“കണ്ടു മറ്റൊരു കാര്യം കൂടിയുണ്ട് ആ മറ്റവന്റെ കൂടെയുള്ളവൻ നമ്മുടെ പിന്നാലെ തന്നെയുണ്ട്. അവരെ ഇന്ന് ഹോട്ടലിൽ സപ്ലയറുടെ വേഷത്തിൽ കണ്ടിരുന്നു.”
“ആര് അരുണിന്റെ കൂടെയുള്ളവനോ.?”
“അതെ.”
“എങ്കിൽ അവന്റെ കാര്യത്തിൽ ഇന്ന് രാത്രി തന്നെ ഒരു തീരുമാനം എടുക്കാം.”
“ശരി ഏട്ടാ ഭഗീരഥേട്ടനോട് നമ്മൾ ചെയ്തോളാം എന്നു പറഞ്ഞതാണ്. നാണം കെടുത്തരുത്.”
“ശരി ഞാൻ ചില ഒരുക്കങ്ങൾ നടത്തിയശേഷം വിളിക്കാം.”
“ശരി ഏട്ടാ കഴിഞ്ഞിട്ട് വിളിക്കണേ.”
“വിളിക്കാം.” രാജേഷ് കോൾ ഡിസ്കണക്ട് ചെയ്തശേഷം ഫോൺ പോക്കറ്റിലിട്ട് ബൈക്ക് മുന്നോട്ടെടുത്തു. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവന്റെ ബൈക്ക് മുന്നോട്ടു കുതിച്ചു.
വോയിസ് റെക്കോർഡർ ഇലെ സംഭാഷണങ്ങൾ കേട്ടു കഴിഞ്ഞ നന്ദൻ മേനോന് ഭയം തോന്നി. ശത്രുക്കൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്തായിരിക്കും അവരുടെ തിരിച്ചടി എന്നാലോചിച്ചു അയാൾക്ക് ഒരു ഉത്തരം കിട്ടിയില്ല.
ഇനി അരുണിനെ വിളിച്ചു കാര്യമൊന്ന് ഓർമ്മിപ്പിക്കണം എന്ന് ഒരു മാത്ര അയാൾ ചിന്തിച്ചു. ഈ സമയത്ത് അരുണിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട കാര്യങ്ങൾ രാവിലെ പറയാം എന്ന തീരുമാനത്തിലേക്ക് ആയിരുന്നു അയാൾ അവസാനം എത്തിയത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ലോഡ്ജിന്റെ പരിസരത്ത് ആരുടേയോ കാൽ പെരുമാറ്റം അയാൾ കേട്ടു.ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ രണ്ട് മൂന്ന് നിഴൽ രൂപങ്ങൾ പുറത്ത് നിൽക്കുന്നത് അയാൾ കണ്ടു. അവരുടെ കൈകളിൽ ആയുധങ്ങളുമുണ്ടായിരുന്നു.
അവർ വന്നത് തന്നെ കൊല്ലാനാണെന്ന് ഊഹിക്കാൻ നന്ദൻ മേനോന് പ്രയാസമുണ്ടായില്ല. കുറച്ചപ്പുറത്തേക്ക് മാറി ഒരാൾ ഫോൺ ചെയ്യുന്നത് നന്ദൻ മേനോൻ കണ്ടു. അയാൾ ആ സംഭാഷണത്തിലേക്ക് കാത് കൂർപ്പിച്ചു.
“ഹലോ ഏട്ടാ ഞങ്ങളിപ്പോൾ ഇവിടെ എത്തിയതേയുള്ളു.”
………………
“ഉണ്ട്. ഇവിടെ തന്നെയുണ്ട്.”