ഷാഹി:അറിയാം സാർ
സമർ:സാർ..?അതിന്റെ ആവശ്യം ഇല്ല.. You can Call me Samar…ഷഹനാ ഞാൻ ഒറ്റയ്ക്കാണ് താമസം… ഇയാൾക്ക് അത് ബുദ്ധിമുട്ടില്ലല്ലോ..
ഷാഹി:ഇല്ല സാർ സോറി സമർ
സമർ:ചന്ദ്രേട്ടന് എന്റെ വീട് അറിയാം…മൂപ്പരുടെ ഒപ്പം വീട്ടിലേക്ക് പോകുക…പോകുന്നതിനുമുമ്പ് കുഞ്ഞുട്ടന് ഒരു മിസ്സഡ് കാൾ ഇടുക.. അവന്റെ കയ്യിൽ ആണ് താക്കോൽ ഉള്ളത്…പിന്നെ താഴത്തെ ഏത് റൂം നിനക്ക് എടുക്കാം..അത് നിന്റെ സൗകര്യം…സൊ പറഞ്ഞപോലെ…വി വിൽ മീറ്റ്…
ഷാഹി:ഓക്കേ
ഷാഹി ഫോൺ കട്ട് ചെയ്തിട്ട് ശാന്തയെയും ചന്ദ്രേട്ടനെയും നോക്കി…അവരുടെ മുഖത്തു ആകെ പരിഭ്രാന്തി നിറഞ്ഞിരുന്നു…അപ്പോഴാണ് അവൾക്ക് ട്രാൻസ്‌ഫോർമർ പൊട്ടിയ കാര്യം ഓര്മ വന്നത്…ഷാഹി അത് പാടെ മറന്നിരുന്നു…അവൾ സമറിനോടുള്ള സംസാരത്തിൽ ബാക്കിയുള്ളതെല്ലാം മറന്നിരുന്നു…സമറിന്റെ വാക്കുകൾ പോലും ഷാഹിയെ കീഴ്പ്പെടുത്തിയിരുന്നു…ഷാഹി തനിക്ക് എന്താ പറ്റിയെ എന്ന് മനസ്സിലാവാതെ കുഴങ്ങി…ട്രാൻസ്‌ഫോമറിൽ വരുന്ന തീനാളങ്ങളും പക്ഷികളുടെ കരച്ചിലും അവിടെ ആകെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു…ചന്ദ്രേട്ടൻ ശാന്തയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…അത് തനിക്ക് പൂർണമായും കേൾക്കുന്നില്ലായിരുന്നു… എന്നാൽ ഇത്രേം ബഹളത്തിന് ഇടയ്ക്കും താൻ സമറിനോട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സംസാരിച്ചത് അവളെ അത്ഭുതപ്പെടുത്തി…ദൂരെനിന്നും ഫയർഫോഴ്‌സിന്റെ വണ്ടി ഒച്ചയുണ്ടാക്കി വരുന്നത് അവൾ കണ്ടു…
“മോളേ.. സമർ എന്താ പറഞ്ഞത്..?”
ചന്ദ്രേട്ടന്റെ വാക്കുകൾ ആണ് ഷാഹിയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… അവൾ ഞെട്ടി “എന്താ” എന്ന് ചന്ദ്രേട്ടനോട് ചോദിച്ചു…
ചന്ദ്രൻ:സമർ എന്താ പറഞ്ഞത്..?
ഷാഹി:ചന്ദ്രേട്ടനൊപ്പം സമറിന്റെ വീട്ടിലേക്ക് പോവാൻ…ഇവിടുന്ന് ഇറങ്ങുന്നതിനുമുമ്പ് കുഞ്ഞുട്ടന്റെ ഫോണിലേക്ക് മിസ്സഡ് കാൾ ഇടാനും പറഞ്ഞു..
ചന്ദ്രൻ:ശരി മോളെ..ഞാൻ സ്കൂട്ടർ എടുത്തുവരാം
ഷാഹി ചന്ദ്രേട്ടൻ പോകുന്നത് നോക്കിയിട്ട് ശാന്തയോട് ചോദിച്ചു
“സമർ ആൾ എങ്ങനാ..?”