മൊബൈലും തോണ്ടി ഇരിക്കുന്ന അവനെ ജോജു ഞൊട്ടയിട്ടു വിളിച്ചു! ആ ശബ്ദം കേട്ടെന്നോണം ഋഷി നോട്ടം മൊബൈലിൽ നിന്നും മാറ്റി ഗേറ്റിനു നേരെയാക്കി..! ജോജു ബൈക്കിൽ അതിനു മുൻപിൽ നിൽപ്പുണ്ട് !
ഋഷി ;”അളിയാ കേറി വാ “
ഋഷി കൈകൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. പിന്നെ ഇരുന്നിടത്തു നിന്നും എഴുനേറ്റു. ജോജു ഗേറ്റിനു മുൻപിൽ വണ്ടി വെച്ച് , ബാഗ് ഊരിയെടുത്ത ശേഷം ഗേറ്റ് തുറന്നു അകത്തേക്ക് കടന്നു വന്നു ! ഋഷിയും വീട്ടിൽ നിന്നിറങ്ങി അവന്റെ അടുക്കലെത്തി !
ഋഷി ;”എന്താടാ ഉവ്വേ ഈ രാവിലെ തന്നെ “
ഋഷി താടി ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
ജോജു ;”മ്മ്..എല്ലാം ഞാൻ പറയാം..ഇപ്പോഴല്ല .”
ജോജു പറഞ്ഞു നിർത്തി ഋഷിയെ നോക്കി. സംഭവം എന്തോ സീരിയസ് മാറ്റർ ആണെന്ന രീതിയിൽ ഋഷി ജോജുവിനെ നോക്കി. എന്താ കാര്യം എന്ന ഭാവത്തിൽ.
ജോജു ;”എടാ..ഈ ക്യാഷ് നീ ഈ അഡ്രസ്സിൽ എത്തിച്ചു കൊടുക്കണം..എനിക്കിന്ന് വേറെ ഒരു വഴിക്കു പോകാൻ ഉണ്ട് , നീ പറ്റില്ലെന്ന് പറയരുത്..ന്നാ ഇതുടെ വെച്ചോ നിന്റെ ചിലവിനു “
ജോജു പണം അടങ്ങിയ കാശിനു പുറമെ രണ്ടു അഞ്ഞൂരു രൂപ നോട്ടുകൾ കൂടി ഋഷിക്ക് നേരെ നീട്ടി.
ഋഷി രണ്ടും കൈനീട്ടി വാങ്ങി.
ഋഷി ;”ഇത്രേ ഉള്ളോ..ഞാനെന്തോ ആനകാര്യം ആണെന്ന് വിചാരിച്ചു “
ഋഷി അതൊരു നിസാര ജോലി എന്നെ പോലെ ചിരിച്ചു തള്ളി.
ജോജു ;”മ്മ്…അപ്പൊ നീ ഏറ്റല്ലോ ?”
ജോജു അവനെ ചോദ്യ ഭാവത്തിൽ നോക്കി .
ഋഷി ;” ഏറ്റു..ഞാൻ നമ്മുടെ ഉണ്ണിയേം കൂട്ടി പൊക്കോളാം “
ജോജു ;’ഓക്കേ ഡാ..ഇത് വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ ആള് നീ മാത്രേ ഉള്ളു ..അപ്പൊ എല്ലാം പറഞ്ഞ പോലെ “