അതിനുശേഷം നന്ദൻ മേനോൻ കുറച്ചു സമയം ആ പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് ഒരു സപ്ലയർ ടോയ്‌ലറ്റിന് സമീപത്തേക്ക് പോകുന്നത് അയാൾ കണ്ടത്. നന്ദൻ സമയം പാഴാക്കാതെ അയാൾക്കു പിന്നാലെ വച്ചുപിടിച്ചു.
സപ്ലയർ ടോയ്‌ലറ്റുകളിൽ ഒന്ന് പുറത്തുനിന്ന് കൂട്ടുന്നതാണ് നന്ദൻ മേനോൻ ചെന്നപ്പോൾ കണ്ട കാഴ്ച. നന്ദൻ വേഗം അയാൾക്ക് അരികിലേക്ക് നടന്നടുത്തു. എന്നിട്ട് ചോദിച്ചു. “എന്താ ചേട്ടാ പ്രശ്നം. എന്തിനാ ഈ ടോയ്‌ലറ്റ് പുറത്ത് ലോക്ക് ചെയ്യുന്നത്.”
“ഇതിന്റെ എക്സോസ് ഫാൻ കേട് ആണെന്നും അകം മുഴുവൻ ഭയങ്കര മണം ആണെന്നും ഒരു കസ്റ്റമർ പരാതി പറഞ്ഞു. അതുകൊണ്ടാണ് സാർ താൽക്കാലികമായി ഇത് പൂട്ടി ഇടുന്നത്. സാറിന് വേണമെങ്കിൽ അപ്പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാം.”
“വേണ്ട. ഞാൻ വന്നത് ടോയ്‌ലറ്റിൽ പോകാൻ അല്ല. അയാം ശിവഹരൻ ഐപിഎസ് ഒരു കേസിനെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ ഹോട്ടലിൽ എത്തിയിരിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സഹായം അത്യാവശ്യമായി വന്നിരിക്കുകയാണ്.” നന്ദൻ മേനോൻ പോക്കറ്റിൽ സാധാരണ സൂക്ഷിക്കാനുള്ള ഒരു ഐഡി കാർഡ് എടുത്തു സപ്ലയർക്ക് നേരെ നീട്ടി കൊണ്ടാണ് അത് പറഞ്ഞത്.
“സോറി സർ. എനിക്ക് താങ്കളെ സഹായിക്കാൻ കഴിയില്ല ഞാൻ മാനേജരെ കൂട്ടിക്കൊണ്ടു വരാം അദ്ദേഹത്തിന് മാത്രമേ താങ്കളെ സഹായിക്കാൻ കഴിയൂ.” സപ്ലയർ നിസ്സഹായാവസ്ഥയോടെ പറഞ്ഞു.
“ഓക്കെ നിങ്ങൾ എത്രയും പെട്ടെന്ന് മാനേജറെയും കൂട്ടി ഒന്ന് ഇവിടെ വരൂ. കൂടുതൽ ആളുകളെ ഈ വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ല.” നന്ദൻ മേനോൻ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.
“ഓക്കേ സർ ഞാനിപ്പോൾ വരാം.” നന്ദൻ മേനോൻ മറുപടി നൽകിയ ശേഷം അയാൾ മാനേജറുടെ അടുത്തേക്ക് നടന്നു.
അയാൾ പോയതിനു ശേഷം ഉള്ള അഞ്ചോളം മിനിറ്റുകൾ മേനോന് വിരസ പൂർണമായിരുന്നു. സപ്ലയറും മാനേജറും മടങ്ങിവരുന്നത് കണ്ടപ്പോഴാണ് നന്ദൻ മേനോന് ഉത്സാഹം ആയത്.
“ഐ ആം ശിവഹരൻ ഐപിഎസ്.” മാനേജർക്ക് ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് നന്ദൻ മേനോൻ തന്നെ അയാൾക്ക് പരിചയപ്പെടുത്തി.
“എന്ത് സഹായമാണ് സർ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരേണ്ടത്.” മുഖവുര കൂടാതെ മാനേജർ വന്ന കാര്യത്തിലേക്ക് കടന്നു. അയാളുടെ മുഖത്ത് ചെറിയൊരു ഭയം തിങ്ങി നിന്നിരുന്നു.
മാനേജറുടെ മുഖത്ത് നിറഞ്ഞു നിന്ന ഭയം ആസ്വദിച്ചുകൊണ്ട് നന്ദൻ മേനോൻ രണ്ട് നിമിഷം നിന്നു അതിനുശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ ഈ ഹോട്ടലിൽ ഉള്ള ഒരാൾ ഇന്ത്യൻസ് തിരയുന്ന ഒരു കുറ്റവാളിയാണോ എന്ന് സംശയിക്കുന്നു. അയാളെ നിരീക്ഷിക്കുന്നതിനായി എനിക്ക് ഈ സപ്ലയറുടെ യൂണിഫോം ആവശ്യമുണ്ട്.” നന്ദൻ മേനോൻ നിസ്സാരമായി തന്റെ ആവശ്യം മാനേജർക്ക് മുന്നിൽ അവതരിപ്പിച്ചു.