“ശരി ബോസ്. ” രാകേഷും അയാൾക്കൊപ്പം എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. കൈകൾ വൃത്തിയാക്കിയ ശേഷം അവർ ടേബിളിനടുത്തെത്തിയപ്പോൾ അവിടെ ഒരു ബുക്കിൽ ബില്ലുമുണ്ടായിരുന്നു. രാകേഷ് അതെടുത്ത് ബിൽ കൗണ്ടറിൽ അടച്ചു.
അയാൾ ഭഗീരഥനോടൊപ്പം പുറത്തേക്ക് നടന്നു. അയാളെ കാറിൽ കയറ്റി യാത്രയാക്കിയ ശേഷം രാകേഷ് മറ്റൊരു കാറിന്റെ മറവിലേക്ക് പതുങ്ങി. അയാൾ നന്ദൻ മേനോൻ പോവാനായി കാത്തിരിക്കുകയായിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ നന്ദൻ മേനോൻ മറ്റൊരു ഡ്രസ് ധരിച്ച് ഇറങ്ങിപ്പോകുന്നത് രാകേഷിന്റെ ശ്രദ്ധയിൽ പെട്ടു. നന്ദൻ അയാളുടെ വണ്ടിയിൽ കയറിപ്പോകുന്നത് വരെ അയാൾ കാത്തിരുന്നു.
നന്ദൻ മടങ്ങിയ ശേഷം രാകേഷ് വീണ്ടും ഹോട്ടലിലേക്ക് തന്നെ കയറി. നേരെ മാനേജറുടെ അടുത്തേക്കാണവൻ ചെന്നത്.
“സത്യം പറയെടോ സപ്ലയറുടെ വേഷത്തിൽ ഞങ്ങൾക്ക് ഭക്ഷണം എത്തിച്ചതന്ന് ഇപ്പോൾ പുറത്തേക്കിറങ്ങ പോയതാരാണ്.” മാനേജറുടെ കോളറിനു കുത്തി പ്പിടിച്ചു കൊണ്ട് രാകേഷ് അട്ടഹസിച്ചു.
“അത് ഇവിടുത്തെ സപ്ലയർ തന്നെയാണ് സാർ.” നന്ദൻ മേനോന്റെ ഉപദേശം ഓർത്ത് കൊണ്ട് ഭയത്തോടെ മാനേജർ പറഞ്ഞു. പേടി കൊണ്ട് അയാൾ വിയർത്തൊഴുകാൻ തുടങ്ങിയിരുന്നു.
“എങ്കിൽ അയാളുടെ അഡ്രസും ഫോൺ നമ്പറും എടുക്ക്. ഇല്ലെങ്കിൽ ഇത് വെച്ച് നിന്റെ ജാതകം ഞാൻ മാറ്റി കുറിക്കും.” പോക്കറ്റിൽ നിന്നെടുത്ത റിവോൾവർ അയാളുടെ വയറിലേക്കമർത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.
“അയ്യോ… സാറേ… അയാളിവിടുത്തെ സപ്ലയറൊന്നുമല്ല അയാളുടെ പേര് ശിവഹരൻ എന്നാണ് പറഞ്ഞത്. അയാളൊരു ഐ പി എസ് കാരനാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളയാളെ അനുസരിക്കാൻ നിർബന്ധിതരായതാണ് സാറേ…” മാനേജർ വാവിട്ട് നിലവിളിച്ചു കൊണ്ട് പറഞ്ഞു.
“എന്നാലിതങ്ങ് നേരത്തെ പറഞ്ഞിരുന്നേൽ എനിക്കിത്രേം റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ.?” അയാൾ റിവോൾവർ പോക്കറ്റിലിട്ട ശേഷം കൈ വീശി മാനേജറുടെ മുഖത്തടിച്ചു കൊണ്ട് ചോദിച്ചു.
ചുറ്റും ആളുകൾ കുടുന്നത് കണ്ട രാകേഷ് അവിടെ നിന്നും വേഗം പുറത്തിറങ്ങി. ഒരു കോണിൽ നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിൽ കയറി അത് മുമ്പോട്ടെടുത്തു.
കുറച്ചുദൂരം ചെന്നപ്പോൾ ഒഴിഞ്ഞ ഒരു ഏരിയയിൽ ബൈക്ക് നിർത്തി അയാൾ ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു. കോൾ അറ്റൻഡ് ഉടനെ അയാൾ പറഞ്ഞു.
“ഹലോ. ഏട്ടാ രാകേഷ് ആണ്.”
“എന്താടാ കാര്യം ഭഗീരഥനെ കണ്ടില്ലേ.?”