“എന്നാൽ ശരി ചേട്ടാ ഞാൻ പിന്നെ വരാം.” അരുൺ പോകാനായി തിരിഞ്ഞു.
“എന്താ കുഞ്ഞേ. എന്തെങ്കിലും പ്രശ്നമുണ്ടോ.? കുറച്ചുദിവസം ആയല്ലോ നിങ്ങളിത് ഇടയ്ക്കിടെ തിരക്കുന്നുണ്ടല്ലോ.?”
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ചേട്ടാ. കുറ്റാന്വേഷണം അല്ലേ.? അതിന്റേതായ ചില ഭീഷണിക്കത്തുകൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ അന്വേഷിച്ചു വരുന്നത്.” അസ്വസ്ഥമായ മനസ്സോടെ അവിടെനിന്നും മടങ്ങുന്നതിനിടയിൽ അരുൺ ജോയിചേട്ടന് മറുപടി നൽകി.
വൈകുന്നേരം ഓഫീസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അവന്റെ ഫോൺ ബെൽ അടിച്ചത്. അവൻ ബൈക്ക് സൈഡാക്കി ഫോണിൽ നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പറാണ്. അവൻ ഒന്ന് സംശയിച്ചു നിന്നശേഷം ആ കോൾ അറ്റൻഡ് ചെയ്തു ചെവിയോടു ചേർത്തു. “ഹലോ.”
“ഹലോ അരുൺ. ഞാൻ നന്ദൻ മേനോനാണ്.” ഫോണിലൂടെ നന്ദന്റെ ശബ്ദം അരുണിന്റെ കാതുകളിലേക്ക് എത്തി.
“എവിടെയായിരുന്നു നന്ദേട്ടാ ഇതുവരെ.? ഞാൻ നിങ്ങളെ എവിടെയെല്ലാം തിരക്കി എന്ന് അറിയുമോ.? ഇന്ന് രാവിലെ ഒരു ഭീഷണിക്കത്ത് കിട്ടിയിരുന്നു. അത് കണ്ട് ഒരുപാട് ഭയന്നു. നന്ദേട്ടൻ വരാഞ്ഞപ്പോൾ.”
“അരുൺ ഞാനിപ്പോഴും നമുക്ക് ഭീഷണി കത്ത് ഇരുന്ന അവരുടെ പിന്നാലെ തന്നെയാണുള്ളത്. അതിൽ അതിലൊരാളെ പിന്തുടർന്ന് ഞാനിപ്പോൾ മദീന ഹോട്ടലിൽ ആണ് ഉള്ളത്. അയാൾ ഇവിടെ ആരെയോ കാത്തിരിക്കുകയാണെന്ന് തോന്നുന്നു.”
“നന്ദേട്ടാ അത് നിങ്ങൾക്കെങ്ങനെ മനസ്സിലായി.? അയാളുടെ സംസാരം വല്ലതും കേട്ടോ.?” ആകാംഷയോടെ അരുൺ ചോദിച്ചു.
“അയാളുടെ സംസാരം ഒന്നും ഞാൻ കേട്ടില്ല. അയാൾ ഇവിടെ എത്തിയിട്ട് ഏകദേശം പതിനഞ്ചോളം മിനിറ്റുകൾ ആയി. ഇതുവരെ സാധനം ഭക്ഷണമൊന്നും ഓർഡർ ചെയ്തിട്ടുമില്ല. ഞാനിവിടെ അയാളെ നിരീക്ഷിച്ചുകൊണ്ട് ഒരു കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ്.”
“നന്ദേട്ടൻ അയാളുടെ സംസ്കാരം വല്ലതും കേൾക്കാൻ കഴിയുന്നുണ്ടോ.”
“ഇല്ല തൊട്ടടുത്ത ഇരുന്നാൽ ഒരു പക്ഷേ അയാൾക്ക് സംശയം തോന്നിയാലോ എന്നൊരു പേടി നമുക്ക് അവരെ അറിയില്ലെങ്കിലും അവർക്ക് നമ്മളെ അറിയാമല്ലോ.”
“എങ്കിൽ നന്ദേട്ടൻ ഒരു കാര്യം ചെയ്യൂ. ചേട്ടന്റെ കയ്യിലുള്ള മൈക്രോ വോയിസ് റെക്കോർഡർ എങ്ങനെയെങ്കിലും അയാൾ ഇരിക്കുന്ന മേശക്കരികിൽ വെക്കാൻ പറ്റുമോ എന്ന് നോക്കൂ. എങ്കിൽ മാത്രമേ അയാൾ കാത്തിരിക്കുന്ന അയാളും അയാളും തമ്മിൽ ഉള്ള സംഭാഷണം നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.”
“ശരി അരുൺ അതിനുവേണ്ടി എനിക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ.” ശേഷം അരുണിനെ മറുപടിക്ക് കാത്തു നിൽക്കാതെ നന്ദൻ മേനോൻ ആ കോൾ ഡിസ്കണക്റ്റ് ചെയ്തു.