എന്തെ… ഷാഹി ചോദിച്ചു
സമർ ഇവിടെ വന്ന കാലം തൊട്ട് കുഞ്ഞുട്ടനും അവന്റെ ഒപ്പം ഉണ്ട്… പക്ഷെ എവിടെയാ താമസിക്കുന്നത് ആർക്കും അറിയില്ല എവിടെയാ ജീവിക്കുന്നത് ആർക്കും അറിയില്ല…അവൻ സമറിന്റെ ആരാ അതും ആർക്കുമറിയില്ല…പക്ഷെ അവന് ഒരു ആവശ്യം വരുമ്പോ കുഞ്ഞുട്ടൻ അവിടെ ഉണ്ടാകും…അതാണ് കുഞ്ഞുട്ടൻ…ശാന്ത പറഞ്ഞു
ഷാഹി ശാന്തയോട് എന്തോ ചോദിക്കാൻ പോയപ്പോഴേക്കും ചന്ദ്രേട്ടൻ സ്കൂട്ടറുമായി അവരുടെ അടുത്തേക്ക് വന്നു.
ഞാൻ കുഞ്ഞുട്ടനെ വിളിച്ചിരുന്നു..അവൻ വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞും..മോൾ കേറ്… ചന്ദ്രേട്ടൻ ഷാഹിയോട് പറഞ്ഞു
ഷാഹി ബാഗുകൾ എല്ലാം എടുത്ത് ചന്ദ്രേട്ടന്റെ സ്കൂട്ടറിന് പിന്നിൽ കയറി…ഷാഹി ശാന്തയെ നോക്കിയിട്ട് അവളോട് നന്ദി പറഞ്ഞു..എല്ലാത്തിനും..ദുഷ്ടരുടെ കയ്യിൽ കൊടുക്കാതിരുന്നതിന്…കൈവിടാഞ്ഞതിന്… ഒരു വാസസ്ഥലം കണ്ടെത്തി തന്നതിന്…അത് പറയുമ്പോൾ ഷാഹിയുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു…
മോളെ..നീ ഇത്രയ്‌ക്കൊക്കെ ഒള്ളോ..അയ്യേ ചെറിയകുട്ടികളെപോലെ…മനുഷ്യനെ മനുഷ്യനാ സഹായിക്കേണ്ടത്…അത് എല്ലാവരുടെയും കടമയാണ്..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യേണ്ട കടമ…അത്ര കണ്ടാൽ മതി..മോൾക്ക് എന്ത് വിഷമം ഉണ്ടേലും എന്നോട് പറഞ്ഞാൽ മതി..ഇനി എനിക്ക് മക്കൾ രണ്ടല്ല..മൂന്നാണ്..നിന്നെയും ചേർത്ത്… ശാന്ത ഷാഹിയുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…
ശരി..അമ്മേ.. പോട്ടെ…കാണാം…ഷാഹി പറഞ്ഞു
ആ..മോൾ പോ..സന്തോഷമായിട്ട് ഇരിക്ക്…ബൈ എന്നാ..ശാന്ത പറഞ്ഞു
ഷാഹി ബൈ തിരിച്ചു പറഞ്ഞു
എന്നാ പോയാലോ മോളേ.. ചന്ദ്രേട്ടൻ ചോദിച്ചു
പോകാം…ഷാഹി മറുപടി നൽകി
ചന്ദ്രേട്ടനും ഷാഹിയും സ്കൂട്ടറിൽ ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക് ഇറങ്ങി…അവർ പോകുന്നത് കോപത്തിന്റെ കഴുകൻകണ്ണുകൾ കൊണ്ട് ഒരാൾ കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു…ആ കണ്ണുകളിൽ ദേഷ്യത്തിന്റെയും നിരാശയുടെയും തീനാളങ്ങൾ കത്തി…
ബാംഗ്ലൂരിന്റെ തിരക്കുപിടിച്ച പാതകളിലൂടെ ചന്ദ്രേട്ടൻ വണ്ടി ഓടിച്ചു…ഷാഹി പിന്നിലിരുന്ന് വഴിയൊരക്കാഴ്ചകൾ കണ്ടു…