“”മെജോ പ്ലീസ് ..””
”’ഇല്ല പെണ്ണെ .. എന്റെ മുന്നിൽ പ്രിയയുടെ സമ്മതം മാത്രമേയുള്ളു ..അല്ലെങ്കിൽ ഈ ..ഈ പെണ്ണിനെ ഞാൻ ..”” മെജോ അവളുടെ മുഖം തിരിച്ചു ചുണ്ടിൽ അമർത്തി ഉമ്മവെച്ചിട്ട് പ്രിയ കയറിയ മുറിയിലേക്ക് നടന്നു .
“”ലൈറ്റ് വേണോ മെജോക്ക് …?” അവൻ അകത്തേക്ക് കയറിയപ്പോൾ മുറിയിലെ ഡ്രസിങ് ടേബിളിന്റെ മുന്നിൽ ഇരുന്ന് ലിപ്സ്റ്റിക് ഇടുകയായിരുന്ന പ്രിയ എഴുന്നേറ്റു ചോദിച്ചു .
“‘ കിടന്നോട്ടെ .. നിനക്കുറക്കം വരില്ലെങ്കിൽ ഓഫാക്കിക്കോ ?”’
“‘ ഉറങ്ങാൻ അല്ലല്ലോ നീ വന്നത് …””
””ഓ .. അതാണോ തെരുവ് പെണ്ണുങ്ങളെ പോലെ ചുണ്ടിൽ ചായം തേച്ചു നിൽക്കുന്നത് ..എത്രയാ നിന്റെ റേറ്റ് ?””
” റേറ്റില്ലാത്ത വേശ്യ …അങ്ങനെ വിചാരിച്ചോ ..അതിനല്ലാതെ എന്തിനാണ് നീയെന്റെ മുറിയിലേക്ക് വന്നത് ?”’
“‘ നിന്റെ ശരീരത്തിൽ എന്റെ വികാരം ഒഴുക്കി കളയാനാണ് ഞാൻ വന്നതെന്ന് നീ കരുതിയോ … സമയം ഏറെയായി . നിനക്കുറക്കം വരുന്നുണ്ടേൽ ഉറങ്ങിക്കോ പ്രിയാ ?”’ മെജോ അവളുടെ കയ്യിൽ പിടിച്ചു ബെഡിലിരുത്തി .പ്രിയ അവനെ വിസ്മയത്തോടെ നോക്കി .
“‘പിന്നെങ്ങനെ നീ നിന്നെ ഏൽപ്പിച്ച പണി ചെയ്യും “‘
“‘എനിക്കറിയാം നീ വിവാഹത്തിന് സമ്മതിക്കുമെന്ന് … “‘
“‘എങ്ങനെ ..എങ്ങനെയറിയാമെന്ന് ?”’ പ്രിയ വിടർന്ന കണ്ണുകളോടെ അവനെ നോക്കി
”’ കാരണം ..നീ നിന്റമ്മയെ സ്നേഹിക്കുന്നു …”‘
”അതെ ..ഞാൻ ആ അമ്മയെ അതിയായി സ്നേഹിക്കുന്നു …അത്കൊണ്ട് തന്നെയാണ് ഞാൻ വിവാഹത്തിന് സമ്മതിക്കാത്തതും “”
“‘ അതെന്താ ? അമ്മ തനിച്ചാവുമെന്നുള്ള ഭയം കൊണ്ടോ .. ഏതൊരു പെണ്ണും തന്റെ മാതാപിതാക്കളെ വിട്ട് പോകേണ്ടതല്ലേ ..പക്ഷെ അതുകൊണ്ട് അവരുമായുള്ള ബന്ധം അറ്റുപോകുന്നില്ലല്ലോ ..”‘
“‘നിന്നോട് .നിന്നോടത് അമ്മ പറഞ്ഞില്ലേ ?”