രാകേഷ് ഒരു സ്റ്റൂൾ മേശക്കരികിലേക്ക് നീക്കിയിട്ട് നന്ദനെ അതിലേക്ക് പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു. “ഉം … എഴുതിക്കോ എന്റെ മരണം എന്റെ തീരുമാനമാണ്. അതിലാർക്കും യാതൊരു വിധ പങ്കുമില്ല.
നന്ദന് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. രാകേഷ് പറഞ്ഞത് പോലെ അയാൾ പേപ്പറിൽ എഴുതി. രാകേഷിന്റെ നിർബന്ധ പ്രകാരം അതിനടിയിൽ ഒപ്പുമിട്ടു.
തുടർന്ന് രാകേഷിന്റെ കൂടെ വന്നവർ ടേബിൾഫാനിന്റെ ചുവട്ടിലേക്ക് നീക്കി വെച്ച് സ്റ്റൂളെടുത്ത് അതിന് മുകളിൽ വെച്ചു.
നന്ദൻ മേനോൻ അവരുടെ ആജ്ഞ പ്രകാരം അതിൻമേൽ കയറി നിന്ന് ഫാനിൽ ഒരു കയർകൊണ്ട് കെട്ടി കുരുക്ക് തന്റെ കഴുത്തിൽ മുറുക്കി.
“ഏട്ടാ ഒന്ന് വരൂ. അവസാനമായി ഇയാളൊന്ന് നിങ്ങളെ കണ്ടോട്ടെ.” രാകേഷ് പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അകത്തേക്ക് കയറി വന്ന ആളെ കണ്ട നന്ദൻ മേനോൻ ശക്തമായി നെടുങ്ങി. അത് സൂര്യനായിരുന്നു.
സൂര്യന്റെ മിഴികൾ മുറിയിലാകമാനം കറങ്ങി നടന്നു.അപ്പോഴാണ് ലാപ്ടോപ്പ് ബാഗ് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവൻ അത് കയ്യിലെടുത്ത് ലാപ്ടോപ്പ് പുറത്തേക്കെടുത്തു
അയാളത് തുറന്ന് Enter ബട്ടൺ പ്രസ് ചെയ്തപ്പോൾ തന്നെ സ്ക്രീൻ ഓൺ ആയി. വിൻഡോസ് മീഡിയ പ്ലയറിന്റെ ഐകൺ താഴെ മിനിമൈസ് ആയി കിടക്കുന്നത് കണ്ടപ്പോൾ അയാൾ അത് ഓപ്പൺ ചെയ്ത് പ്ലേ ചെയ്തു.
രാകേഷിന്റയും ഭഗീരഥന്റെയും ശബ്ദം ലാപ് ടോപ്പിൽ നിന്ന് പുറത്തേക്ക് വന്നു.
“പന്ന നായിന്റെ മോനെ നിന്നെ ഞാനിന്ന് കൊല്ലുമെടാ.” രാകേഷ് അലറിക്കൊണ്ട് നന്ദനെ അടിക്കാനാഞ്ഞു.
“വേണ്ടെടാ ബയാൾ ആത്മഹത്യയാണ് ചെയ്യുന്നത്. മറ്റ് ക്ഷതങ്ങളുണ്ടായാൽ സംശയം നമ്മുടെ നേരെ നീളും.”പെട്ടന്ന് തന്നെ സൂര്യൻ അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
ശേഷം നന്ദൻ മേനോന്റ മുഖത്തേക്കൊന്ന് നോക്കി കൊണ്ട് അനുയായികളോട് പറഞ്ഞു. “ഇതിന്റെ ഹാർഡ് ഡിസ്ക് ഊരിയെടുക്കണം ഡിലീറ്റ് ആക്കിയാലും ഒരു പക്ഷേ ഇത് വീണ്ടെടുക്കാം.”
ഒരാൾ തല കുലുക്കിക്കൊണ്ട് പുറത്തേക്ക് പോയി അയാൾ മടങ്ങി വന്നത് ഒരു സ്ക്രൂ ഡ്രൈവറുമായിട്ടാണ് അയാൾ ലാപ്ടോപ്പ് അഴിക്കാൻ തുടങ്ങി.