“സർ. താങ്കളുടെ ഭാഗത്ത് നിന്ന് ഹോട്ടലിന്റെ റാപ്യുട്ടേഷനെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ലെന്ന് വിശ്വാസത്തോടെ ഞങ്ങൾ യൂണിഫോം തരാം സാർ.” നേരിയ ഭയത്തോടെ ആയിരുന്നു മാനേജറുടെ മറുപടി.
“തീർച്ചയായും. അയാളെ നിരീക്ഷിക്കുക മാത്രമാണ് എന്റെ ജോലി. അത് നിങ്ങളുടെ ഹോട്ടലിന്റെ റെപ്പ്യുട്ടേഷനെ ഒരിക്കലും മോശമായി ബാധിക്കാൻ സാധ്യത പോലുമില്ല. നന്ദൻ മേനോൻ അസന്നിഗ്ധമായി പറഞ്ഞു.
“താങ്ക്യൂ സാർ ഇയാളുടെ വസ്ത്രത്തിന് പകരം അലക്കി വെച്ച് മറ്റൊരു യൂണിഫോം എത്രയും പെട്ടെന്ന് എത്തിച്ചു തരാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം.” മാനേജർ ടെൻഷൻ അകന്ന സന്തോഷത്തോടെ മറുപടി നൽകി.
“നോ… അതുവേണ്ട. ഇത്രയും സമയം ഇവിടെ ജോലി ചെയ്തു ഒരാളുടെ ശരീരം വിയർക്കും എന്നും, അതുമൂലം വസ്ത്രത്തിന് ചെറിയ വിയർപ്പ് മണം ഉണ്ടാകുമെന്നും തീർച്ചയായും അവർ ഊഹിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തൽക്കാലം അത്തരമൊരു സാഹസത്തിന് ഞാൻ മുതിരുന്നില്ല.” നന്ദൻ മേനോൻ ഉറച്ച ശബ്ദത്തിൽ മറുപടി നൽകി.
“നിങ്ങൾ ഇതിനു വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.” അഭിനന്ദിക്കും പോലെ മാനേജർ പറഞ്ഞു.
“തീർച്ചയായും ഇതെന്റെ ജോലിയായി പോയില്ലേ. പിന്നെ ഒരു കാര്യം ഇപ്പോൾ ഇവിടെ നടക്കുന്ന ഈ വിവരങ്ങൾ നമ്മൾ മൂന്നു പേരെ അല്ലാതെ നാലാമത് ഒരാൾ അറിയാൻ ഇടവരരുത്.”
“ഇല്ല സർ ഞങ്ങൾ ആരോടും പറയില്ല.” മാനേജറും സപ്ലയറും ഒരേ ശബ്ദത്തിൽ മറുപടി നൽകി. ശേഷം മാനേജർ അവിടെനിന്നു പോയി ഏതാനും നിമിഷങ്ങൾക്കകം സപ്ലയർക്ക് മാറാനുള്ള യൂണിഫോമുമായി മടങ്ങിയെത്തി.
സപ്ലയർ അതുമായി ടോയ്‌ലറ്റിൽ കയറി പുതിയ യൂണിഫോം ധരിച്ച് വന്നു പഴയത് നന്ദൻ മേനോന് കൈമാറി.
നന്ദൻ മേനോൻ സപ്ലയർ നൽകിയ യൂണിഫോമുമായി ടോയ്‌ലറ്റിൽ കയറി. ഡ്രസ്സ് മാറിയ ശേഷം തന്റെ വസ്ത്രം വൃത്തിയുള്ള ഒരു കവറിൽ പൊതിഞ്ഞെടുത്തു. ടോയ്‌ലറ്റിന് പുറത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് പിന്നിൽ തന്റെ ഡ്രസ്സ് നന്ദൻ മേനോൻ നിക്ഷേപിച്ചു.
നന്ദന മേനോൻ സാധാരണ വയർ മാരെ പോലെ തന്നെ ഹോട്ടലിലെ കസ്റ്റമറുടെ ഇടയിലേക്ക് ഇറങ്ങി ഓർഡറുകൾ എടുക്കാനും എത്തിച്ചു കൊടുക്കാനും തുടങ്ങി. അപ്പോഴെല്ലാം അയാളുടെ ശ്രദ്ധ താൻ നിരീക്ഷിച്ചു വന്ന ആളെ തന്നെയായിരുന്നു.
പിന്നെയും പത്ത് മിനിറ്റിനു ശേഷമാണ് താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആളുടെ അടുത്ത് മറ്റൊരാൾ വരുന്നത് നന്ദന മേനോൻ ശ്രദ്ധയിൽപ്പെട്ടത്. അയാൾ സമയം കളയാതെ പെട്ടെന്ന് തന്നെ അവർക്കരികിലേക്ക് എത്തി.