെയ്തതിനൊക്കെ അനുഭവിപ്പിച്ചേനെ
അവൻ പോയതല്ല ഞാൻ പറഞ്ഞു വിട്ടതാ ……………………………………………….
തുടരും …….കമന്റു ചെയ്യാൻ മറക്കല്ല….