മൃഗം 32 [Master]

Posted by

“സര്‍..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..ഇന്നേ വരെ ദ്വിവേദി ഒരാളുടെ മുന്‍പിലും തോറ്റിട്ടില്ല.അങ്ങ് ഭയങ്കരനാണ്‌..എന്റെ അഭിനന്ദനം സര്‍..” അയാള്‍ വികാരാവേശത്തോടെ പറഞ്ഞപ്പോള്‍ പൌലോസ് സഹതാപത്തോടെ അയാളെ നോക്കി.
“എടൊ ആണാണ് എന്ന് പറഞ്ഞു നടക്കാന്‍ തനിക്ക് നാണം ഉണ്ടോ? ഒന്നുകില്‍ ഇവളെ വെട്ടി രണ്ടു തുണ്ടം ആക്കിയിട്ടു ജയിലില്‍ പോടോ..ഇല്ലെങ്കില്‍ ഈ അലവലാതിയെ ഉപേക്ഷിച്ചിട്ട് നല്ല സ്വഭാവമുള്ള വല്ല പെണ്ണിനേയും കെട്ട്..നിന്നെപ്പോലെ ഉള്ളവന്മാരാണ് ആണുങ്ങളുടെ വില കളയുന്നത്”
അയാള്‍ ലജ്ജയോടെ തല കുനിച്ചു. ഇതിനിടെ സിങ്ങും പോലീസുകാരും ചേര്‍ന്ന് ദ്വിവേദിയെ വിലങ്ങു വച്ച് ജീപ്പില്‍ കയറ്റിക്കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പോയി ജീപ്പ് അവരുടെ മുറ്റത്തേക്ക് കൊണ്ടുവന്നാണ് അയാളെ കയറ്റിയത്.
“സിംഗ് സാറേ..നിങ്ങളെ കൈ വച്ചതിന്റെ പണി തീര്‍ത്തിട്ട് എനിക്കിവനെ വിട്ടു തന്നാല്‍ മതി..ഞങ്ങളുടെ വക പണി അങ്ങ് കൊച്ചിയില്‍ ചെന്നിട്ടേ ഉള്ളൂ..”
ജീപ്പില്‍ കയറുന്നതിനിടെ പൌലോസ് പറഞ്ഞു.
“സര്‍..എനിക്ക് നന്ദി പറയാന്‍ വാക്കുകളില്ല..താങ്കളെപ്പോലെ ആകാന്‍ എനിക്ക് പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ..”
സിംഗ് വികാരാധീനനായി. പൌലോസ് അയാളുടെ തോളില്‍ തട്ടി പുഞ്ചിരിച്ച ശേഷം പിന്നിലേക്ക് നോക്കി. പ്രിയങ്ക ഒരുതരം ആരാധനയോടെ അയാളെത്തന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവളെ കണ്ണിറുക്കി കാണിച്ചിട്ട് പൌലോസ് ജീപ്പിലേക്ക് കയറി. ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.
—————————-
“എല്ലാം തീര്‍ന്നു..എല്ലാം…സകലതും കുളമായി..”
ഒരു ഇംഗ്ലീഷ് പത്രവും കൈയില്‍ പിടിച്ച് ഭ്രാന്തന്‍ മുഖഭാവത്തോടെ ചാണ്ടി ഉള്ളിലേക്ക് അങ്ങനെ പറഞ്ഞുകൊണ്ട് വന്നപ്പോള്‍ സ്റ്റാന്‍ലി അയാളെ കൌതുകത്തോടെ നോക്കി. മൂവരും വൈകുന്നേരം തങ്ങളുടെ താവളത്തില്‍ ചില ചര്‍ച്ചകളില്‍ ആയിരുന്നു സുരപാനത്തിന്റെ അകമ്പടിയോടെ.
“എന്താ ചാണ്ടി സാറേ? എന്ത് പറ്റി?” അര്‍ജ്ജുന്‍ ആണ് അത് ചോദിച്ചത്.
“നമ്മുടെ നാട്ടിലെ അവരാധിച്ച പത്രക്കാരും ടിവിക്കാരും കണ്ട വേശ്യകളുടെ പിന്നാലെ വാര്‍ത്തയ്ക്ക് നടക്കുന്നത് കൊണ്ട് പലതും നമ്മള്‍ അറിയാതെ പോകുകയാണ്..ദാ ഇത് കണ്ടോ? ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്നത്തെ പത്രമാണ്‌ നോക്ക്..”
ചാണ്ടി പത്രം അര്‍ജ്ജുന്റെ നേരെ നീട്ടിയിട്ട്‌ സോഫയിലേക്ക് വീണു.
“ഒരെണ്ണം കട്ടിക്ക് ഒഴി മാലിക്കെ”
ചാണ്ടി കിതച്ചുകൊണ്ട് പറഞ്ഞു. മാലിക്ക് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു സോഡാ ചേര്‍ത്ത് നല്‍കി. അര്‍ജ്ജുന്റെ മുഖത്ത് ഭയം നിഴലിടുന്നത് കണ്ടപ്പോള്‍ മാലിക്കും സ്റ്റാന്‍ലിയും ഉദ്വേഗത്തോടെ അവനെ നോക്കി. ചാണ്ടി മാലിക്ക് നല്‍കിയ മദ്യം ഒരു വലിക്ക് കുടിച്ചു തീര്‍ത്ത് കഴിഞ്ഞിരുന്നു അപ്പോഴേക്കും.
“നമ്മള്‍ പെട്ടു..ഇനി രക്ഷയില്ല..ഉടന്‍ തന്നെ വക്കീലിനെ കാണണം..കണ്ടിട്ടും ഗുണമുണ്ടോ എന്നറിയില്ല….” അര്‍ജ്ജുന്‍ ഭീതി നിഴലിക്കുന്ന കണ്ണുകളോടെ അങ്ങനെ പറഞ്ഞിട്ട് പത്രം സ്റ്റാന്‍ലിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *