ദേവുവിന്റെ ശബ്ദം.. ഞാൻ ചുറ്റും നോക്കി ആരും ഇല്ല … അടച്ചിട്ട മുറിയിൽ അവൾ കയറാൻ വഴി ഇല്ല.. അപ്പോളെനിക്ക് തോന്നിയതാണ്… ഞാൻ എന്തിനവളെ കുറിച്ചാലോചിക്കണം…. അവളെന്റെ മനസ്സിലെവിടെയോ ചെറിയ സ്ഥാനം പിടിച്ചെടുത്തു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു..
….
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും അവരുടെ ചർച്ച എന്റെ ക്രിക്കറ്റ് കളി തന്നെ ആയിരുന്നു.
” ഏട്ടാ.. ഈ ഇയർ നടക്കുന്ന ക്ലബ് മച്ചിൽ നന്നായി പെർഫോം ചെയ്യുന്നവരെ നേരിട്ട് ക്ലബ്ബിലേക്ക് സെലക്ട് ചെയ്യുന്നുണ്ട്.. അതിലും നല്ലപോലെ പെർഫോം ചെയ്താൽ അവരു തന്നെ കേരള രഞ്ജിട്രോഫി ടീമിലേക് സജെസ്റ്റു ചെയ്യും… എനിക്ക് വിശ്വാസം ഉണ്ട് രഞ്ജി വരെ എങ്കിലും എത്താൻ പറ്റും എന്ന്. രഞ്ജിയിൽ കളിച്ച പലരും ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ടല്ലോ. നിക്കും ചിലപ്പോ പറ്റിയാലോ ? ഒന്നും പറ്റിയില്ലേൽ ഐ.പി. എൽ എങ്കിലും കളിക്കണം എന്നെനിക് ആഗ്രഹം ഉണ്ട് ഏട്ടാ. “
ഞാൻ എന്റെ ആഗ്രഹത്തിന്റെ കെട്ടഴിച്ചു….
” ഇന്ത്യൻ ടീമിൽ ? നീയ്? നടക്കണ കാര്യം പറ നന്ദു നീയ് ! അതൊക്കെ ഇവളെ കെട്ടിക്കൊണ്ട് വരുമ്പോൾ ഓർക്കണമായിരുന്നു.. അത് വരെ ഈ കൊച്ചിനെ നീ എങ്ങനെ നോക്കാനാ.. വീട്ടുകാരുടെ ചിലവിൽ നിക്കാനാണോ നിന്റെ പ്ലാൻ ? “
” ഏട്ടാ അത് “
” നീ ഒന്നും പറയണ്ടാ. ഓരോന്ന് വരുത്തി വച്ചത് നീ അല്ലെ. നീ തന്നെ ഇത് അനുഭവിച്ചു തീർക്കണം . ഡിഗ്രി കഴിഞ്ഞാൽ നിനക്ക് ഉടനെ ജോബ് ശെരി ആക്കും.. “
അവരമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ല. ഒന്നും മിണ്ടാതെ റൂമിലേക്കു പോരുകയേ എനിക്ക് ചെയ്യാനുണ്ടായിരുന്നൊള്ളു…
എന്റെ എല്ലാ ആഗ്രഹങ്ങളും ഒരു കല്യാണം മൂലം ഇല്ലാതെ ആവുക ആണെന്ന തോന്നൽ വീണ്ടും എന്നിൽ ദേവുവിനോട് ഉള്ള വെറുപ്പിന് കാരണം ആവുക ആയിരുന്നു… ഈ കല്യാണം ആണ് എന്റെ ആഗ്രഹങ്ങൾക്ക് തടസമെങ്കിൽ എന്റെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കുക. അച്ഛന്റെ കൂടെ അവളെ പറഞ്ഞു വിടുക…. ….
തുടരും –