“എന്താണ് സർ വേണ്ടത്.” നന്ദൻ മേനോൻ വിനയാന്വിതനായി അവരോട് ചോദിച്ചു. ഈ സമയമത്രയും നന്ദൻ മേനോൻ തന്റെ കയ്യിലുള്ള വോയിസ് റെക്കോർഡർ പതിയെ അവതരിക്കുന്ന ടേബിളിലെ കാലിൽ ഒരു ബബിൾഗം വെച്ച് ഒട്ടിക്കുന്ന തിരക്കിലായിരുന്നു.
“രണ്ട് ചിക്കൻ ബർഗറും രണ്ട് ഫലൂദയും.” രണ്ടാമത് വന്നയാൾ ആവശ്യ സാധനങ്ങളുടെ ഓർഡർ കൊടുത്തു.
അതിനുശേഷമായിരുന്നു നന്ദൻ മേനോൻ ഓർഡർ തന്നയാളുടെ മുഖം കണ്ടത്. ഇയാളെ മുമ്പ് എവിടെവച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് നന്ദൻ ഓർത്തു. അത് എവിടെയാണെന്ന് അയാൾക്ക് ഓർമ്മ വന്നില്ല.
നന്ദന മേനോൻ ഓർഡറുമായി ഹോട്ടലിന്റെ അടുക്കളക്ക് നേർക്ക് നടന്നു. അയാൾ അടുക്കളയിലെത്തി ഓർഡർ കൈമാറി. സാധനങ്ങൾ റെഡി ആയപ്പോൾ നന്ദൻ മേനോൻ അതുമായി വീണ്ടും അവർക്കരികിലേക്ക് എത്തി.
ഏതാണ്ട് ഇരുപതോളം മിനിറ്റ് നേരത്തെ കഴിക്കലും സംസാരത്തിനു ശേഷം അവർ മടങ്ങി.
നന്ദൻ മേനോൻ വേഗം തന്നെ താൻ ബബിൾഗം കൊണ്ട് ഒട്ടിച്ചു വച്ച വോയിസ് റെക്കോർഡറിന് അരികിലെത്തി. അയാൾ അത് വേഗം തന്നെ കൈക്കലാക്കി. വിവരങ്ങൾ മാനേജറെ ധരിപ്പിച്ച ശേഷം അയാൾ തന്റെ ഡ്രസ്സ് ധരിച്ച് അവിടെ നിന്നും മടങ്ങി. എത്രയും പെട്ടെന്ന് വോയിസ് റെക്കോർഡറിൽ ഉള്ള വിവരങ്ങൾ കേൾക്കണം എന്ന ചിന്തയായിരുന്നു അതിന് അയാളെ പ്രേരിപ്പിച്ചത്.
ഏതാണ്ട് ഏഴ് മണിയോടെ നന്ദൻ മേനോൻ തന്റെ മുറിയിലെത്തി. വോയ്സ് റെക്കോർഡർ തന്റെ ലാപ്ടോപുമായി കണക്ട് ചെയ്തശേഷം അതിലെ ഫയൽ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തു. ശേഷം അത് mp3 ലേക്ക് കൺവേർട്ട് ചെയ്തു കേൾക്കാൻ തീരുമാനമെടുത്തു.
മറീന ഹോട്ടൽ.
വൈകുന്നേരം
രാകേഷിന്റെ അരികിലേക്ക് ആണ് ഭഗീരഥൻ വന്നത്. അയാൾ രാകേഷിനു എതിരെയുള്ള കസേരയിലിരുന്നു.