വില്ലൻ 2 [വില്ലൻ]

Posted by

രണ്ടാം നിലയിലുള്ള റൂമുകളിൽ ഞാൻ വരുന്നതുവരെ നീ കയറണ്ടാ…സമർ പറഞ്ഞു

ഓക്കേ…ഞാൻ മറുപടി നൽകി…

ഇതാണ് എന്റെ നമ്പർ..സേവ് ഇറ്റ് ആൻഡ് കാൾ മി…കാര്യപ്പെട്ട് വല്ലതും നടക്കുകയാണെങ്കിൽ…സമർ പറഞ്ഞു..

ഞാൻ ശെരി എന്ന് മറുപടി പറഞ്ഞതും ഫോൺ കട്ടായി… സമർ ഫോൺ വെച്ചിട്ടും ഞാൻ കുറച്ചു നേരം ഫോൺ ചെവിയിൽ പിടിച്ചു അങ്ങനെ തന്നെ നിന്നു… അവനിൽ നിന്ന് ഞാൻ വീണ്ടും വാക്കുകൾ കേൾക്കാൻ കൊതിച്ചു…

കുറച്ചു കഴിഞ്ഞു ഞാൻ ബെഡിൽ ഇരുന്നു…എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാനായില്ല…സ്‌കൂൾ പഠനകാലത്തു കുറേപേർ തന്റെ അടുക്കൽ ഇഷ്ടമാണെന്ന് പറയുകയും ലവ് ലെറ്റർ തരുകയും ചെയ്തിട്ടുണ്ട്…എന്നാൽ തനിക്ക് ഒരിക്കലും ഒരാളോടും ആ ഒരു ഇഷ്ടം തിരികെ തോന്നിയിട്ടില്ല…എന്നാൽ ഇന്ന്…താൻ ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാൾ…അയാൾക്ക്‌ വേണ്ടി എന്റെ മനം പിടയ്ക്കുന്നു…അയാളെ കാണാനും സ്നേഹിക്കാനും എന്റെ ഉള്ളം തുടിക്കുന്നു… എന്താ താനിങ്ങനെ… അവന്റെ സ്വരം പോലും എന്നെ കീഴ്പ്പെടുത്തുന്നു… അവൻ ഒരു വാക്കുപോലും കാര്യമല്ലാത്ത കാര്യം സംസാരിച്ചിട്ടില്ല…എന്നിട്ടും വീണ്ടും അവൻ ഓരോന്ന് ചോദിക്കുന്നത്‌ കേൾക്കാൻ കാൾ കട്ട് ചെയ്തിട്ടും ചെവിയിൽ ഫോൺ പിടിച്ചിരുന്നു…ഷാഹി ആകെ കൺഫ്യൂഷനിലായി…അവൾ കുറച്ചുനേരം കണ്ണ് തുറന്നു കിടന്നു…ഫാൻ കറങ്ങുന്നതുംനോക്കി…

കുറച്ചുകഴിഞ്ഞു ഷാഹി എണീറ്റ് അടുക്കളയിൽ പോയി അവൾ ഭക്ഷണം കഴിച്ചു….ഭക്ഷണം കഴിക്കുമ്പോളും ഷാഹിയുടെ ചിന്ത സമറിൽ ആയിരുന്നു…ആരാണ് അവൻ..?എന്താണ് തന്നെ അവനോട് അടുപ്പിക്കുന്നത്…?എവിടെയാണ് അവൻ…?അവൻ എന്ത് ചെയ്യുകയാകും ഇപ്പോൾ…? അവന് ആരുമില്ലേ…?അവൾ അവനെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു…അവൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകുമോ…? പെട്ടെന്ന് താൻ എന്താ ഇങ്ങനെ ആലോചിച്ചത് എന്ന് ഓർത്തു അവൾ സ്വയം തലയിൽ തല്ലി…പിന്നെയും അവൾ അത് തന്നെ ചിന്തിച്ചു… അവന് ആരോടെലും പ്രണയം ഉണ്ടാകുമോ…?

ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവൾ അടുക്കളയിൽ പോയി കൈയും പാത്രങ്ങളുമെല്ലാം കഴുകി ഉറങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു….അവൾ ഫാനിട്ട് ബെഡിൽ വന്ന് കിടന്നു…സമറിനെക്കുറിച്ചുള്ള ചിന്തകൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല…ഒടുവിൽ രാത്രിയുടെ ഏഴാം യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു..

പെട്ടെന്ന് ഫാൻ നിശ്ചലമായി…എന്നാൽ തണുപ്പ് കുറഞ്ഞില്ല…കൂടിവന്നു… അന്ധകാരത്തിന് ഭയത്തിന്റെ മാറ്റൊലി നല്കാൻ ആ തണുപ്പിനായി… ചന്ദ്രന്റെ പ്രകാശം ജനലുകളിലൂടെ അവളുടെ റൂമിൽ വന്നെത്തി…അവൾ ജനാലയുടെ അടുത്തേക്ക് നോക്കി…നിലാവ് നിറഞ്ഞ അന്തരീക്ഷം…

Leave a Reply

Your email address will not be published. Required fields are marked *