അനുബന്ധ തെളിവുകള്‍ ഒരു സിനിമയുടെ തിരക്കഥ പോലെ ഡോണയുടെ പക്കലുണ്ട്..അത് മാധ്യമങ്ങളിലൂടെ ലോകം കണ്ടും കഴിഞ്ഞു..ഇനി ദ്വിവേദി ഇവിടെ എത്തുന്ന താമസമേ ഉള്ളു നമ്മുടെ അറസ്റ്റിന്..ചാണ്ടി സാര്‍ ഈ പത്രം കണ്ടില്ലായിരുന്നു എങ്കില്‍ നമ്മള്‍ യാതൊന്നും അറിയാതെ സുഖമായി അഴികള്‍ക്ക് ഉള്ളിലാകുമായിരുന്നു..ഒരിക്കലും പുറത്തിറങ്ങാന്‍ ആകാത്ത വിധത്തില്‍ അത്ര ശക്തമായ തെളിവുകള്‍ ആ പന്ന നായിന്റെ മോള്‍ നമുക്കെതിരെ സ്വരുക്കൂട്ടിയിട്ടുണ്ട്..അതുകൊണ്ട് ഇനി ആലോചിക്കാന്‍ ഒന്നുമില്ല..ഏറ്റവും അടുത്ത ഫ്ലൈറ്റിനു നമ്മള്‍ സിംഗപ്പൂരിനു പോകുന്നു..നമ്മള്‍ മൂവര്‍ക്കും അവിടേക്കുള്ള വിസ ഉള്ളത് കൊണ്ട് അങ്ങോട്ട് തന്നെ ആദ്യം പോകാം..അവിടെ ചെന്ന ശേഷം അനന്തര പരിപാടികള്‍ തീരുമാനിക്കാം…”
തന്റെ തീരുമാനം പറഞ്ഞിട്ട് അര്‍ജുന്‍ ഇരുവരെയും നോക്കി. സ്റ്റാന്‍ലിയും മാലിക്കും അനുകൂലഭാവത്തില്‍ ശിരസ്സനക്കിയപ്പോള്‍ അര്‍ജ്ജുന്‍ തുടര്‍ന്നു:
“പക്ഷെ പോകുന്നതിനു മുന്‍പ് നമുക്ക് ഒന്ന് ചെയ്യാനുണ്ട്; നാളെ ഈ നാട്ടിലേക്ക് വരാനാകാതെ ലോകത്തിന്റെ ഏതുഭാഗത്തു നമ്മള്‍ ആയിരുന്നാലും, അവിടെയൊന്നും നമുക്ക് മനസ്താപം തോന്നാതിരിക്കാന്‍ വേണ്ട ആ കര്‍മ്മം..അതെ..ഡോണ..അവളെ നമ്മള്‍ കാണേണ്ടത് പോലെ ഒന്ന് കണ്ടിട്ട് മാത്രമേ ഇവിടെ നിന്നും പോകൂ….”
“അതെ..ഞാനത് അങ്ങോട്ട് പറയാന്‍ ഇരിക്കുകയായിരുന്നു..ഡോണ മാത്രമല്ല, മൂന്ന് തവണ നമ്മള്‍ മോഹിച്ചിട്ടും നമ്മുടെ കൈയില്‍ നിന്നും വഴുതിപ്പോയ ദിവ്യയെയും നമുക്കൊന്ന് കാണണം..” മാലിക്ക് പകയോടെ പറഞ്ഞു.
“മാലിക്ക്..ഇത് കാമം തീര്‍ക്കാനുള്ള സമയമല്ല..ദിവ്യയോട് നമുക്കുള്ളത് വെറും കാമം മാത്രം..എന്നാല്‍ ഡോണയോട് നമുക്കുള്ളത് അതുമാത്രമല്ല..നമ്മുടെ ജീവിതം തകര്‍ത്ത അവളെ ഇനിയൊരിക്കലും ശിരസ്സുയര്‍ത്തി ജീവിക്കനാകാത്ത വിധം നമ്മള്‍ തകര്‍ക്കണം..അവളെ കൊന്നു തള്ളിക്കൊണ്ട് നമുക്കൊരു പ്രതികാരമില്ല..അവളെ ജീവിക്കാന്‍ വിട്ടുകൊണ്ടുതന്നെയുള്ള പ്രതികാരമാണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത്..”
അര്‍ജ്ജുന്‍ മാലിക്കിനോടെന്ന പോലെ, പക്ഷെ മറ്റെല്ലാവരോടുമായി പറഞ്ഞു.
“അതെ അര്‍ജുന്‍..അവളിനി സുഖമായി ജീവിക്കാന്‍ പാടില്ല..ചാണ്ടി സാര്‍..ഞങ്ങള്‍ക്ക് ഈ ഇന്‍ഫര്‍മേഷന്‍ തന്നതിന് ഒരായിരം നന്ദി. ഞങ്ങള്‍ മിക്കവാറും നാളെ രാത്രി ഇവിടം വിടും. അതിനു മുന്‍പ് ഞങ്ങള്‍ ഡോണയെ വിശദമായി ഒന്ന് കാണും..യാതൊരു കാരണവശാലും പോലീസിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല…ഞങ്ങള്‍ പോയ ശേഷം നിങ്ങള്‍ക്ക് എന്തുമാകാം” സ്റ്റാന്‍ലി ചാണ്ടിയെ നോക്കി പറഞ്ഞു.
“ആ കസേരയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം, നിങ്ങള്‍ക്ക് പേടിക്കാനില്ല…നിങ്ങള്‍ക്ക് തോന്നിയതുപോലെ അവളോട് ചെയ്യാം..അവള്‍ കാരണം എനിക്കും പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുറപ്പാണ്..നായിന്റെ മോളെ ഒരു പാഠം പഠിപ്പിച്ച ശേഷമേ നിങ്ങള്‍ പോകാവൂ..എന്റെ ഭാഗത്ത് നിന്നും എന്ത് സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് ആവശ്യപ്പെടാം…” ചാണ്ടി തന്റെ സഹായസന്നദ്ധത അറിയിച്ചുകൊണ്ട് പറഞ്ഞു.