“”അതെന്നാ …?”’
“‘ഞാൻ ചേച്ചീനെ നോക്കുവാരുന്നു ..അതിനിടയിൽ സമയം കിട്ടിയില്ല . ഇനി കുറച്ചുനേരം കൂടിയല്ലേ നോക്കാൻ പറ്റൂ …””
അത് കേട്ടതും ശ്രീയുടെ മുഖം വല്ലാതായി . മെജോ അത് ശ്രദ്ധിച്ചു .
“‘എന്തുപറ്റി ചേച്ചീ …””‘
“‘ഹേ ..ഒന്നുമില്ലടാ …ബിൽ കൊടുക്ക് പോകാം “”‘ ശ്രീ പറഞ്ഞപ്പോൾ മെജോ പേഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ടെടുത്തു വെച്ചു .
“‘സാറെ ..ചേഞ്ച് ഇല്ലേ ..അൻപത് രൂപ “” വെയിറ്റർ രണ്ടായിരത്തിൽ നോട്ട് കണ്ടപ്പോൾ പറഞ്ഞു .
“‘ കൗണ്ടറിൽ കാണും ചേട്ടൻ നോക്ക് “”
“‘ഇല്ല സാറെ ..ഇപ്പോഴാ ഞാൻ ചേഞ്ച് പുറത്തൂന്ന് മേടിച്ചോണ്ട് വന്നേ …””‘ വെയിറ്റർ പറഞ്ഞപ്പോൾ മെജോ ശ്രീയെ നോക്കി .
“‘ചേച്ചീ ..ചേഞ്ച് ഉണ്ടോ ..”‘
“‘കാണില്ലെന്ന് തോന്നുന്നു …”‘ശ്രീ ഒന്ന് പതറി .
“” നോക്കിക്കേ ബാഗിൽ ..”‘
“‘ ചേട്ടൻ പൊക്കോ ..ഞങ്ങൾ കൗണ്ടറിൽ കൊടുത്തോളാം “‘ശ്രീ അയാളെ നോക്കിപ്പറഞ്ഞപ്പോൾ വെയിറ്റർ പോയി .
“‘നോക്ക് ചേച്ചീ ..ഞാൻ ചേഞ്ച് മാറി തരാം “”‘
”അതല്ല ..ശ്ശെ ..നീ ..നീ കളിയാക്കുമോ ?”’
“”ഇല്ല …””
“”ഹമ് ..ഇങ്ങോട്ട് നോക്കരുത് കേട്ടോ ..”” ശ്രീ ബാഗ് മടിയിൽ വെച്ചോണ്ട് പരിശോധിക്കാൻ തുടങ്ങിയപ്പോൾ മെജോ എത്തി നോക്കി .
“‘എടാ ..ശ്ശൊ ..നോക്കല്ലേന്ന് പറഞ്ഞതല്ലേ ..നിന്റെ കാര്യം ..മനുഷ്യനെ നാണം കെടുത്താൻ ..”‘
“‘ഞാനൊന്നും പറയുന്നില്ലേ ..വാ .. ചേഞ്ച് കിട്ടിയല്ലോ “” മെജോ എഴുന്നേറ്റു കൗണ്ടറിൽ വെച്ചിരുന്ന ജീരകം എടുത്തോണ്ട് ശ്രീയുടെ പിന്നാലെ വണ്ടിയിലേക്ക് നടന്നു .
”ഒരവസരം കിട്ടുമ്പോ ശെരിക്ക് മുതലാക്കണം കേട്ടോ … ഹമ് ..” പാതി നടന്നിട്ട് ശ്രീ തിരിഞ്ഞു നിന്നവൻ നോക്കി ചിരിച്ചു .
“‘ചേച്ചിയിങ്ങനെ അവസരം തരുവല്ലേ …”‘