ഞാൻ ചിരിച്ചു കൊണ്ട് വന്നു.
ലച്ചു : വണ്ണം ഉള്ള സാധനങ്ങൾ ഒക്കെ ഇവിടെ ഉണ്ട്. മോൾ കാണാഞ്ഞിട്ട് ആണ്.
അവളു ഇത്തിരി കലിപ്പ് ഇട്ട് എന്നെ നോക്കി പറഞ്ഞു.
പാറു : അതെന്തു സാധനം.
പാറു എന്നെ നോക്കി..
പാറു : ഓ ഈ സാധനം. ഇ സാധനം ഇനി എന്ന് വണ്ണം വച്ചു കാണാൻ ആണൊ. പെണ്ണ് കിട്ടുവോ വാ ഈ ചേട്ടായിക്ക് ഈ ശരീരം വച്ചു.
ലച്ചു : നന്നായി അറിയാവുന്ന പെൺകുട്ടികൾ കെട്ടും.
പാറു : അതെ നമ്മടെ ചേട്ടായി പാവം അല്ലേ.
2ഉം നിർത്തുന്നുണ്ടോ. ആവിശ്യത്തിന് വണ്ണം ഉണ്ട് എനിക്ക്. ഇതൊക്കെ മതി. പാറു ഇവൾക്ക് ഡ്രസ്സ് എടുത്തു കൊടുക്ക്. എന്നിട്ട് പോയി കഴിക്കാൻ എടുത്തു വെക്ക്.
പാറു : നിനക്ക് എന്നാ വേണ്ടേ.. shirt or ബനിയൻ.
ലച്ചു : ബനിയൻ. പിന്നെ വെല്ലോ പാന്റ് താ.
ബനിയൻ ഒന്നും വേണ്ടാ. ചുരിദാർ ടോപ് കൊട്.
പാറു : ഹ ഈ ചേട്ടായിക്ക് എന്നാ. അവള് വീട്ടിൽ അല്ലേ. ഇടട്ടെ ബനിയൻ.
ലച്ചു : അതെ.. ഇയാൾക്ക് വട്ടാ. ഞങ്ങടെ ഡ്രസിങ് കാര്യത്തിൽ ചേട്ടായി ന്തിനാ ഇടപെടുന്നതു.
ഓ ങ്കിൽ എന്തന്നാൽ കാണിക്ക്.
അമ്മ : പാറുട്ടി… ഇങ് വന്നേ.. വേഗം.
പാറു : ടി അഹ് ബക്കറ്റിൽ ഉണ്ട് ഡ്രസ്സ്. നീ എടുക്ക്. ഞാൻ താഴെ വരെ പോയിട്ട് വരാം
പാറു അമ്മടെ വിളി കേട്ട് താഴേക്ക് പോയി.
ടി നീ അവളുടെ മുന്നിൽ വച്ചു ന്തൊക്കെ ആണ് പറയുന്നേ.
ലച്ചു : പിന്നെ എന്നെ കളിയാക്കിയിട്ട് അല്ലേ.