നോക്കുമ്പോള്‍ തോക്ക് ദ്വിവേദിയുടെ കൈയിലുണ്ട്. അയാളുടെ ചുണ്ടില്‍ മിന്നായം പോലെ ഒരു ചിരി മിന്നിമാഞ്ഞു. പിന്നെ ഏതാണ്ട് ഒരു മിനിറ്റ് അയാള്‍ ഒന്ന് വെട്ടിത്തിരിഞ്ഞ് കറങ്ങി. സിങ്ങും അഞ്ചു പോലീസുകാരും ചിതറിത്തെറിച്ച് പലയിടങ്ങളില്‍ ആയി വീഴുന്നത് പൌലോസ് ഞെട്ടലോടെ കണ്ടു. അവര്‍ ആറുപേരും എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടന്നു ഞരങ്ങുന്നുണ്ടായിരുന്നു. ദ്വിവേദി തോക്ക് സിംഗിന്റെ ഉറയില്‍ത്തന്നെ തിരികെ ഇട്ട ശേഷം നിവര്‍ന്നു.
“മെല്ലെ മതി..എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കാതെ വേണം പോകാന്‍..ഞാന്‍ പോട്ടെ..മൈ ഗേള്‍ ഈസ് വെയിറ്റിംഗ്”
ഒരു വികൃതമായ ചിരിയോടെ അത് പറഞ്ഞിട്ട് ദ്വിവേദി പ്രിയങ്കയുടെ അടുത്തെത്തി അവളെ പിടിച്ച് ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
“ഹോ..ഇത്ര വേഗം എന്തിനാ തീര്‍ത്തത്..എനിക്ക് ശരിക്കും ഒന്ന് കാണാന്‍ പറ്റിയില്ല..കുറെ നാള്‍ കൂടെയാണ് നിങ്ങളുടെ ഒരു ഷോ കാണാന്‍ ചാന്‍സ് കിട്ടിയത്…” അവള്‍ ചുണ്ട് പുറത്തേക്ക് തള്ളിക്കൊണ്ട് ചിണുങ്ങി.
“എനിക്ക് നിന്നെ ഇതൊന്നുമില്ലാതെ കാണാന്‍ കൊതിയായെടി പെണ്ണെ….അതുകൊണ്ട് സമയമില്ല കളയാന്‍..വാ..” അയാള്‍ അവളുടെ അരക്കെട്ടില്‍ കെട്ടിപ്പിടിച്ച് അവളെ പൊക്കിയെടുത്ത് ഉള്ളിലേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ പൌലോസ് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഇറങ്ങി. ദ്വിവേദിയോ പ്രിയങ്കയോ അത് കണ്ടില്ലായിരുന്നു.
“പോകാന്‍ വരട്ടെ ദ്വിവേദി..അവളുടെ ആഗ്രഹം നീ കേട്ടില്ലേ? നിന്റെ പെണ്ണിന്റെ ചെറിയ ആ മോഹം..അത് ഒന്ന് സാധിച്ചു കൊടുത്തിട്ട് പോ”
അപരിചിതമായ ആ സ്വരം കേട്ട് ദ്വിവേദി പ്രിയങ്കയെ നിലത്ത് നിര്‍ത്തി. എന്നിട്ട് മെല്ലെ തിരിഞ്ഞു നോക്കി. അയാള്‍ക്കൊപ്പം പ്രിയങ്കയും ഉദ്വേഗത്തോടെ പുറത്തേക്ക് നോക്കി.
ഈ സമയത്ത് ഡോണ തന്റെ പ്രാര്‍ഥനാ മുറിയില്‍, കത്തിച്ചു വച്ച മെഴുകുതിരികള്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകിയിറങ്ങി:
“കര്‍ത്താവേ..എന്റെ ഇച്ചായന് ഒരു ആപത്തും അവിടുന്നു വരുത്തല്ലേ..എന്റെ വാസുവിനെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയപ്പെടുത്തി അദ്ദേഹം ദൂരെ എവിടെയോ ആണ്..സഹായത്തിന് അങ്ങല്ലാതെ ഞങ്ങള്‍ക്ക് മറ്റാരും ഇല്ല…”
അവളുടെ അധരങ്ങള്‍ മന്ത്രിച്ചു.
ദ്വിവേദി പതിയെ വെളിയിലേക്ക് വന്നു പൌലോസിന്റെ മുന്‍പില്‍ എത്തി അയാളുടെ കണ്ണിലേക്ക് ഒരു പരിഹാസച്ചിരിയോടെ നോക്കി. പ്രിയങ്ക മുറിഞ്ഞു പോയ മദനസുഖത്തിന്റെ ഈര്‍ഷ്യയോടെയാണ് ദ്വിവേദിയുടെ പിന്നാലെ വീണ്ടും വാതില്‍ക്കലേക്ക് വന്നത്. പൌലോസിന്റെ ആകാരവും സൗന്ദര്യവും കൂസലില്ലാത്ത നില്‍പ്പും അവളില്‍ പ്രണയം കലര്‍ന്ന ഒരുതരം കാമം സൃഷ്ടിക്കാതിരുന്നില്ല.
“നീ?” ദ്വിവേദി അലസമായി പൌലോസിനോട് ചോദിച്ചു.
“ഞാന്‍ ആരോ ആകട്ടെ..ഇവിടെ നടന്ന ഷോ ഒക്കെ കണ്ട ഒരാളെന്ന നിലയ്ക്ക് ചോദിച്ചതാണ്..എന്താ? നിന്റെ പ്രണയിനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ..