ചന്ദ്രൻ:അവൻ എവിടെ…സമർ
കുഞ്ഞുട്ടൻ:അവൻ എവിടെ എന്ന് ഇപ്പോൾ അറിയണമെങ്കിൽ കണിയാൻ കാണിപ്പയ്യൂരിനെ തന്നെ വിളിക്കേണ്ടി വരും…
ചന്ദ്രൻ: നീ കളിവിട്… അവനെക്കൊണ്ട് ഒരു ആവശ്യം ഉണ്ട്…
കുഞ്ഞുട്ടൻ: എന്താ ചന്ദ്രേട്ടാ കാര്യം…നിങ്ങൾ കാര്യം പറയു
ചന്ദ്രേട്ടൻ ഷാഹിയുടെ സ്ഥിതിയും ആവശ്യവും അവനോട് പറഞ്ഞു..
അതുകേട്ട് കുഞ്ഞുട്ടൻ “ചന്ദ്രേട്ടാ നിങ്ങള് അവിടെ നിക്കു…ഞാൻ അവനെ ഒന്ന് ലൈനിൽ കിട്ടുമോ എന്ന നോക്കട്ടെ..അതിരിക്കട്ടെ പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലേ… വല്ല ഉടായിപ്പ് കേസിനെ കൊണ്ട് ചെന്നിട്ട് അവിടെ തേണ്ടിത്തരം കാണിച്ചാൽ അവൻ എന്റെ കൂമ്പ് വാട്ടി വാറ്റുണ്ടാക്കി കുടിക്കും..”
ചന്ദ്രൻ:നീ അതുപേടിക്കേണ്ട…അത് ഒരു പാവം പെണ്ണ് ആണ്… നിങ്ങളായിട്ട് അതിനെ ഒന്നും ചെയ്യഞ്ഞാൽ മതി
കുഞ്ഞുട്ടൻ:ന്റെ പൊന്നു ചന്ദ്രേട്ടാ… പെണ്ണിനോടും കുട്ടികളോടും അല്ല ആണിന്റെ ആണത്തം കാണിക്കേണ്ടത് എന്ന് ഞങ്ങളെ ആശാൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളതാ…
ചന്ദ്രൻ: അതേത് ആശാൻ..?
കുഞ്ഞുട്ടൻ:മ്മളെ ലാലേട്ടൻ അല്ലാണ്ടാരാ..
ചിരിച്ചുകൊണ്ട് പറഞ്ഞു
ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നീ ആദ്യം അവനെ വിളി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു… കുഞ്ഞുട്ടന്റെ സംസാരം ഷാഹിയിലും ശാന്തയിലും ചെറുതായി ഒരു ചിരി പടർത്തിയിരുന്നു…അത് കണ്ട് ചന്ദ്രേട്ടൻ “അവൻ ഇങ്ങനാ… ഓരോന്ന് കളി പറഞ്ഞു ഇരിക്കും…സമറിനെ ഒന്ന് ചിരിപ്പിക്കണമെങ്കിൽ പോലും ഇവൻ വേണം.അവൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..”
അവർ മൂന്നുപേരും കുഞ്ഞുട്ടന്റെ ഫോൺവിളിക്കായി കാത്തിരുന്നു… ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കുഞ്ഞുട്ടൻ വിളിച്ചു…
“അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…അവൻ വിളിക്കും”
“ശരി മോനെ”
കാൾ കട്ടായി… സമറിന്റെ വിളിക്കായി അവർ കാത്തിരുന്നു… നിമിഷങ്ങൾ കടന്നുപോയി…ഓരോ നിമിഷവും ഓരോ സംവത്സരം പോലെ തോന്നി ഷാഹിക്ക്…
കുറച്ചു കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഫോൺ ചിലച്ചു…ചന്ദ്രേട്ടൻ കാൾ എടുത്തു…
“ചന്ദ്രേട്ടാ..സമർ ഹിയർ…”
വളരെ ഗംഭീര്യമുള്ള സമറിന്റെ ശബ്ദം ഷാഹിക്ക് കേട്ട്…
ചന്ദ്രൻ: പറ മോനെ..