ഇരുട്ടില്‍ നിന്നിരുന്ന പൌലോസ് വാതില്‍ക്കലേക്ക് നോക്കി. സുന്ദരിയായ സ്ത്രീ എന്ന് അവര്‍ പറഞ്ഞപ്പോള്‍ പൌലോസ് ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. ദാവണി ധരിച്ച, ഏതാണ്ട് മുപ്പത്തിയഞ്ചു വയസ് മതിക്കുന്ന അതി മദാലസയായ ഒരു സ്ത്രീയായിരുന്നു പ്രിയങ്ക. ഒരു സാധാരണ പുരുഷന്‍ അവളുടെ ദര്‍ശനത്തില്‍ത്തന്നെ മയങ്ങിപ്പോകും; അത്രയ്ക്ക് വശ്യസുന്ദരി ആയിരുന്ന അവള്‍ ആ രാത്രിഭംഗിയില്‍ ഒരു ദേവതയെപ്പോലെ കാണപ്പെട്ടു. പുറത്ത് നില്‍ക്കുന്ന പോലീസിനെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് പുച്ഛം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു.
“സാറോ..എന്താ സാറെ രാത്രി ഈവഴിക്ക്? ഇന്ന് ഡ്യൂട്ടി എന്റെ വീട്ടിലാണോ?”
പരിഹാസച്ചുവയോടെ അവള്‍ സിങ്ങിനോട് ചോദിച്ചു. പൌലോസിനു കോപം കാല്‍വിരലില്‍ നിന്നും മേലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു അവളുടെ നില്‍പ്പും ഭാവവും ചോദ്യവും കണ്ടപ്പോള്‍.
“എന്താടീ? ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ നിന്റെ അനുമതി വേണോ? ആരാടീ നിന്റെ കൂടെ വീട്ടിനുള്ളില്‍?” സിംഗ് പതറാതെ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.
പ്രിയങ്ക ചുണ്ട് കോട്ടി ചിരിച്ച ശേഷം ഇങ്ങനെ ചോദിച്ചു.
“ഞാന്‍ ആരുടെ കൂടെ കിടക്കുന്നു എന്ന് തിരക്കനാണോ സാറ് രാത്രി ബുദ്ധിമുട്ടി വന്നത്? ഞാന്‍ പലരുടെയും കൂടെ കിടക്കും..പലതും ചെയ്യും..എന്താ സാറിന് വല്ല പ്രശ്നവും ഉണ്ടോ?”
അവള്‍ അലസമായി തന്റെ കേശഭാരം ഇളക്കിയിട്ടുകൊണ്ട് ചോദിച്ചു.
“നീ ആരുടെ കൂടെ വേണമെങ്കിലും കിടന്നോ…നിന്റെ ഭര്‍ത്താവ് ഗൌനിക്കാത്ത കാര്യം ഞാനെന്തിനു ഗൌനിക്കണം? ദ്വിവേദി ഉണ്ടോടി അകത്ത്?” സിംഗ് പരുഷമായി ചോദിച്ചു.
“ഉണ്ടെങ്കില്‍?”
“അവനെ വിളിക്ക്”
“എന്താ സാറേ കാര്യം?”
“അത് നീ അറിയേണ്ട കാര്യമില്ല..അവനെ വിളിക്ക്”
“സാറേ അങ്ങേരെ വിളിച്ച് വെറുതെ നിങ്ങളുടെയും ഈ പിള്ളേരുടെയും തടി കേടാക്കണോ? വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ എന്നോട് പറ..ഞാന്‍ പറഞ്ഞേക്കാം..” തന്റെ തെറിച്ച മുലകള്‍ തള്ളി അയാളെ കൊതിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“നീ വിളിക്കുന്നോ അതോ ഞങ്ങള്‍ ഉള്ളില്‍ കയറണോ?” സിംഗിന്റെ സ്വരം ഉയര്‍ന്നു.
പ്രിയങ്ക ചുണ്ട് ലേശം തള്ളി അവജ്ഞയോടെ അയാളെ നോക്കി.
“എനിക്ക് ഫ്രീയായി ഒരു ഷോ കാണാന്‍ സാറ് അവസരം നല്‍കാന്‍ പോകുകയാണ് അല്ലെ? വേണോ സാറേ..ഒന്നൂടെ ആലോചിക്ക്”
അവള്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവളുടെ ധിക്കാരവും അതിരുകവിഞ്ഞ ആത്മവിശ്വാസവും പൌലോസിന്റെ രക്തം ചൂടാക്കി എങ്കിലും അയാള്‍ ക്ഷമയോടെ അവിടെത്തന്നെ നിന്നു.
“പറഞ്ഞത് കേള്‍ക്കെടി നിന്നു കുരയ്ക്കാതെ..ഉം”