ഷീബ: എന്താടി…
ജിഷ: വല്യച്ചന് സീരിയസാ.. എന്നോട് വേഗം അങ്ങ് വരാൻ പറഞ്ഞു.
ഷിബ: നി എന്നാ വേഗം ചായ കുടിക്കാൻ നോക്ക്.
ജിഷ: ഉം.
ഷീബ: എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ.
ജിഷ: അസുഖായിട്ടു ഹോസ്പ്പിറ്റലിലായിരുന്നു.പിന്നെ വല്യച്ചന് നല്ല പ്രായവും ഉണ്ട്.
ഷീബ: നി നാണിയമ്മക്ക് ചായ കൊടുക്ക്.. ദോശ ഞാൻ ചുട്ടോളാം.
ജിഷ :ആ..
സച്ചു പോയി ചായ കുടിക്ക്.. നമുക്കിപ്പം അമ്മയുടെ വീട്ടിൽ പോണം.
നാണിയമ്മ: എന്താ മോളെ..
ജിഷ: വല്യച്ചന് തീരെ സുഖമില്ല. സീരിയസാ..
നാണിയമ്മ: നിനക്ക് പോകണ്ടേ..
ജിഷ: ആ.. ഡാ നിന്നോടല്ലേ പറഞ്ഞേ ചായ കുടിക്കാൻ. എന്നിട്ട് വേഗം മാറ്റാൻ നോക്ക്.
അപ്പു: ഞാൻ വരണോ.
ജിഷ: ആ.. വരണം.ഷീബേച്ചിയോട് പറാ ചായ എടുത്തു തരാൻ ഞാൻ ഡ്രസ് മാറ്റട്ടെ..
അല്പ സമയം കഴിഞ്ഞ്.
അപ്പു: അമ്മേ ഫോൺ…മാമനാ വിളിക്കുന്നേ .
ജിഷ: ഇങ്ങെടുക്ക്… ഹലോ എന്താടാ.. ആ.. ശരി.. ആ വരുന്നു. ഞാനിപ്പം ഇറങ്ങും. ആ..
ഷീബ: അതാരാ…
ജിഷ: അനിയനാ.. മരിച്ചു പോലും.
ഷീബ: നി വേഗം പോകാൻ നോക്ക്.
ജിഷ:ഞാൻ ഡ്രസ് മാറ്റട്ടെ. ആ രാജേഷട്ടൻ വിളിക്കുന്നുണ്ട്.ഹലോ.. ആ.. ഇല്ല… ഇപ്പഴാറിഞ്ഞേ.. അമ്മേനെയോ.. ആ.. സതീശേട്ടൻ ഇപ്പം വരുമോ.. ആ ശരി.. ഇല്ല ഇല്ല.. 11 മണിന്നാ പറഞ്ഞേ..
ഷീബ: രാജേഷറിയോ..
ജിഷ:ആ.. അമ്മയെ കൂട്ടാൻ സതീശേട്ടൻ (രാജേഷിന്റെ ഏട്ടൻ ) വരുന്ന പറഞ്ഞേ. അമ്മേ..
നാണിയമ്മ: ആ..
ജിഷ: അമ്മയെ കൂട്ടാനിപ്പം സതീശേട്ടൻ വരും. ഞാൻ ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ വരു..
നാണിയമ്മ: ആ..