“എന്ന പിന്നെ കാര്യം പറ.ഞാനിവിടെ വയ്യാണ്ടിരിക്ക്യാ”
മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
“മാറിയില്ലേ അപ്പൊ ?”
ഞാൻ കളിയൊക്കെ വിട്ടു തിരക്കി.
“നല്ലോം മാറീട്ടില്യ …ഭേദം ഉണ്ട് “
അവൾ ഒന്ന് ചുമച്ചു കൊണ്ട് പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി കേട്ടു..
“ഞാൻ ഇന്ന് വരുമ്പോ അവിടെ കേറട്ടെ …?”
അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ ചോദിച്ചു..
“വേണ്ട ..നീ ആള് ശരി അല്ല “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഹ..അതെന്താ മഞ്ജുസേ അങ്ങനെ…എന്നെ ഇനിയും ഇങ്ങനെ പരീക്ഷിക്കല്ലേ “
ഞാൻ മരത്തിലെ തോല് കൈകൊണ്ട് പിച്ചി കളഞ്ഞുകൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“അത്രക് സീരിയസ് ആഹ് ?”
മഞ്ജു ചിരിച്ചു..
“ക്രിട്ടിക്കൽ ആണ് ..”
ഞാൻ ചിരിയോടെ പറഞ്ഞു..
“അച്ചോടാ ….പാവം…”
മഞ്ജു എന്നെ കളിയാക്കി…
“അപ്പൊ എന്നെ ഇഷ്ടം അല്ലാലെ..”
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
“ഇഷ്ടമൊക്കെ ആണ് …പക്ഷെ …”
മഞ്ജു ഒന്ന് നിർത്തി…
“പിന്നെന്താ ഒരു പക്ഷെ…”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“എന്ന് വെച്ച …ഒരനിയനെ പോലെ ഇഷ്ടം ആണെന്ന് .അല്ലാതെ നീ വിചാരിക്കുന്ന പോലെ അല്ല…”
മഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.