‘ആരാടാ ആരാടാ ഉറങ്ങണം എന്ന് പറഞ്ഞത് ‘ എന്ന് പറഞ്ഞ് ഷാഹുലിന്റെ തോളില്‍ ഇടിച്ചു. സുമ ടീച്ചര്‍ അത് കണ്ട് നില്‍ക്കയാരുന്നു. രണ്ട് മണിയേ ആയിട്ടുള്ളായിരുന്നു. എങ്കിലും ഷെയ്ന്‍ തന്നെ ഗൗനിക്കാതെ തന്റെ മുന്നില്‍ വെച്ച് ഷാഹുലിനെ ഇടിച്ചത് സുമ ടീച്ചര്‍ക്ക് വല്ലാത്ത ഇന്‍സല്‍ട്ട് ആയി പോയി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. തല കുനിഞ്ഞു. കരയുമെന്നായെങ്കിലും സ്വയം നിയന്ത്രിച്ചു. ഈ നാല്‍പ്പത്തിമൂന്ന് വയസ്സിനിടയില്‍ ഇങ്ങനെ അപമാനിതയാക്കപ്പെട്ടിട്ടില്ല താന്‍.
‘ക്ലാസ് ഓവര്‍ …’ അത്രയും പറഞ്ഞ് അവര്‍ ക്ലാസ് റൂമിലെ കസ്സേരയില്‍ ഇരുന്നു.
‘മഴക്ക് മുന്‍പ് എല്ലാവരും സ്‌കൂള്‍ കോമ്പൗണ്ടീന്ന് പൊക്കോണം.’
അത്രയും പറഞ്ഞ് കസേരയില്‍ നിന്ന് എഴുന്നേറ്റ് സുമ ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് നടന്നു.
ഷെയ്ന്‍ കാരണമാണ് ടീച്ചര്‍ ക്ലാസ് നിര്‍ത്തിയതെന്ന് എല്ലാവര്‍ക്കും മനസ്സിലായെങ്കിലും ഷെയ്നിനെ ഭയന്ന് ആരും പരസ്പരം ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചു.
സ്റ്റാഫ് റൂമിലെത്തിയ സുമി ടീച്ചര്‍ ബാഗില്‍ നിന്ന് മൊബൈല്‍ എടുത്ത് സെക്യൂരിറ്റിയെ വിളിച്ചു.
‘രാമേട്ടാ ക്ലാസ് കഴിഞ്ഞു. ചാവി എവിടെ കൊടുക്കണം.’
‘അയ്യോ ടീച്ചറ് ഇപ്പഴേ ക്ലാസ് നിര്‍ത്തിയോ വൈകും വരെയുണ്ടാവുമെന്ന് കരുതി ഞാന്‍ കെട്ട്യോളാണെന്റെ മാലാഖ കാണാന്‍ കേറിയല്ലോ…’
‘ഓ…. എന്നാ ശരി ഞാന്‍ വെയ്റ്റ് ചെയ്യാം. രാമേട്ടന്‍ വന്ന് ചാവി ഏല്‍പ്പിച്ചേ പോവൂ, അതുമല്ല മഴയും വീണു. ‘ സുമ ടീച്ചര്‍ പറഞ്ഞു.
എല്ലാവരും ഗേറ്റ് കടന്ന് സ്‌കൂളിന് പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തി സുമ ടീച്ചര്‍ നോട്ട് ബുക്ക്‌സ് പരിശോധന ആരംഭിച്ചു.
ക്ലാസ്സില്‍ തനിക്ക് നേരിട്ട അപമാനം മറക്കാനുള്ള ശ്രമമായിരുന്നു.
അപ്പോള്‍ വരാന്തയില്‍ ഒരു കാല്‍ പെരുമാറ്റം.
‘ആരാ അത്…’ സുമ ടീച്ചര്‍ ചോദിച്ചു.
മറുപടിയായി ഒരു ഏങ്ങലടിയാണ് കേട്ടത്.അത് കേട്ട് സുമ ടീച്ചര്‍ വാതില്‍ക്കലേക്ക് ചെന്നു.